കുടുംബ ഫോട്ടോയിൽ കുടുങ്ങി കൊലക്കേസ് പ്രതി: അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുഞ്ഞുങ്ങളെയും കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുൻ സൈനികരിലേക്ക് എത്താൻ സിബിഐയെ സഹായിച്ചത് പ്രതികളില്‍ ഒരാളുടെ ഭാര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോ: 10 വർഷം കഴിയുമ്പോൾ പ്രതിക്കുണ്ടാകുന്ന വ്യത്യാസമറിയാൽ തയാറാക്കിയ ഫോട്ടോ സമൂഹ മാധ്യമത്തിൽ വന്ന ചിത്രവുമായി യോജിക്കുന്നതായിരുന്നു.
കൊല്ലം :അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുഞ്ഞുങ്ങളെയും കഴുത്തുറത്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുൻ സൈനികരിലേക്ക് എത്താൻ സിബിഐയെ സഹായിച്ചത് പ്രതികളില്‍ ഒരാളുടെ ഭാര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോ. കേസിലെ പ്രതികളായ കൊല്ലം അലയമണ്‍ ചന്ദ്രവിലാസത്തില്‍ ദിബില്‍ കുമാർ (41) കണ്ണൂർ ശ്രീകണ്ഠപുരം കൈതപ്രം പുതുശ്ശേരി വീട്ടില്‍ രാജേഷ് (46) എന്നിവർ 18 വർഷത്തിന് ശേഷമാണ് പിടിയിലാകുന്നത്. പുതുച്ചേരിയില്‍ പേരിലും രൂപത്തിലും മാറ്റം വരുത്തിയാണ് രണ്ട് പ്രതികളും ഒളിവില്‍ താമസിച്ചത്. ദിബില്‍ ഇൻ്റീരിയർ ഡിസൈൻ സ്ഥാപനം നടത്തി, വിഷ്ണു എന്ന പേരിലാണ് താമസിച്ചത്. ഇയാള്‍ ഇവിടെ […]