സഹ.ബാങ്ക് ജീവനക്കാർ വീട്ടിലെത്തി കുടിശിക അടയ്ക്കാൻ ആവശ്യപ്പെട്ടു: പിന്നാലെ വീട്ടമ്മ ജീവനൊടുക്കി: സി.പി.എം നിയന്ത്രണത്തിലുള്ള ആലപ്പുഴ എസ്.എല്‍പുരം സർവീസ് സഹകരണ ബാങ്കിനെതിരെ കോണ്‍ഗ്രസ്
ചേർത്തല: വായ്പ തിരിച്ചടയ്ക്കണമെന്ന് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും വീട്ടിലെത്തി ആവശ്യപ്പെട്ടതിന് പിന്നാലെ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായി. സി.പി.എം നിയന്ത്രണത്തിലുള്ള എസ്.എല്‍പുരം സർവീസ് സഹകരണ ബാങ്കിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 10ാം വാർഡ് കാരുവള്ളി സുധീറിന്റെ ഭാര്യ ആശയാണ് (45) 23ന് രാവിലെ 10.30ന് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ബാങ്കില്‍ നിന്ന് ആശയുടെ ഭർത്താവ് 2010ല്‍ വീട് നിർമ്മാണത്തിനായി ഒരു ലക്ഷം രൂപ വായ്പയെടുത്തു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് 2021ല്‍ പലിശയടക്കം രണ്ടരലക്ഷം രൂപയ്ക്ക് വായ്പ പുതുക്കിവച്ചെങ്കിലും പിന്നീടും […]