video
play-sharp-fill

വരമ്പിനകം പുതുച്ചിറ പരേതനായ പത്മനാഭൻ്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി.

വരമ്പിനകം: പുതുച്ചിറ പരേതനായ പത്മനാഭൻ്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. സംസ്ക്കാരം നാളെ (02-12-2024 തിങ്കളാഴ്ച) 2ന് വീട്ടുവളപ്പിൽ. മക്കൾ: സുഭദ്ര, രമണി, സുലോചന, പ്രഹ്ളാദൻ, ശശികുമാർ, അനിൽകുമാർ. മരുമക്കൾ : ജയമോൻ, പരേതനായ ഗോപാലൻ, നാഗേശൻ, ഗിരിജ, ജ്യോതി, സ്മിത.

റിട്ട. ആർഎംഎസ് ഉദ്യോഗസ്ഥൻ വി.കെ വെങ്കിടേശ്വര അയ്യർ(88) നിര്യാതനായി; സംസ്ക്കാരം ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കോട്ടയം വാരിശ്ശേരി ശ്രീകൃഷ്ണ നിവാസ് വീട്ടുവളപ്പിൽ

കോട്ടയം: വി.കെ വെങ്കിടേശ്വര അയ്യർ (88) നിര്യാതനായി. കോട്ടയം Railway Mail Service (RMS) റിട്ടയേർഡ് ഉദ്യോഗസ്ഥനായിരുന്നു. മക്കൾ:കൃഷ്ണ മൂർത്തി, ശ്രീലത,സുധ മരുമക്കൾ:Dr. ഗംഗാ കൃഷ്ണ മൂർത്തി, ദിനേശ് അയ്യർ,നാഗനാഥൻ എന്നിവരാണ് ശവസംസ്ക്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് കോട്ടയം വാരിശ്ശേരി ശ്രീകൃഷ്ണ നിവാസ് വീട്ടുവളപ്പിൽ നടക്കും.

പള്ളം പോസ്റ്റോഫീസ് കവലയിലുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വടക്കേ പറമ്പിൽ സി വി പ്രേമചന്ദ്രൻ നിര്യാതനായി

പള്ളം: പോസ്റ്റോഫീസ് കവലയിലുണ്ടായ വാഹന അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വടക്കേ പറമ്പിൽ സി.വി. പ്രേമചന്ദ്രൻ ( ബോബൻ 64 ) നിര്യാതനായി. ഭൗതികശരീരം ഭവനത്തിലെത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ (30/11/24, ശനി) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ചാന്നാനിക്കാട് വലിയപറമ്പിൽ ശ്രീകുമാരി. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമകൻ: രതീഷ് മൂവാറ്റുപുഴ, ഫോൺ: 9744299572

കുമരകം കൊല്ലകേരി കാവിൽ വീട്ടിൽ ശിവദാസ് (75)നിര്യാതനായി

കുമരകം : (വാർഡ് 5) കൊല്ലകേരി കാവിൽ വീട്ടിൽ ശിവദാസ് (75)നിര്യാതനായി. ഭാര്യ :ലീലാമ്മ കുറിച്ചി കോയിപ്പുറം കുടുംബാംഗമാണ് മക്കൾ: പരേതയായ മഞ്ജു. രമ്യ സംസ്ക്കാരം നാളെ (ശനി) രാവിലെ 10-ന് വീട്ടുവളപ്പിൽ

പുതുപ്പള്ളി കാവാലിച്ചിറ കാഞ്ഞിരത്തിങ്കൽ കെ. വൈ. ഏശാവിൻ്റെ (കുട്ടപ്പായി) ഭാര്യ ബേബിക്കുട്ടി (റോസമ്മ 66) നിര്യാതയായി.

പുതുപ്പള്ളി: കാവാലിച്ചിറ കാഞ്ഞിരത്തിങ്കൽ കെ. വൈ. ഏശാവിൻ്റെ (കുട്ടപ്പായി) ഭാര്യ ബേബിക്കുട്ടി (റോസമ്മ 66) നിര്യാതയായി. ഭൗതിക ശരീരം ശനിയാഴ്ച (30/11/2024) രാവിലെ 7ന് ഭവനത്തിൽ കൊണ്ടുവരും. തുടർന്ന് 8ന് മീനടം ഐപിസി ഒലിവറ്റ് ട്രിനിറ്റി സെൻ്ററിലേയ്ക്ക് പൊതുദർശത്തിനായി മറ്റും. അന്തിമ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് 4ന് മീനടം ഐപിസി ഒലിവറ്റ് എബനേസർ സഭയുടെ പയ്യപ്പാടിയിലുള്ള സെമിത്തേരിയിൽ സംസ്കാരം നടക്കും. പരേത ചങ്ങാലിമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ഷെറി (ദീപിക), ഷിബിൾ (ബിലിവേഴ്സ് തിരുവല്ല) മരുമക്കൾ: റീബാ, സന്തോഷ് (ബിലിവേഴ്സ് തിരുവല്ല).

കുമരകം ഇളങ്ങള്ളത്തുകാട് വിട്ടിൽ പാപ്പച്ചന്റെ ഭാര്യ പൊന്നമ്മ-(70) നിര്യാതയായി

കുമരകം :(വാർഡ്-8) ഇളങ്ങള്ളത്തുകാട് വിട്ടിൽ പാപ്പച്ചന്റെ ഭാര്യ പൊന്നമ്മ-(70) നിര്യാതയായി മക്കൾ :സന്തോഷ്‌, വിനീത് മരുമക്കൾ :ബീന, ധന്യ സംസ്കാരം നാളെ (29/11/2024) വെള്ളിയാഴ്ച 2 ന് പരുത്തുംപാറ നെയ്യിൽ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ

കുമരകം പീടികയിൽ പി.എ ലാലസൻ (69) നിര്യാതനായി.

കുമരകം (വാർഡ് 7): പീടികയിൽ പി.എ ലാലസൻ (69) നിര്യാതനായി. ഭാര്യ: വിലാസിനി (പൊന്നമ്മ). കല്ലാർ കുമരകംമെട്ട് പുറത്തേക്കരിയിൽ കുടുംബാഗം. മക്കൾ: ലിൻ്റു , ലേജു, അഞ്ജു. മരുമക്കൾ: ലിജു (കുമരകം), ബിനോയി (കുമരകം), രാഹുൽ (കവിണാറ്റിൻകര) സംസ്കാരം ഇന്ന് വൈകുന്നേരം 4.00 ന് വീട്ടുവളപ്പിൽ

വ്യാലമഠത്തിൽ പരേതനായ ജി കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ടി ആർ സരസമ്മ നിര്യാതയായി

ചിങ്ങവനം: വ്യാലമഠത്തിൽ പരേതനായ ജി കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ടി ആർ സരസമ്മ (83)നിര്യാതയായി സംസ്കാരം ഇന്ന് വൈകീട്ട് 4.30ന് വീട്ട് വളപ്പിൽ നടക്കും. മക്കൾ: ഉഷാദേവി, രാധാകൃഷ്ണൻ, സുഷമ, റെജി, സുജ, സുമ, മരുമക്കൾ: പരേതനായ വിജയൻ മാങ്ങാനം, സിന്ധു മാങ്ങാനം, അനീഷ് പോളച്ചിറ, ബിന്ദു ചോഴിയക്കാട്, മാധവൻകുട്ടി കാവാലം, സന്തോഷ്‌ നാരകത്തറ

മുപ്പത്ക്കാരിയായ ഗർഭിണിയുടെയും 2 മക്കളുടെയും മൃതദേഹം കിണറ്റിൽ കണ്ടെത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

സേലം: സേലത്ത് 30കാരിയായ ഗർഭിണിയുടെയും രണ്ട് പെൺമക്കളുടെയും മൃതദേഹം കിണറ്റിൽ കണ്ടെത്തി. മാതമ്മാൾ, മക്കളായ മനോരഞ്ജിനി (7), നിതീശ്വരി (3) എന്നിവരാണ് മരിച്ചത്. ഭർത്താവുമായി വഴക്കിട്ടതിന് ശേഷം വീട് വിട്ടിറങ്ങിയ യുവതി, മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കിയതാണെന്ന് നിഗമനം. വാഴപ്പാടിക്ക് സമീപം നെയ്യമലയിൽ കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കിണറ്റിലാണ് യുവതിയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴു മാസം ഗർഭിണിയായിരുന്നു മാതമ്മാൾ.   ഭർത്താവ് രവിയുമായി വഴക്കിട്ടാണ് ശനിയാഴ്ച മാതമ്മാൾ പെൺമക്കളോടൊപ്പം വീടുവിട്ടിറങ്ങിയത്. പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. ഭർത്താവും ബന്ധുക്കളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്‌ച പുലർച്ചെയാണ് […]

കൊല്ലാട് കോൺഗ്രസ് മുൻ മണ്ഡലം കമ്മിറ്റി അംഗം കുന്നംപള്ളി മഠത്തിൽ എംകെ ബാബു നിര്യാതനായി

കൊല്ലാട് : കോൺഗ്രസ് മുൻ മണ്ഡലം കമ്മിറ്റി അംഗം കുന്നംപള്ളി മഠത്തിൽ എംകെ ബാബു (66) നിര്യാതനായി. സംസ്കാരം ഇന്ന് (ബുധനാഴ്ച) 3:00 മണിക്ക് വീട്ടുവളപ്പിൽ. കഞ്ഞിക്കുഴി ആശാരി പറമ്പിൽ കുടുംബാംഗം വിലാസിനിയാണ് ഭാര്യ. മക്കൾ. ഗീതു (സൗദി), ജിത്തു ബാബു (മലയാള മനോരമ മലപ്പുറം). മരുമക്കൾ. ശ്രീജിത്ത് എരുമേലി (സൗദി), സുവർണ്ണ തിരുവഞ്ചൂർ (ഭാരത് ഹോസ്പിറ്റൽ കോട്ടയം)