video
play-sharp-fill

എൻ.എസ്.എസ് മുൻ ജനറല്‍ സെക്രട്ടറി പി.കെ നാരായണപ്പണിക്കരുടെ സഹോദരി വാഴപ്പള്ളി ലക്ഷ്മി വിലാസം ബംഗ്ലാവില്‍ എല്‍.ആനന്ദവല്ലിയമ്മ നിര്യാതയായി

വാഴപ്പള്ളി : എൻ.എസ്.എസ് മുൻ ജനറല്‍ സെക്രട്ടറി പി.കെ നാരായണപ്പണിക്കരുടെ സഹോദരി വാഴപ്പള്ളി ലക്ഷ്മി വിലാസം ബംഗ്ലാവില്‍ എല്‍.ആനന്ദവല്ലിയമ്മ (83) നിര്യാതയായി ഭർത്താവ് : പരേതനായ പി.ബാലൻകുട്ടി. മക്കള്‍: ബി.ഹരിദാസ് (റിട്ട.അസി.മാനേജർ ഓറിയന്റല്‍ ഇൻഷ്വറൻസ് കമ്ബനി ചങ്ങനാശേരി), ബി.മോഹൻകുമാർ (റിട്ട.ദേവസ്വം മാനേജർ , ഗുരുവായൂർ ദേവസ്വം ബോർഡ്), ബി.ബിജോയ്കുമാർ (ഫിനാൻസ് മാനേജർ , യുഎൻഒ ടെക്‌നോളജി തിരുവനന്തപുരം). മരുമക്കള്‍: എ.രാജലക്ഷ്മി (റിട്ട.ബ്രാഞ്ച് മാനേജർ കോട്ടയം അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക്), എസ്.രാജലക്ഷ്മി (റിട്ട.എച്ച്‌.എസ്.എസ്.ടി ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂള്‍ ഗുരുവായൂർ), ആർ.ദീപ (എച്ച്‌.എസ്.എസ്.ടി എൻ.എസ്.എസ് എച്ച്‌.എസ്.എസ് […]

ചെറുവാണ്ടൂരിൽ തെക്കേൽ ചിന്നമ്മ ജോസഫ് നിര്യാതയായി

കോട്ടയം: ചെറുവാണ്ടൂരിൽ പരേതനായ തെക്കേൽ ജോസഫ് ഭാര്യ ചിന്നമ്മ ജോസഫ് (87) നിര്യാതയായി. മൃതശരീരം ഞായറാഴ്ച (10/11/2024) വൈകീട്ട് 5 മണിക്ക് സ്വവസതിയിൽ കൊണ്ടുവരും. സംസ്കാരം തിങ്കളാഴ്ച (11/11/2024) രാവിലെ 10 മണിക്ക് ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. മക്കൾ: ജോസ്കുട്ടി, ജോർജ്, ലിസമ്മ, ജിജി, ഷാജു സിബി മരുമക്കൾ: കുഞ്ഞുമോൾ, സിസ്സി, ടോമി മുണ്ടക്കൽ, സെലിൻ, ഷൈനി

പറത്താനം ഗ്രാമത്തിൻ്റ ആദ്യകാല വ്യാപാരി ; പുനാട്ട് പി. ജെ മാത്യു (പൂനാട്ട് പാപ്പച്ചൻ) നിര്യാതനായി

മുണ്ടക്കയം : പറത്താനത്തെ ആദ്യകാല വ്യാപാരിയും,പറത്താനം ഗ്രാമത്തിലെ അബാല വ്യദ്ധം ജനങ്ങളുടെയും മനസിൽ നിറഞ്ഞു നിൽക്കുന്ന പ്രിയങ്കരനായിരുന്ന പുനാട്ട് പി. ജെ മാത്യു (പാപ്പച്ചൻ (83)- നിര്യാതനായി. പഴയ തലമുറയിലും പുതു തലമുറയിലുംപ്പെട്ട ആളുകളോട് ഒരു പോലെ സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്ന ഇദേഹവും സഹോദരനും പറത്താനത്തെ വ്യാപാരിയുമായിരുന്ന സഹോദരൻ അപ്പച്ചൻ ചേട്ടനും നാട്ടുകാരുടെ പ്രിയപ്പെട്ടവരായിരുന്നു . എപ്പോഴും പുഞ്ചിരി തൂകിയ മുഖത്തോടെ പറത്താനം ജംഗ്ഷനിലെയും ,പിന്നീട് പറത്താനംകുളം ജംഗ്ഷനിലുമുള്ള കടയിൽ എത്തുന്ന എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹവും പരേതനായ സഹോദരനും. എല്ലാ ദിവസവും […]

കിഴക്കേച്ചിറ പരേതനായ സുരേന്ദ്രൻ്റെ ഭാര്യ വത്സമ്മ സുരേന്ദ്രൻ നിര്യാതയായി

കോട്ടയം: കിഴക്കേച്ചിറ പരേതനായ സുരേന്ദ്രൻ്റെ ഭാര്യ വത്സമ്മ സുരേന്ദ്രൻ (71) നിര്യാതയായി. മുൻ ഗ്രാമ പഞ്ചായത്തം​ഗമായിരുന്നു. സംസ്കാരം ഇന്ന് (6/11/2024) വൈകുന്നേരം 5.30 ന് വല്ല്യാട് എസ്എൻഡിപി ശ്മശാനത്തിൽ.

പൂഞ്ഞാർ രാജകുടുംബത്തിലെ വലിയ തമ്പുരാട്ടിയും കേണൽ ജി വി രാജയുടെ സഹോദരിയുമായ അംബിക തമ്പുരാട്ടി അന്തരിച്ചു

കോട്ടയം: പൂഞ്ഞാർ രാജകുടുംബത്തിലെ വലിയ തമ്പുരാട്ടിയും കേണൽ ജി വി രാജയുടെ സഹോദരിയുമായ അംബിക തമ്പുരാട്ടി (98) അന്തരിച്ചു. പൂഞ്ഞാർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എസ്എംവി സ്കൂളിൽ പത്താം ക്ലാസ്സ് പാസായ ആദ്യ പെൺകുട്ടിയായിരുന്നു അംബിക തമ്പുരാട്ടി. ചെറുപ്പത്തിൽ തന്നെ കഥകളി, കളരിപ്പയറ്റ് മുതലായവയിൽ പ്രാവണ്യം നേടി. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്ന കേണൽ ജി വി രാജാ, ആലക്കോട് തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന പി ആർ രാജാ തുടങ്ങിയവരുടെ സഹോദരിയാണ്. 2010 ജൂൺ മാസം മുതൽ പൂഞ്ഞാർ കോവിലകത്തെ വലിയ തമ്പുരാട്ടിയായിരുന്നു. സംസ്കൃതത്തിലും പുരാണ ഇതിഹാസത്തിലുമെല്ലാം […]

കുമരകം ചക്രംപടി ചേലശേരി കല്ലുതറ വീട്ടിൽ ജയേഷ്‌കുമാർ.പി (51) നിര്യാതനായി

കുമരകം :ചക്രംപടി (വാർഡ്-2) ചേലശേരി കല്ലുതറ വീട്ടിൽ ജയേഷ്‌കുമാർ.പി (51) നിര്യാതനായി ഇടുക്കി ഇടമനക്കുടി ഗ്രാമപഞ്ചത്ത് ക്ലാർക്കാണ് പരേതൻ. ഭാര്യ: ജയശ്രി കുമരകം കല്ലുത്തറ കുടുംബാംഗമാണ്. മക്കൾ : ഗൗതം കൃഷ്ണ, ഭാരത് കൃഷ്ണ. സംസ്‍കാരം ഇന്ന് (2/11/2024) വൈകുന്നേരം 4 മണിക്ക് മാങ്ങാനം ചിലമ്പ്രകുന്ന് പി.ആർ.ഡി.എസ് ശ്മശാനത്തിൽ.

അയ്മനം മണലേൽ ജോസഫ് ജോൺ (ബാബു 76) നിര്യാതനായി.

അയ്മനം :മണലേൽ ജോസഫ് ജോൺ (ബാബു 76) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: ലീലമ്മ. മക്കൾ :ശ്രുതി, ശ്രീജിത്. മരുമക്കൾ: ബിനു, ബിന്ദു.

അയ്മനം കുന്നത്ത് വീട്ടിൽ തവിൽ കലാകാരൻ രാധാകൃഷ്ണ പണിക്കർ -83 ( ദേവസ്വം ബോർഡ് റിട്ട ജീവനക്കാരൻ – അയ്മനം നരസിംഹ സ്വാമി ക്ഷേത്രം ) നിര്യാതനായി.

അയ്മനം :പൂന്ത്രക്കാവ് കുന്നത്ത് വീട്ടിൽ തവിൽ കലാകാരൻ രാധാകൃഷ്ണ പണിക്കർ -83 ( ദേവസ്വം ബോർഡ് റിട്ട ജീവനക്കാരൻ – അയ്മനം നരസിംഹ സ്വാമി ക്ഷേത്രം ) നിര്യാതനായി. ഭാര്യ :ജലജ കുമാരി മക്കൾ :ജിഗീഷ് (അയ്മനം നരസിംഹസ്വാമി ക്ഷേത്രം )ജയശ്രീ, ജയലക്ഷ്മി. മരുമക്കൾ :സ്മിത, കൃഷ്ണകുമാർ, വേണു സംസ്കാരം നാളെ (1-11-24) 11 മണിക്ക് വീട്ടുവളപ്പിൽ.

ചാന്നാനിക്കാട് ആത്തറയിൽ രഘു നാഥൻ നിര്യാതനായി

കോട്ടയം : ചാന്നാനിക്കാട് ആത്തറയിൽ രഘു നാഥൻ (57)(മണി,) നിര്യാതനായി. സംസ്കാരം നാളെ ( 29-10-24) വൈകുന്നേരം 3ന് വീട്ടുവളപ്പിൽ. ഭാര്യ ദീപ രഘു നാഥൻ (പള്ളം ആര്യാട്ട് ചിറയിൽ കുടുംബാഗം )മക്കൾ അനന്ദു രഘു നാഥൻ (ചിത്ര ദുർഗ്ഗ ദ ന്തൽ കോളേജ് ബാംഗ്ലൂർ )അപർണ രഘു നാഥൻ ബിസിഎം കോട്ടയം.

പന്നിമറ്റം പ്ലാമ്പറമ്പിൽ വീട്ടിൽ പി ആർ അഭിലാഷ് അന്തരിച്ചു

പള്ളം: പന്നിമറ്റം പ്ലാമ്പറമ്പിൽ വീട്ടിൽ പി ആർ അഭിലാഷ് (44) അന്തരിച്ചു. എസ്എൻഡിപി യോ​ഗം കോട്ടയം യൂണിയൻ ജീവനക്കാരനായിരുന്നു. സംസ്കാരം നാളെ (29/10/2024) 11മണിക്ക് സ്വവസതിയിൽ. ഭാര്യ: മള്ളൂശ്ശേരി കുന്നത്ത് കുടുംബാം​ഗം അഞ്ജു. (ഓക്സിജൻ, കോട്ടയം). മക്കൾ: അഭിരാമി (ബേക്കർ സ്കൂൾ വിദ്യാർത്ഥി), അഭിഷേക് ( എം.ഡി സ്കൂൾ വിദ്യാർത്ഥി) സഹോദരൻ: പി ആർ അനീഷ് കുമാർ.