play-sharp-fill

കെ.എസ്.ആർ.ടി.സിയിലെ കക്കൂസ് ടാങ്ക് പൊട്ടി; മലിനജലവും മാലിന്യവും റോഡിലേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ ജനങ്ങളുടെ ആരോഗ്യത്തിൽ കെ.എസ്ആർടിസി അധികൃതർക്ക് എത്രത്തോളം ശ്രദ്ധയുണ്ടെന്നതിൻരെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ നഗരത്തിൽ കാണുന്നത്. രണ്ടു മാസത്തിലേറെയായി സ്റ്റാൻഡിൽ നിന്നുള്ള സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം റോഡിലേയ്ക്കു ഒഴുകുകയാണ്. ഈ മലിനജലം പ്രദേശത്തെ ഓടകളിലൂടെ കൊടൂരാറ്റിലേയ്ക്ക് എത്തുന്നു. ഇത് മതി നാടിനെ മുഴുവൻ രോഗത്തിൽ മുക്കാൻ. കക്കൂസ് ടാങ്കിലേ മാലിന്യം മഴവെള്ളത്തിൽ കലർന്ന് എം.സി റോഡിൽ നിറഞ്ഞോതോടെ ഇവിടെ അതിരൂക്ഷമായ ദുർഗന്ധമായി. പ്രതിദിനം നൂറുകണക്കിനു യാത്രക്കാർ എത്തിച്ചേരുന്ന ബസ് സ്റ്റാൻഡ് കവാടത്തിൽ തന്നെയാണ് സെപ്റ്റിക് ടാങ്ക് ചോർന്നൊഴുകുന്നത്. […]

ഈ ഭക്ഷണമോ നമ്മൾ കഴിക്കുന്നത്: നഗരത്തിലെ പതിമൂന്നിൽ എട്ട് ഹോട്ടലിലും പഴകിയ ഭക്ഷണം; ഈ ഹോട്ടലുകളിൽ കയറുമ്പോൾ ഇനി സൂക്ഷിച്ചോളൂ

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ പതിമൂന്നിൽ എട്ടു ഹോട്ടലിലും ലഭിക്കുന്നത് പഴകിയ ഭക്ഷണമെന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനാ ഫലം. ബുധനാഴ്ച രാവിലെ ഏഴു മുതൽ ഒൻപത് വരെ നഗരസഭയുടെ കുമാരനല്ലൂർ സോണിൽ നടത്തിയ പരിശോധനയിലാണ് ഈ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. കുമാരനല്ലൂർ സോണിലെ സംക്രാന്തിയിലുള്ള സെൻട്രൽ ഹോട്ടൽ, അശോക, മെഡിക്കൽ കോളേജ് പരിസരത്തെ നവാസ്, മഡോണ, കരുണ, കേരള, നാഗമ്പടത്തെ കാലിക്കട്ട് ചിക്കൺ, കുമാരനല്ലൂരിലെ കൊങ്കൺ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. പഴകിയ ചിക്കൻ, ചോറ്, ചപ്പാത്തി, […]

പരിസ്ഥിതി ദിനാചരണം നടത്തി

സ്വന്തം ലേഖകൻ ചിങ്ങവനം : ചിങ്ങവനം എൻ എസ്എസ്  ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതിദിനാചരണം പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർമാൻ റോയി മാത്യു  സ്ക്കൂൾ പ്രിൻസിപ്പൽ എം രമാദേവിക്ക് ഫലവൃക്ഷതൈ നല്കി ഉദ്ഘാടനം നിർവ്വഹിക്കുന്നു. സീനിയർ അസ്സി. വത്സ ബി പണിക്കർ, സ്റ്റാഫ് സെക്രട്ടറി എൻ.സി ശോഭനാംബിക, ആർ ബിജുകുമാർ, രാജി സി.ബി, ഗീത ജി കീഴക്കേടം, വി.എം ഗോപകുമാർ, അനിൽകുമാർ, ആകാശ്, കൃഷ്ണപ്രിയ തുടങ്ങിയവർ പങ്കെടുത്തു.

പരിസ്ഥിതി സംരക്ഷണം യുവാക്കൾ ജീവിത വ്രതമാക്കണം: മോൻസ് ജോസഫ്

സ്വന്തം ലേഖകൻ കോട്ടയം: പരിസ്ഥിതി സംരക്ഷണം യുവാക്കൾ വൃതമാക്കണം എന്ന് മോൻസ് ജോസഫ് MLA അഭിപ്രായപ്പെട്ടു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം കോടിമതയിൽ സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ അദ്ധ്യക്ഷതയിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വൃക്ഷതൈ നടീ ലും, സൗജന്യ വൃക്ഷത്തൈ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം. ഇനിയെങ്കിലും നാം പരിസ്ഥിതി സംരക്ഷണവും, വൃക്ഷങ്ങൾ സംരക്ഷിക്കാനും തയാറായില്ല എങ്കിൽ വായു വില കൊടുത്ത് വാങ്ങേണ്ട ഗതികേട് ഉണ്ടാകും എന്നും, അദ്ധേഹം ഓർമിപ്പിച്ചു . കേരളാ കോൺഗ്രസ് സംസ്ഥാന […]

ബിഷപ്പുമാർ കെവിന്റെ വീട് സന്ദർശിച്ചു 

സ്വന്തം ലേഖകൻ കോട്ടയം : പ്രണയത്തിൽ നിന്നു പിന്മാറാൻ വധുവിന്റെ  വീട്ടുകാർ തട്ടിക്കൊണ്ടു പോയി ദുരഭിമാനക്കൊലയ്ക്ക് ഇരയാക്കിയ കെവിന്റെ വീട് . ഷപ്പുമാർ സന്ദർശിച്ചു ബൈബിൾ ഫെയിത്ത് മിഷൻ ഇന്ത്യ ആർച്ച് ബിഷപ്പ് മോസ്റ്റ് റെവ ഡോ മോസ്സസ് സ്വാമിദാസ്, ആംഗ്ലിക്കൽ സഭാ ബിഷപ്പ് റൈറ്റ് റെവ ഡോ തോമസ് മാവുങ്കൽ, പരിവർത്തിത ക്രൈസ്തവ വികസന കോർപ്പറേഷൻ മുൻ ചെയർമാൻ ഷിൻസ് പീറ്റർ, റെവ ജോൺ മാത്യു മൈലാടിക്കര, റവ എച്ച് സ്റ്റീഫൻ, റെവ എം എസ് അനിൽകുമാർ ,പി. രാജൻ പാറശ്ശാല, ജെയ്സൺ […]

ജസ്‌നക്കായി വനങ്ങളും അഗാധമായ കൊക്കകളും അരിച്ചുപെറുക്കി പോലീസ്.

ശ്രീകുമാർ പത്തനംതിട്ട: മുക്കൂട്ടുതറയിൽ നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ ബിരുദ വിദ്യാർഥിനി ജെസ്‌നയ്ക്കായി ഇടുക്കി ജില്ലയിലെ വനമേഖലയിൽ തിരച്ചിൽ. ഇടുക്കി ജില്ലയിൽ പരുന്തുംപാറ, മത്തായിക്കൊക്ക, പാഞ്ചാലിമേട് ഉൾപ്പെടെ ഏഴു സ്ഥലത്തും കോട്ടയം ജില്ലയിലെ പൊന്തൻപുഴ, 27ാം മൈൽ, മുണ്ടക്കയം എന്നിവിടങ്ങളിലുമാണു തിരച്ചിൽ. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തെരച്ചിൽ നടത്തുക. 10 പൊലീസുകാർ വീതമുള്ള 10 സംഘങ്ങളാണു തിരച്ചിൽ നടത്തുന്നത്. എരുമേലി, മുണ്ടക്കയം, പീരുമേട്, കുട്ടിക്കാനം വനമേഖലകളിൽ സ്‌ക്വാഡുകളായി തിരിഞ്ഞാണു തിരച്ചിൽ. ബന്ധുക്കളുടെ ആവശ്യപ്രകാരമാണിത്. ഒരു എസ്ഐയുടെ നേതൃത്വത്തിൽ […]

നാട്ടകത്തെ കൊതുകിന് ശക്തി കൂടും: ജില്ലയിൽ കൂടുതൽ കൊതുകുള്ളത് നാട്ടകത്തെന്ന് പഠന റിപ്പോർട്ട്

ഹെൽത്ത് ഡെസ്‌ക് കോട്ടയം: ആരോഗ്യ മേഖലയിൽ ഏരെ പുരോഗമിച്ചെന്നു പറയുമ്പോഴും പുതിയ പുതിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ജില്ലയിൽ ഏറ്റവും കൂടുതൽ കൊതുകുള്ളത് നാട്ടകം മേഖലയിലെന്ന് റിപ്പോർട്ട്. ജില്ലയിലെ കാലാവസ്ഥാ പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ഈ പ്രദേശത്താണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കൊതുകുജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രഥമികാരോഗ്യ കേന്ദ്രങ്ങൾ അടക്കം വിവിധ ആശുപത്രികളിൽ നിന്നായി ശേഖരിച്ച കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ വിലയിരുത്തി നടത്തിയ പഠനത്തിലാണ് കൊതുക്ജന്യ രോഗങ്ങളിൽ മുൻപന്തിയിൽ നാട്ടകത്തെ കണ്ടെത്തിയത്. ഡെങ്കിപ്പനിയാണ് ഇതിൽ പ്രധാന വില്ലൻ. […]

ജെസ്‌നക്കായി ഇന്ന് വനത്തിൽ തെരച്ചിൽ.

സ്വന്തം ലേഖകൻ കോട്ടയം: മുക്കൂട്ടുതറയിൽ നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ ബിരുദ വിദ്യാർഥിനി ജെസ്‌ന മരിയ ജെയിംസിനെ(22) കണ്ടെത്താൻ ഇന്ന് വനത്തിൽ തെരച്ചിൽ നടത്തും. എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളിലെ വനങ്ങളിലാണ് പരിശോധന നടത്തുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തെരച്ചിൽ നടത്തുക. പോലീസ് ടീമിനൊപ്പം ജെസ്‌ന പഠിച്ചിരുന്ന കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളജിലെ വിദ്യാർഥികളും സംഘത്തിലുണ്ട്. കേരളത്തിനു പുറമെ ബംഗളൂരു, മുംബൈ, മൈസൂരു, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ് സ്‌ക്വാഡ് അന്വേഷണത്തിനു പോകും.

പാഠ്യപദ്ധതി പൊളിച്ചെഴുതണം : പി.സി.ജോർജ്.

സ്വന്തം ലേഖകൻ കോട്ടയം: ലോകോത്തര  നിലവാരത്തിലേക്കും കാലഘട്ടത്തിന്റെ ആവശ്യകളിലേക്കുമായി സ്കൂൾ പാഠ്യപദ്ധതി സമഗ്രമായി പൊളിച്ചെഴുതണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് ആവശ്യപ്പെട്ടു.മികച്ച അവസരങ്ങൾ ലഭ്യമാകാൻ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് അവസരമൊരുക്കുന്ന വിദ്യാഭ്യാസ നയത്തിന് സർക്കാർ രൂപം നൽകണം.പ്ലസമ്പന്നരുടെ മക്കൾ മാത്രം  മെച്ചപ്പെട്ട നിലയിലേക്ക് എത്തുന്ന നിലവിലെ സാഹചര്യങ്ങൾക്ക് മാറ്റമുണ്ടാകണം. ലോകത്തിന്റെ ആവശ്യത്തിനനുസരിച്ച് ശാസ്ത്ര_സാങ്കേതിക പ്രതിഭകളെ വാർത്തെടുക്കുന്നതിലൂന്നുന്ന വിദ്യാഭ്യാസ നയത്തിന് സർക്കാർ രൂപം കൊടുക്കണം.മികച്ച മസ്തിഷ്കങ്ങളെ സൃഷ്ടിക്കുന്ന അടിസ്ഥാന ഫാക്ടറികളാകണം സ്കൂളുകൾ.ആധുനികലോകം ശാസ്ത്രം തെളിക്കുന്ന വഴികളിലൂടെയാണ് മുന്നേറുന്നത്.അവിടേക്ക് കൂടുതലാളുകളെ എത്തിക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തിന്റെ പുരോഗതിക്കൊയി പ്രയത്നിക്കാനവർക്ക് കഴിയുമെന്നും […]