കോട്ടയം ഗവ: നഴ്സിംഗ് കോളേജ് റാഗിംഗ് : റോഡ് ഉപരോധിച്ച എബിവിപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി
കോട്ടയം: കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജ് റാഗിംങ് കേസിൽ എബിവിപി പ്രതിഷേധം സംഘടിപ്പിച്ചു. എബിവിപി പ്രവർത്തകർ മെഡിക്കൽ കോളേജ് റോഡ് ഉപരോധിച്ചു. പ്രതികളായ വിദ്യാർഥികളെ കോളേജിൽ നിന്ന് പുറത്താക്കാത്തതിലും കോളേജ് അധികൃതരെ പ്രതിച്ചേർക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു പ്രവർത്തകരുടെ റോഡ് ഉപരോധം. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എബിവിപി ജില്ലാ സെക്രട്ടറി ശ്രീഹരി, സംസ്ഥാന സമിതി അംഗങ്ങളായ ഗോകുൽ, അശ്വതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു റോഡ് ഉപരോധിച്ചത്.