വിഷു വിപണി ലക്ഷ്യമാക്കി അനധികൃതമായി കൊണ്ടുവന്ന ഒരു ലോഡ് പടക്കം പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ; ശിവകാശിയിൽ നിന്നും ലോറിയെത്തിച്ച പടക്കമാണ് പിടിച്ചെടുത്തത്

സ്വന്തം ലേഖകൻ പാലക്കാട്: വിഷു വിപണി ലക്ഷ്യമാക്കി അനധികൃതമായി കൊണ്ടുവന്ന ഒരു ലോഡ് പടക്കം പിടിച്ചെടുത്തു. രണ്ട് പേർ അറസ്റ്റിൽ. വാഹനത്തിൻ്റെ ഡ്രൈവർ തമിഴ്നാട് വിരുദനഗർ രാജപാളയം പെരുമാൾ കോവിൽ സ്ട്രീറ്റിൽ മരുതപാണ്ടി (34), ശിവകാശി നെഹ്റു കോളനി ജോൺ പീറ്റർ (22) എന്നിവരാണ് അറസ്റ്റിലായത്. ശിവകാശിയിൽ നിന്നും പാലക്കാട് എത്തിച്ച പടക്കമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ലോറിയിൽ ഉണ്ടായിരുന്ന രണ്ട് പേർ അറസ്റ്റിൽ. അനധികൃതമായി പാലക്കാട് നഗരത്തിലേക്ക് കച്ചവടത്തിനായി എത്തിച്ച ഒരു ലോഡ് പടക്കമാണ് പോലീസ് പിടികൂടിയത്. മണാലിയിൽ പടക്ക സ്റ്റോക്ക് ഇറക്കി വയ്ക്കുന്നതിനിടയായിരുന്നു […]

ഇൻസ്റ്റാഗ്രാമിൽ റീച്ച് കിട്ടാൻ ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ പങ്കുവെച്ചു; യുവതിയെ അറസ്റ്റ് ചെയ്ത് എക്‌സൈസ്; മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്

സ്വന്തം ലേഖകൻ തൃശൂര്‍: ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചെന്ന് ആരോപിച്ച് യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചേർപ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് അഞ്ജനയെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത യുവതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. തൃശൂര്‍ കുണ്ടോളിക്കടവ് കള്ളുഷാപ്പില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കള്ളുകുടിക്കുന്ന വീഡിയോ ആണ് യുവതി റീലായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതത്. ഇന്‍സ്റ്റഗ്രാമില്‍ റീച്ച് കുട്ടാനാണ് യുവതി ഇത് ചെയ്തതെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ […]

ശബരിമല സന്നിധാനം, പാമ്പ,ക്യാമ്പുകൾ അടച്ചുപൂട്ടി സംഘടനയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ അയ്യപ്പ വിശ്വാസികൾ ഒന്നിച്ചുനിന്ന് പോരാടണം; അയ്യപ്പ സേവാ സംഘം നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് ദേശീയ ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനൻ

സ്വന്തം ലേഖിക ചെങ്ങന്നൂർ: അഖില ഭാരത അയ്യപ്പ സേവാ സംഘം പതിറ്റാണ്ടുകളായി നടത്തിവന്നിരുന്ന ശബരിമല സന്നിധാനം, പാമ്പ,ക്യാമ്പുകൾ അടച്ചുപൂട്ടിച്ചു സംഘടനയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ അയ്യപ്പ വിശ്വാസികൾ ഒന്നിച്ചുനിന്നു പോരാടണമെന്ന് അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനൻ അഭ്യർത്ഥിച്ചു. അയ്യപ്പ സേവാ സംഘം കേരളാ സ്റ്റേറ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മീനമാസ പൂജക്ക്‌ നടതുറന്ന മാർച്ച്‌ 14ന് പമ്പയിലും സന്നിധാനത്തും ക്യാമ്പുകൾ നടത്തുന്നതിനായി പലവ്യഞ്ജനങ്ങളും പച്ചക്കറികളുമായി എത്തിയ അയ്യപ്പ സേവാ സംഘം […]

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം; കുപ്രസിദ്ധ ഗുണ്ട മൂലേത്തുണ്ടി സാജനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി; നാടുകടത്തിയത് മീനച്ചിൽ സ്വദേശിയെ

സ്വന്തം ലേഖിക കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി നാടുകടത്തി. മീനച്ചിൽ മൂലേത്തുണ്ടി കോളനി ഭാഗത്ത് ഓലിക്കൽ വീട്ടിൽ കുഞ്ഞപ്പൻ മകൻ സാജൻ ജോർജ്ജ് (മൂലേത്തുണ്ടി സാജൻ40) നെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി പാലാ പോലീസ്‌ സ്റ്റേഷനില്‍ അടിപിടി,കഞ്ചാവ്‌, തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൂടാതെ കുട്ടികള്‍ക്ക് കഞ്ചാവ്‌ എത്തിച്ചു നല്‍കുന്നതിനും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ നിരന്തരം ഇത്തരത്തില്‍ […]

പൊതുജനത്തിന്റെ കീശയിൽ കൈയ്യിട്ടുവാരി മതിയാവാതെ സർക്കാർ; ബലിയാടായി മോട്ടാര്‍ വാഹന വകുപ്പ്; നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴയായി 1000 കോടി രൂപ പിരിച്ചെടുക്കാന്‍ ടാര്‍ഗറ്റ് ഏർപ്പെടുത്തി സർക്കാർ ; ഇന്ധന കുടിശ്ശിക മൂലം ഡീസല്‍ വിതരണം നിര്‍ത്തുമെന്ന് പമ്പുടമകള്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് പുതിയ പദ്ധതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിനെ ജനങ്ങളെ പിഴിയാനുള്ള യന്ത്രമാക്കി മാറ്റാനുള്ള പദ്ധതിയുമായി സർക്കാർ. ജനങ്ങളില്‍ നിന്ന് ഈ വര്‍ഷം 1000 കോടി രൂപ പിരിച്ചെടുക്കാന്‍ മോട്ടാര്‍ വാഹന വകുപ്പിന് ടാര്‍ഗറ്റ് . എംവിഡി ഇന്ധന കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ഡീസല്‍ വിതരണം നിര്‍ത്തുമെന്ന് പമ്പുടമകള്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഈ നീക്കം. ഗതാഗത നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴയായി തുക പിരിച്ചെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തേക്ക് ഉയര്‍ന്ന ടാര്‍ഗറ്റാണ് നിശ്ചയിച്ച് നല്‍കിയിരിക്കുന്നത്. ഒരു ലക്ഷം രൂപയില്‍ അധികം കുടിശികയായാല്‍ പമ്പുകള്‍ […]

അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി; 50 അടി താഴ്ചയിലേക്കാണ് യുവാവ് വീണത്; കലുങ്കില്‍ ഇരുന്ന് ഉറങ്ങിയപ്പോള്‍ വഴുതി താഴേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ ഇടുക്കി: അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുലര്‍ച്ചയുടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. കലുങ്കില്‍ ഇരുന്ന് ഉറങ്ങിയപ്പോള്‍ വഴുതി താഴേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കണ്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അടിമാലി പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. യുവാവ് വന്നു എന്ന് കരുതപ്പെടുന്ന സ്‌കൂട്ടര്‍ കലുങ്കിന് സമീപത്ത് നിര്‍ത്തിയിട്ടിട്ടുണ്ട്. 50 അടി താഴ്ചയിലേക്കാണ് യുവാവ് വീണത്. മൃതദേഹം താഴ്ചയില്‍ നിന്ന് എടുക്കുന്നതിനായി പൊലീസ് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് […]

മീനച്ചിലാറ്റില്‍ മീനുകള്‍ അടക്കം ചത്തുപൊങ്ങുന്നു; ആറ്റിൽ വിഷം കലർത്തിയതായി സംശയം; കുമരകം, തിരുവാര്‍പ്പ് തുടങ്ങി മിക്ക തോടുകളിലും മീന്‍ പിടിയ്ക്കുന്നതിനായി സാമൂഹിക വിരുദ്ധര്‍ ആറ്റില്‍ വിഷം കലര്‍ത്തുന്നതായി വ്യാപക പരാതി

സ്വന്തം ലേഖകൻ കുമ്മനം: താഴത്തങ്ങാടി ഭാഗത്ത് മീനച്ചിലാറ്റില്‍ വലിയ മീനുകള്‍ അടക്കം ചത്തുപൊങ്ങുന്നു. മീന്‍ പിടിയ്ക്കുന്നതിനായി സാമൂഹിക വിരുദ്ധര്‍ ആറ്റില്‍ വിഷം കലര്‍ത്തുന്നതാണ് മീനുകള്‍ ചത്തുപൊങ്ങുന്നതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കുമരകം, തിരുവാര്‍പ്പ് തുടങ്ങി മിക്ക തോടുകളിലും ഇത്തരത്തിലുള്ള മീന്‍പിടിത്തം വ്യാപകമാണ്. കുമരകം തിരുവാര്‍പ്പ് പഞ്ചായത്തുകളിലേയ്ക്കുള്ള ശുദ്ധജല വിതരണത്തിനായുള്ള താഴത്തങ്ങാടിയിലെ പമ്പിംഗ് സ്റ്റേഷന് സമീപത്താണ് മീനുകള്‍ ചത്തുപൊങ്ങിയത്. രാത്രികാലങ്ങളിലാണ് ആറ്റില്‍ വിഷപദാര്‍ഥങ്ങള്‍ കലക്കുന്നത്. മീന്‍ പിടിക്കാന്‍ വേണ്ടി വിഷം കലക്കുന്നതുമൂലം മീനുകളെ കൂടാതെ മറ്റ് എല്ലാ വിധ ജലജീവികളും ചത്തു പൊന്തി ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം […]

അഞ്ചുവർഷത്തെ കെട്ടിടനികുതി ഒന്നിച്ച് പിരിക്കാൻ കോട്ടയം ന​ഗരസഭ; നഗരസഭാധ്യക്ഷയെ ഉപരോധിച്ച് പ്രതിപക്ഷ കൗൺസിലർമാർ; ഇന്ന് സ്പെഷ്യൽ കൗൺസിൽ യോ​ഗം

സ്വന്തം ലേഖകൻ കോട്ടയം : അഞ്ചുവർഷത്തെ കെട്ടിടനികുതി ഒന്നിച്ച് പിരിക്കാനുള്ള കോട്ടയം നഗരസഭാ അധികൃതരുടെ തീരുമാനത്തിൽ പ്രതിഷേധം. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യനെ നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഉപരോധിച്ചു. ഉപരോധത്തെത്തുടർന്ന് കൗൺസിൽ യോഗം ചേരാനും പ്രതിഷേധക്കാർ അനുവദിച്ചില്ല. ബുധനാഴ്ച രാവിലെയാണ് സംഭവം. നഗരസഭയുടെ നേതൃത്വത്തിൽ അഞ്ചുവർഷത്തെ കുടിശ്ശിക, നികുതിദായകരിൽ നിന്നു ഒന്നിച്ച് പിരിക്കാൻ തീരുമാനിച്ചിരുന്നു. ഈ നികുതി പിരിവിലെ അധാർമികത പരിഹരിക്കാനായി 22 എൽ.ഡി.എഫ്. കൗൺസിലർമാർ ഒപ്പിട്ട് രണ്ടാഴ്ച മുൻപ് നഗരസഭാധ്യക്ഷയ്ക്ക് രേഖാ മൂലം നോട്ടീസ് നൽകി. എന്നിട്ടും പ്രത്യേക കൗൺസിൽ വിളിക്കാൻ നഗരസഭാധ്യക്ഷ […]

ലക്ഷങ്ങളുടെ തട്ടിപ്പ്; കോട്ടയം ചിറക്കടവ് ബാങ്കിലെയും കടുത്തുരുത്തി പട്ടികജാതി ഓഫീസിലെയും തട്ടിപ്പിൽ വിജിലൻസ് കേസ്; ബാങ്ക് സെക്രട്ടറിയും പട്ടികജാതി വികസന ഓഫീസറും പ്രതികൾ

സ്വന്തം ലേഖകൻ കോട്ടയം: ചിറക്കടവ് സഹകരണബാങ്കിലെ 45.8 ലക്ഷം രൂപയുടെ നിക്ഷേപത്തട്ടിപ്പിലും കടുത്തുരുത്തി ബ്ലോക്കിലെ മുൻ പട്ടികജാതി വികസന ഓഫീസർ നടത്തിയ 3.55 ലക്ഷം രൂപയുടെ സർക്കാർ ഫണ്ട് തിരിമറിയിലും വിജിലൻസ് കേസെടുത്തു. മുൻ സെക്രട്ടറി ചിറക്കടവ് നരിയനാനി താഴത്തേടത്ത് സി.പി.നജീബും 2018 ജനുവരി എട്ടുമുതൽ 2019 ഫെബ്രുവരി 23 വരെ ജോലി ചെയ്തിരുന്നവരുമാണ് ചിറക്കടവ് ബാങ്കിലെ തട്ടിപ്പിലുൾപ്പെട്ടവർ. കടുത്തുരുത്തി തട്ടിപ്പിൽ മാവേലിക്കര പോനകം തുളസീനിവാസിൽ പി.ബിജിയാണ് ഒന്നാംപ്രതി. ഇദ്ദേഹം ഇപ്പോൾ ചെങ്ങന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറാണ്. ബാങ്കിന്റെ ഡേറ്റാബേസ്തിരുത്തി തിരുത്തി മൂന്നുതവണയായി […]

പത്തനംതിട്ടയിൽ സ്ത്രീധനപീഡനം; വില്ലേജ് ഓഫീസ് ജീവനക്കാരനും പൊലീസുകാരനായ സഹോദരനും എതിരെ കേസ്

സ്വന്തം ലേഖകൻ പത്തനംതിട്ട: വില്ലേജ് ഓഫീസ് ജീവനക്കാരനും പൊലീസുകാരനായ സഹോദരനും എതിരെ സ്ത്രീധന പീഡനത്തിന് കേസ്. അടൂര്‍ ഏഴാംമൈല്‍ സ്വദേശിനി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പന്തളം വില്ലേജ് ഓഫിസിലെ ഫീല്‍ഡ് അസിസ്റ്റന്റ് കടമ്പനാട് ഏഴാം മൈല്‍ ഗൗരീശ്വരം വീട്ടില്‍ മനു മുരളി, പത്തനംതിട്ട കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ മനോജ് മുരളി, ഇവരുടെ അമ്മ രമാദേവി എന്നിവര്‍ക്കെതിരെയാണ് ഏനാത്ത് പൊലീസ് കേസെടുത്തത്. സ്ത്രീധനം കുറഞ്ഞു പോയെന്ന് കുറ്റപ്പെടുത്തി ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.