കാപ്പാട് മാസപ്പിറവി കണ്ടു; കേരളത്തിൽ റംസാൻ വ്രതാരംഭം നാളെ തുടങ്ങും

സ്വന്തം ലേഖകൻ കോഴിക്കോട്: കേരളത്തിലും റംസാന്‍ വ്രതാരംഭം നാളെ തുടങ്ങും. കോഴിക്കോട് മാസപ്പിറവി ദൃശ്യമായതോടെയാണ് കേരളത്തിലും നാളെ റംസാന്‍ വ്രതാരംഭം ആരംഭിക്കുന്നത്. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു. നാളെ […]

കൊല്ലം ചടയമംഗലത്ത് ബൈക്കിൽ കറങ്ങി കഞ്ചാവ് വിൽപ്പന; ഒരാൾ പിടിയിൽ; പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ കുരുമുളക്ക് സ്പ്രൈ ; ഒരാൾ ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ കൊല്ലം: ചടയമംഗലത്ത് ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തിയ രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് മായാഭവനിൽ അരുൺ ജിത്താണ് (29) പോലീസ് പിടിയിലായത്. കൂടെയുണ്ടായിരുന്ന അഫ്സൽ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. 365 ഗ്രാം കഞ്ചാവാണ് അരുണിൽ നിന്ന് പിടികൂടിയത്. കഞ്ചാവ് ചെറു പൊതികളിലാക്കുന്നതിനായുളള 42 ചെറു കവറുകളും രണ്ട് മൊബൈൽഫോണുകളും യാത്രചെയ്യാനുപയോഗിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് ആവിശ്യകാരനെന്ന രീതിയിൽ മഫ്ത്തിയിൽ പോലീസ് പ്രതിയെ സമീപിക്കുകയായിരുന്നു. കഞ്ചാവ് വാങ്ങാനായി പോലീസ് സംഘം നിലമേൽ വാഴോട് എത്തി. കഞ്ചാവുമായി […]

ഇന്നത്തെ (22/03/2023) ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ (22/03/2023) ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.1,00,00,000/- [1 Crore] FW 613551 (WAYANAD) Consolation Prize Rs.8,000/- FN 613551 FO 613551 FP 613551 FR 613551 FS 613551 FT 613551 FU 613551 FV 613551 FW 613551 FX 613551 FY 613551 FZ 613551 2nd Prize Rs.10,00,000/- [10 Lakhs] FT 280206 (VAIKKOM) Agent Name: C BHAGYALEKSHMI Agency No.: K 5714 for the […]

തൃശൂർ വടക്കുംന്നാഥ ക്ഷേത്രത്തിൽ മകളുടെ വിവാഹം; കനത്ത പൊലീസ് സുരക്ഷയിൽ റിപ്പർ ജയാനന്ദൻ ചടങ്ങിൽ പങ്കെടുത്തു; പതിനേഴ് വർഷത്തെ ജയിൽ വാസത്തിനിടെ രണ്ട് ദിവസത്തെ എസ്കോട്ട് പരോളിലാണ് റിപ്പർ ജയാനന്ദൻ എത്തിയത്

സ്വന്തം ലേഖകൻ തൃശൂര്‍: റിപ്പർ ജയാനന്ദന്‍റെ മകളുടെ വിവാഹം തൃശൂർ വടക്കുംന്നാഥ ക്ഷേത്രത്തിൽ നടന്നു. കനത്ത സുരക്ഷയിൽ ചടങ്ങിൽ പങ്കെടുക്കാൻ ജയാനന്ദനെ എത്തി. ഹൈക്കോടതിയിലെ അഭിഭാഷകയായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജയാനന്ദന് പരോൾ ലഭിച്ചത്. ഒറ്റപ്പാലം സ്വദേശിയുമായിട്ടായിരുന്നു ജയാനന്ദന്‍റെ മകളുടെ വിവാഹം. അതീവ സുരക്ഷാ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന റിപ്പർ ജയാനന്ദൻ ഇന്നലെ രാവിലെ 9 മണിയോടെയാണ് പുറത്തിറങ്ങിയത്. മൂത്ത മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനായി രണ്ട് ദിവസത്തെ എസ്കോട്ട് പരോളാണ് ഹൈക്കോടതി അനുവദിച്ചത്. വടക്കുംന്നാഥ ക്ഷേത്രത്തിൽ നടക്കുന്ന വിവാഹ ചടങ്ങില്‍ പൊലീസ് അകമ്പടിയിൽ […]

കണ്ണൂരിൽ വന്‍ എംഡിഎംഎ വേട്ട; അഞ്ചുലക്ഷം രൂപയോളം വിലമതിക്കുന്ന നൂറ് ഗ്രാം എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ; ബം​ഗളൂരൂവിൽ നിന്നും വിദ്യാർത്ഥികൾക്കിടയിൽ വില്പന നടത്താൻ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്

സ്വന്തം ലേഖകൻ കണ്ണൂര്‍: കൂട്ടുപുഴയില്‍ വന്‍ എംഡിഎംഎ വേട്ട. കൂട്ടുപുഴ അതിര്‍ത്തിയിലെ എക്‌സൈസ് ചെക്ക് പോസ്റ്റിന്‍റെയും ഇരിട്ടി എക്‌സൈസ് റെയ്ഞ്ച് ഓഫീസിന്‍റെയും സംയുക്ത വാഹനപരിശോധനയിലാണ് അഞ്ചുലക്ഷം രൂപയോളം വിലമതിക്കുന്ന നൂറ് ഗ്രാം എംഡിഎംഎ പിടികൂടിയത്. പഴയങ്ങാടി മാട്ടൂല്‍ മടക്കര സ്വദേശി കളത്തില്‍ പറമ്പില്‍ വീട്ടില്‍ കെ പി സലീല്‍കുമാറാണ് അറസ്റ്റിലായത്. ബംഗ്‌ളൂരില്‍ നിന്നും കടത്തിക്കൊണ്ടുവരികയായിരുന്ന മയക്കുമരുന്നാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. ബംഗ്‌ളൂരിലെ ബ്‌ളാബ്‌ളാ കാര്‍ എന്ന കാര്‍ പൂളിങ് ആപ്പ് വഴി കാര്‍പൂള്‍ ചെയ്തുവരുന്നതിനിടെയാണ് യുവാവ് എക്‌സൈസ് പിടിയിലായത്. കണ്ണൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന്‌ […]

തിരുവനന്തപുരം ശ്രീകാര്യം എൻജിനീയറിങ് കോളജിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് പൊന്നാനി സ്വദേശിയായ ഇരുപത്തിയൊൻപതുകാരൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശ്രീകാര്യം എൻജിനീയറിങ് കോളജിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ . പൊന്നാനി സ്വദേശി ഷംസുദ്ദീനാണ് (29) മരിച്ചത്. ഇന്ന് രാവിലെ ക്യാംപസിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ചാക്ക ഐടിഐയിലെ ഇൻസ്ട്രക്ടർ ആയ ഷംസുദ്ദീൻ പാർട്ട്‌ടൈം ആയാണ് സിഇടിയിൽ എൻജിനീയറിങ് പഠിക്കുന്നത്.

കോട്ടയം പഴയിടം ഇരട്ട കൊലപാതകം ; പിതൃസഹോദരിയെയും, ഭർത്താവിനെയും കൊലപ്പെടുത്തിയ കേസിന്റെ അന്തിമ വിധി 24-ന്

സ്വന്തം ലേഖകൻ കോട്ടയം: പഴയിടം ഇരട്ട കൊലപാതക കേസിന്റെ അന്തിമ വിധി 24-ന്. പിതൃസഹോദരിയെയും, ഭർത്താവിനെയും കൊലപ്പെടുത്തിയ കേസിൽ കോട്ടയം പഴയിടം ചൂരപ്പാടി അരുൺ ശശിയാണ് (39) പ്രതി. ഭവനഭേദനം,മൃഗീയമായ കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങളാണ് പ്രതി അരുണിൻ്റെ മേൽ കണ്ടെത്തിയിരുന്നത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി (2) ജഡ്ജി ജെ.നാസറാണ് കേസിൽ ശിക്ഷ വിധിക്കുക. അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. കെ ജിതീഷാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. ദൃസാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെയും, ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി അരുൺ കുറ്റക്കാരനാണെന്ന് […]

കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ചശേഷം നിർത്താതെപോയി; യാത്രക്കാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി;ഒടുവിൽ അറസ്റ്റ്

സ്വന്തം ലേഖകൻ മലപ്പുറം: മദ്യപിച്ച് ബസോടിച്ച് അപകടമുണ്ടാക്കി. മലപ്പുറം കുറ്റിപ്പുറത്ത് കെഎസ്ആർടിസി ഡ്രൈവർ പിടിയിൽ. കൽപ്പറ്റ മുട്ടിൽ സ്വദേശി അജിയെയാണ് ഇൻസ്പെക്ടർ കെ പ്രമോദ് അറസ്റ്റ് ചെയ്തത്. ഇയാൾ മദ്യപിച്ചതായി കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഈ കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. സുൽത്താൻ ബത്തേരിയിൽ നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു അജി ഓടിച്ചിരുന്ന കെഎസ്ആർടിസി ബസ് കാറിൽ ഇടിക്കുകയായിരുന്നു. മലപ്പുറം ജില്ലയിൽ എത്തിയ ബസ് കുറ്റിപ്പുറം ഭാഗത്ത് വെച്ച് ഒരു കാറിന്റെ പിറകുവശത്ത് ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചു. […]

കാലികപ്രസക്തമായ വിഷയത്തിന്റെ ശക്തമായ ആവിഷ്ക്കരണം; ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണവുമായി തുരുത്ത് മാർച്ച് 31 ന് തീയേറ്ററുകളിലെത്തുന്നു

സ്വന്തം ലേഖകൻ സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് ” . ചിത്രം മാർച്ച് 31 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. തന്റെ ഉറ്റചങ്ങാതിയുടെ ആത്മഹത്യയെ തുടർന്ന് റസാഖ്, സുഹൃത്തിന്റെ ഭാര്യ ഉഷയുടെയും മകൻ അപ്പുവിന്റെയും ഉത്തരവാദിത്ത്വം ഏറ്റെടുക്കാൻ നിർബ്ബന്ധിതനാകുന്നു. ഭിന്നമതസ്ഥർ ഒരുമിച്ചതിലൂടെ സ്വസമുദായങ്ങളുടെ എതിർപ്പ് ഇരുവർക്കും നേരിടേണ്ടി വരുന്നു. സുരക്ഷിതമായൊരു ഇടം കണ്ടെത്താൻ വേണ്ടി സ്വന്തം ഗ്രാമത്തിൽ നിന്നും പലായനം ചെയ്യേണ്ടി വരുന്ന ആ കുടുംബത്തിന്റെ തുടർയാത്രയിലെ സംഘർഷങ്ങളും സങ്കീർണ്ണതകളുമാണ് ചിത്രത്തിന്റെ […]

രാമപുരം മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് ഡേയും മാഗസിൻ പ്രകാശനവും നടത്തി

സ്വന്തം ലേഖകൻ രാമപുരം: മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് ഡേ CELESTE 2023 ഉം ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച PRIDORA മാഗസിന്‍റെ പ്രകാശനവും നടത്തി. ഓക്സിജൻ ഗ്രൂപ്പ് സി ഇ ഒ, ഷിജോ കെ തോമസ് ഉദ്‌ഘാടനം നിർവ്വഹിച്ചു. കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗ്ഗീസ്സ് ഞാറക്കുന്നേൽ അധ്യക്ഷത വഹിക്കുകയും മാഗസിൻ പ്രകാശനം നടത്തുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ ഫാദർ ജോസഫ് ആലഞ്ചേരിൽ, അസോസിയേഷൻ പ്രസിഡന്റ് ഫാ. ഡോ. ബോബി ജോൺ, ഡിപ്പാർട്ട്മെന്റ് മേധാവി ലിൻസി ആന്റണി […]