play-sharp-fill

മുഖ്യ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് പുതിയ വിവാദങ്ങൾ സൃഷ്ടിക്കുന്നത്; ഹോട്ടലിൽ നടന്നത് സിപിഎം-ബിജെപി നാടകം; പാലക്കാട്ടെ പാതിരാ റെയ്ഡിൽ ആരോപണം കടുപ്പിച്ച് ഷാഫി പറമ്പിൽ

പാലക്കാട്: പാലക്കാട്ടെ പാതിരാപരിശോധനയിൽ ഡീൽ ആരോപണം കടുപ്പിച്ച് ഷാഫി പറമ്പില്‍ എം പി. ഹോട്ടലിൽ നടന്നത് സിപിഎം ബിജെപി നാടകമാണെന്നാണ് ഷാഫി ആരോപിക്കുന്നത്. മുഖ്യവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയാണ് പുതിയ വിവാദങ്ങൾ സൃഷ്ടിക്കുന്നത്. തെരഞ്ഞെടുപ്പിനിടെ സരിനെ പാർട്ടി തന്നെ തള്ളിപ്പറഞ്ഞെന്നും ഷാഫി പറമ്പിൽ.   സിപിഎം പരാജയ ഭീതിയിലാണ്. സിപിഎമ്മിന് മറ്റൊന്നും പറയാനില്ലാത്തത് കൊണ്ട് തനിക്കെതിരായ വിമര്‍ശനം ഉന്നയിക്കുന്നതെന്ന് ഷാഫി പാറമ്പില്‍ പറഞ്ഞു. പാലക്കാട്ടെ പാതിരാ റെയ്ഡ് സിപിഎമ്മിന് തിരിച്ചടിയാണെന്ന് മനസിലാക്കിയാണ് സരിന്‍ ഇന്നലെ പ്രതികരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പിനിടെ സരിനെ തള്ളിപ്പറയുകയായിരുന്നു സിപിഎം പാര്‍ട്ടി. […]

മുഖ്യമന്ത്രിക്ക് കരുതിയിരുന്ന സമൂസകളും കേക്കുകളും സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിളമ്പി; സംഭവത്തിൽ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ഷിംല: മുഖ്യമന്ത്രിക്ക് കരുതിയിരുന്ന സമൂസകളും കേക്കുകളും സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിളമ്പിയ സംഭവത്തിൽ അന്വേഷണത്തിന് സിഐ‍ഡ‍ി അന്വേഷണത്തിന് ഉത്തരവിട്ട് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന് കരുതിയിരുന്ന സമൂസകളും കേക്കുകളുമാണ് അദ്ദേഹത്തിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിളമ്പിയത്. ഒക്‌ടോബർ 21 ന് സിഐഡി ആസ്ഥാനത്ത് മുഖ്യമന്ത്രി എത്തിയപ്പോഴാണ് സംഭവം. സിഐഡി ആസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രിക്ക് നൽകാനായി റാഡിസൺ ബ്ലൂ ഹോട്ടലില്‍ നിന്നാണ് മൂന്ന് പെട്ടി സമൂസകൾ വാങ്ങിയത്. എന്നാല്‍, ഈ ഭക്ഷണം അദ്ദേഹത്തിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിളമ്പിയതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സമർപ്പിച്ച അന്വേഷണ […]

1000 കുടുംബങ്ങൾക്ക് വീട്; അൻവറിനും ഡിഎംകെ സ്ഥാനാർത്ഥിക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്

കൽപറ്റ: പിവി അൻവറിനും ഡിഎംകെ സ്ഥാനാർത്ഥിക്കുമെതിരെ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്. 1000 കുടുംബങ്ങൾക്ക് വീട് നൽകുമെന്ന പ്രഖ്യാപനത്തിനെതിരെ എൽഡിഎഫ് മണ്ഡലം സെക്രട്ടറി എസി മൊയ്തീൻ ആണ് പരാതി നൽകിയത്. ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനവും അഴിമതിയും എന്നാണ് പരാതിയിൽ പറയുന്നത്. വാഗ്ദാനം നൽകി വോട്ട് തേടുന്നത് നിയമവിരുദ്ധമെന്നും എൽഡിഎഫിൻ്റെ പരാതിയിലുണ്ട്.

ഒരു തെറ്റുപറ്റി, കൊല്ലാൻ അല്ല, തിരുത്താനാണ് പാർട്ടി നടപടി; ദിവ്യയുടെ അടുത്ത് ഇനിയും പാർട്ടി നേതാക്കൾ പോകും അവർ ഇപ്പോഴും പാർട്ടി കേഡർ തന്നെയാണ്; പി പി ദിവ്യയെ സിപിഎമ്മിന്റെ എല്ലാ ചുമതലകളിൽ നിന്നും നീക്കിയ നടപടിയിൽ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തൃശ്ശൂര്‍: പിപി ദിവ്യയെ സിപിഎമ്മിന്‍റെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയ നടപടിയില്‍ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ രംഗത്ത്.കേഡറെ കൊല്ലാൻ അല്ല തിരുത്താനാണ് നടപടി സ്വീകരിച്ചത്.ദിവ്യ സിപിഎം കേഡറാണ്. ദിവ്യക്ക് ഒരു തെറ്റുപറ്റി.ആ തെറ്റ് തിരുത്തി മുന്നോട്ടു പോകും.ദിവ്യക്കെതിരായ നടപടികൾ ജില്ലാ കമ്മിറ്റിയെടുക്കും അതിനെക്കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കും. തുടക്കം തൊട്ടേ എഡിഎമ്മിന്‍റെ കുടുംബത്തിനൊപ്പം ആണെന്ന് നിലപാട് സിപിഎം സ്വീകരിച്ചിരുന്നു. കോടതിയിൽ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്.അത് പാർട്ടി നിലപാടല്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി   ദിവ്യയുടെ അടുത്ത് ഇനിയും […]

സന്ദീപ് വാര്യർ സിപിഐയിലേക്ക്; ചർച്ചകൾ അവസാനിപ്പിച്ച് ആർഎസ്എസ് നേതൃത്വം; സന്ദീപ് പാലക്കാട് നിന്നുള്ള മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സൂചന

പാലക്കാട്: സന്ദീപ് വാര്യരുമായുള്ള ചർച്ചകൾ അവസാനിപ്പിച്ച് ആർഎസ്എസ് നേതൃത്വം. സന്ദീപ് പാലക്കാട് നിന്നുള്ള മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആർഎസ്എസിന് വിവരം ലഭിച്ചു. പാലക്കാട് കൺവെൻഷനിലെ സന്ദീപിന്റെ നീക്കം മുൻനിശ്ചയിച്ച പ്രകാരമാണെന്നാണ് വിലയിരുത്തൽ. സന്ദീപ് വാര്യർ സിപിഐയിലേക്ക് പോയേക്കാമെന്ന് ബിജെപി നേതൃത്വം സംശയിക്കുന്നു. മണ്ണാർക്കാട്ടെ സിപിഐ പ്രാദേശിക നേതാക്കളുമായി സന്ദീപ് കൂടിക്കാഴ്ച നടത്തിയെന്നും സീറ്റ് ഉറപ്പ് ലഭിച്ചതായും ബിജെപി നേതൃത്വത്തിന് വിവരം ലഭിച്ചു. സന്ദീപിനെതിരെ കർശന നടപടിയിലേക്ക് ബിജെപി ദേശീയ നേതൃത്വം കടന്നേക്കും. പാലക്കാട്ട് ബിജെപിയുടെ പ്രചാരണത്തിനില്ലെന്ന നിലപാടിലായിരുന്നു സന്ദീപ് വാര്യർ. വിട്ടുനിൽക്കുമ്പോൾ നേതൃത്വത്തിൽനിന്ന് ക്രിയാത്മക […]

നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍നിന്ന് ഇതുവരെ പിടിച്ചെടുത്തത് 2.76 കോടി രൂപയുടെ വസ്തുക്കള്‍; ഇതിൽ പണമായി പിടിച്ചെടുത്തത് 1.56 കോടി രൂപ; പിടിച്ചെടുത്തവയിൽ 12,064.15 ലിറ്റർ മദ്യവും കഞ്ചാവ് ഉൾപ്പെടെയുള്ള 189.96 കിലോഗ്രാം മയക്കുമരുന്നും

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്ക്വാഡുകളുടെയും പോലീസ്, എക്സൈസ്, ആദായ നികുതി വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ പാലക്കാട് ജില്ലയില്‍നിന്ന് ഇതുവരെ പിടിച്ചെടുത്തത് 2.76 കോടി രൂപയുടെ വസ്തുക്കള്‍. പെരുമാറ്റച്ചട്ടം നിലവിൽവന്ന ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ ആറു വരെയുള്ള കണക്കാണിത്. ഇതില്‍ 1.56 കോടി രൂപ പണമായാണ് പിടിച്ചെടുത്തത്. 49.82 ലക്ഷം രൂപ പോലീസും 1.07 കോടി രൂപ ആദായനികുതി വകുപ്പുമാണ് പിടിച്ചത്. 23.9 ലക്ഷം വില വരുന്ന 12,064.15 ലിറ്റർ മദ്യവും 93.21 ലക്ഷം വില വരുന്ന കഞ്ചാവ് ഉൾപ്പെടെയുള്ള […]

ആത്മാർത്ഥതയില്ലാത്ത നടപടിയാണ് സിപിഎമ്മിന്റേത്, പി ശശിക്കെതിരെയും ഇതുപോലെ നടപടി എടുത്തിരുന്നു, ഇന്ന് ശശി അരമുഖ്യമന്ത്രിയാണ്, ഇതുപോലെ ദിവ്യയും അധികാര സ്ഥാനങ്ങളിലേക്ക് തിരിച്ചുവരും; പി പി ദിവ്യക്കെതിരായ സിപിഎം നടപടിയില്‍ വിമർശനവുമായി കെ സുധാകരൻ

ചേലക്കര: പി പി ദിവ്യക്കെതിരായ സിപിഎം നടപടിയില്‍ വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. പി ശശിയെ പോലെ പി പി ദിവ്യയും തിരിച്ചു വരുമെന്നാണ് കെ സുധാകരന്‍റെ വിമര്‍ശനം. ആത്മാർത്ഥതയില്ലാത്ത നടപടിയാണ് സിപിഎമ്മിന്റേത്. മുമ്പ് പി ശശിക്കെതിരെയും ഇതുപോലെ നടപടി എടുത്തിരുന്നു. എന്നാൽ, ശശി ഇന്ന് അരമുഖ്യമന്ത്രിയാണ്. ശശിയെ പോലെ ദിവ്യയും അധികാര സ്ഥാനങ്ങളിലേക്ക് തിരിച്ചുവരുമെന്ന് കെ സുധാകരൻ വിമര്‍ശിക്കുന്നു. നവീൻ ബാബുവിന്റെ കുടുംബത്തെ ബോധ്യപ്പെടുത്താനാണ് ഇപ്പോഴത്തെ നടപടി. ഉപതെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് നടപടിയെന്നും കെപിസിസി പ്രസിഡൻ്റ് പ്രതികരിച്ചു. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ […]

പാതിരാ റെയ്ഡിൽ പുതിയ നീക്കങ്ങളുമായി സിപിഎം; രാഹുൽ പോയത് മറ്റൊരു കാറിൽ; ട്രോളി ബാഗ് വെച്ച കാർ രാഹുലിനെ പിന്തുടർന്നു; കോൺ​ഗ്രസ് കളളപ്പണം കടത്തിയെന്ന ആരോപണത്തിൽ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം; പുറത്തുവിട്ടത് ഹോട്ടലിന് പുറത്തുള്ള ദൃശ്യങ്ങൾ

പാലക്കാട്: പാലക്കാട്ടെ പാതിരാ റെയ്ഡിൽ വീണ്ടും നീക്കങ്ങളുമായി സിപിഎം. കോൺ​ഗ്രസ് കളളപ്പണം കടത്തിയെന്ന ആരോപണത്തിൽ പുതിയ ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടിരിക്കുന്നത്. കെപിഎം ഹോട്ടലിന് പുറത്തുള്ള ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. ഇന്നലെ ഹോട്ടലിൻ്റെ അകത്തുള്ള ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളിൽ കെഎസ്‍യു നേതാവായ ഫെന്നി നീല ട്രോളി ബാ​ഗുമായി പോകുന്നത് കാണാമായിരുന്നു. എന്നാൽ, ട്രോളി ബാ​ഗിൽ വസ്ത്രങ്ങളായിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിലും പ്രതികരിച്ചിരുന്നു. ഫെന്നി ട്രോളി ബാഗ് വെച്ച കാറിൽ അല്ല രാഹുൽ മാങ്കൂട്ടത്തിൽ പോയതെന്നു ദൃശ്യങ്ങളിൽ കാണാം. രാഹുൽ പോയത് മറ്റൊരു കാറിലായിരുന്നു. പിന്നീട് ട്രോളി […]

പിവി അൻവർ വിട്ടുപോയത് മറക്കരുത്; ഇന്നലെവരെ കോൺഗ്രസ് ആയിരുന്ന ആളാണ് സരിൻ; സരിൻ്റെ സ്ഥാനാർത്ഥിത്വം പാർട്ടി സ്വീകരിച്ച അടവുനയം; സിപിഎം ഏരിയാ സമ്മേളനത്തിൽ പി സരിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡോ. പി സരിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ വിമർശനം. സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിലാണ് വിമർശനം ഉയർന്നത്. ഇന്നലെവരെ കോൺഗ്രസ് ആയിരുന്ന ആളാണ് സരിനെന്നും പിവി അൻവർ വിട്ടുപോയത് മറക്കരുതെന്ന് ഏരിയാ സമ്മേളനത്തിൽ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്ത് വിമർശിച്ചു. സരിൻ്റെ സ്ഥാനാർത്ഥിത്വം പാർട്ടി സ്വീകരിച്ച അടവുനയത്തിൻ്റെ ഭാഗമാണെന്നാണ് വിമർശനത്തിന് ജില്ലാ കമ്മിറ്റിക്ക് വേണ്ടി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകിയത്.  

സിപിഎമ്മിനും ബിജെപിക്കും കള്ളപ്പണ ആരോപണം പൊളിഞ്ഞതിന്റെ ജാള്യത, നിലവാര തകർച്ചയാണ് ഇപ്പോൾ സിപിഎമ്മിനെ നയിക്കുന്നത്, സിപിഎം നടത്തുന്നത് ബിജെപിയെ മുകളിൽ കയറ്റാനുള്ള തന്ത്രം, ട്രോളി എന്താണെങ്കിലും സിപിഎം ഉപേക്ഷിക്കേണ്ട, അടുത്ത തെരഞ്ഞെടുപ്പിൽ ചിഹ്നമായി ഉപയോഗിക്കാം; പരിഹാസവുമായി ഷാഫി പറമ്പിൽ

പാലക്കാട്: സിപിഎമ്മിനും ബിജെപിക്കും കോൺഗ്രസിനെതിരായ കള്ളപ്പണ ആരോപണം പൊളിഞ്ഞതിന്റെ ജാള്യത ആണെന്ന് ഷാഫി പറമ്പിൽ എംപി. വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവർ താമസിച്ച ഹോട്ടലിൽ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഉള്ളിലും പൊതുജനങ്ങൾക്കിടയിലും വിഷയം അവമതിപ്പ് സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പ്രതികരണങ്ങളാണ് സിപിഎം നേതാക്കൾ നടത്തുന്നത്. ആദ്യഘട്ടത്തിൽ പറഞ്ഞ ആരോപണങ്ങൾ അവർ ഇപ്പോൾ മാറ്റിപ്പറയുന്നു. സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്ന് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി മുൻ വാതിലിലൂടെ വന്ന് അതിലൂടെ തന്നെ തിരിച്ചു പോകുന്ന ദൃശ്യം വ്യക്തമാണ്. നിരന്തരം കള്ളപ്രചാര വേലകൾ […]