പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് അപകടം; പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
സ്വന്തം ലേഖിക കാസര്‍കോട്: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. പേരാല്‍ കണ്ണുര്‍ കുന്നിലിലെ അബ്ദുല്ലയുടെ മകൻ ഫര്‍ഹാസ് (17) ആണ് മരിച്ചത്. അംഗടിമോഗര്‍ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് പര്‍ഹാസ്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. സ്കൂളിലെ ഓണാഘോഷ പരിപാടികള്‍ക്ക് ശേഷം മടങ്ങിയ വിദ്യാര്‍ഥികളുടെ കാര്‍ കുമ്ബള പൊലീസ് പരിശോധനക്കായി നിര്‍ത്തിച്ചെങ്കിലും പരിഭ്രാന്തരായ വിദ്യാര്‍ഥികള്‍ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് വാഹനം കാറിനെ പിന്തുടരുന്നത്. അമിത വേഗതയിലെത്തിയ കാര്‍ മതില്‍ ഇടിച്ചു തലകീഴായി മറിഞ്ഞതോടെ […]