ഉപതെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു മോളെ നിർദ്ദേശിച്ച സിപിഎം ജില്ലാ കമ്മിറ്റിയെ എതിർത്ത് ഡോ. പി സരിനെ സ്ഥാനാർത്ഥിയാക്കിയത് കൃഷണ ദാസ് പക്ഷത്തെ മറികടന്ന്; ചരടുവലിച്ചത് മന്ത്രി എം ബി രാജേഷും ജില്ലാ സെക്രട്ടറി എൻ. സുരേഷ് ബാബുവും; പക്ഷേ നീലപ്പെട്ടി വിവാദത്തോടെ എല്ലാം അസ്ഥാനത്ത്; മറനീക്കി പാർട്ടി ഭിന്നത പുറത്ത്
പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു മോളെ നിർദ്ദേശിച്ച സിപിഎം ജില്ലാ കമ്മിറ്റിയെ മറികടന്ന് പൊടുന്നനെ കോണ്‍ഗ്രസുകാരനായ ഡോ. പി സരിനെ സ്ഥാനാർത്ഥിയാക്കിയത് കൃഷണ ദാസ് പക്ഷത്തെ മറികടന്ന്. മന്ത്രി എം ബി രാജേഷും ജില്ലാ സെക്രട്ടറി എൻ. സുരേഷ് ബാബുവുമാണ് ഇതിനായി ചരടുവലിച്ചത്. ഇത് അന്നു തന്നെ പാർട്ടിയില്‍ അതൃപ്തി ഉയർത്തിയിരുന്നു. എന്നാല്‍, ചിറ്റൂരില്‍ കോണ്‍ഗ്രസ് വിമതരെ സിപിഎമ്മിലേക്ക് കൊണ്ടുവന്ന മാതൃകയില്‍ സരിനെ നിർത്തി പാലക്കാട് നേട്ടം കൊയ്യാമെന്നാണ് നേതാക്കള്‍ ജില്ലാ കമ്മിറ്റിയെ ധരിപ്പിച്ചത്. അന്നു തന്നെ സംസ്ഥാന സമിതിയംഗം എൻ. […]