ഇടുക്കി കുട്ടിക്കാനത്തിന് സമീപം കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ശബരിമല തീര്‍ത്ഥാടകന് ദാരുണാന്ത്യം

ഇടുക്കി: കുട്ടിക്കാനത്തിന് സമീപം വാഹനാപകടത്തില്‍ ശബരിമല തീര്‍ത്ഥാടകന് ദാരുണാന്ത്യം. അപകടത്തില്‍ ചെന്നൈ സ്വദേശി വെങ്കിടേഷ് ആണ് മരിച്ചത്. ഇദ്ദേഹം ചെന്നെയില്‍ നിന്ന് ശബരിമലയില്‍ എത്തി മടങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ശബരിമല ഭക്തര്‍ സഞ്ചരിച്ച കാറും ട്രാവലറും തമ്മിലാണ് കൂട്ടിയിടിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം.

കോട്ടയം കുമരകം ചക്രം പടിയിൽ അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ച് വെച്ചൂർ പശു ചത്തു; ചത്തത് അര ലക്ഷത്തിലധികം രൂപ വില വരുന്ന പശു

കോട്ടയം: അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ച് വെച്ചൂർ പശു ചത്തു. കോട്ടയം കുമരകം ചക്രം പടിക്ക് സമീപം സമീപം രാത്രി 9.30 മണിയോടെയാണ് അപകടം. ചക്രംപടി സൂചനപ്രിയന്റെ ഉടമസ്ഥതയിലുള്ള പശുവിനെ ആണ് അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത് ഇടിച്ച വാഹനം നിർത്താതെ പോയി 200 മീറ്ററോളം ദൂരത്തിൽ പശുവിനെ തള്ളിക്കൊണ്ട് പോയശേഷം വാഹനം ഓടിച്ചിരുന്നവർ രക്ഷപ്പെടുകയായിരുന്നു. അര ലക്ഷത്തിലധികം രൂപ വില വരുന്നതാണ് വെച്ചൂർ പശു കുമരകം പോലീസ് സ്ഥലത്തെത്തി മടങ്ങി.

കോട്ടയം കുമരകം കണ്ണാടി ചാലിൽ നിയന്ത്രണം വിട്ട കാർ കണ്ടത്തിലേക്ക് മറിഞ്ഞ് അപകടം; ഉഴവൂർ സ്വദേശികൾക്ക് പരിക്ക്

കുമരകം : കോട്ടയം കുമരകം കണ്ണാടിച്ചാലിൽ നിയന്ത്രണം വിട്ട കാർ കണ്ടത്തിലേക്ക് മറിഞ്ഞ് അപകടം. വാഹനത്തിലുണ്ടായിരുന്ന ഉഴവൂർ സ്വദേശികളെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. KL01BR7385 എന്ന നമ്പരുളള കാറാണ് അപകടത്തിൽ പെട്ടത്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വാഹനം. പരിക്കേറ്റവരെ കോട്ടയം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വിദ്യാര്‍ഥി ഓടിച്ച ജീപ്പ് നിയന്ത്രണംവിട്ട് ബൈക്കിലും ഓട്ടോയിലും ഇടിച്ച്‌ അപകടം; കോട്ടയം സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു; ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്

കാക്കനാട്: കാക്കനാട് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ കോളജ് വിദ്യാര്‍ഥി ഓടിച്ച ജീപ്പ് നിയന്ത്രണംവിട്ട് ബൈക്കിലും ഓട്ടോയിലും ഇടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കോട്ടയം സ്വദേശി മാരാട്ടുകുളത്തില്‍ വീട്ടില്‍ സെബിൻ ജോസഫ് (25) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ പെരിങ്ങാല സ്വദേശി പുത്തൻപുരക്കല്‍ അൻസില്‍ ജബ്ബാറിന്‍റെ ഇടതുകാലിന്‍റെ പെരുവിരല്‍ അറ്റുപോകുകയും ഇടതു കൈക്ക് ഒടിവുമുണ്ട്. ബുധനാഴ്ച രാത്രി എട്ടിന് കാക്കനാട് ചിറ്റേത്തുകരയിലായിരുന്നു അപകടം. ജീപ്പ് ഓടിച്ച ബിബിഎ വിദ്യാര്‍ഥി കോട്ടയം കൊക്കപള്ളി ഹെവൻ മാത്യു പോളി(20)നെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തു. സെബിൻ […]

എരുമേലിയിൽ പ്രഭാത സവാരിക്കിറങ്ങിയ ആൾ വാഹനമിടിച്ച് മരിച്ചു; ഇടിച്ചത് ശബരിമല ദർശനം കഴിഞ്ഞെത്തിയ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം; യുവാവിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ വാഹനത്തിനായി അന്വേഷണം ആരംഭിച്ച് പൊലീസ്

കോട്ടയം: എരുമേലിയിൽ പ്രഭാത സവാരിക്കിറങ്ങിയ ആൾ വാഹനമിടിച്ച് മരിച്ചു. കൊരട്ടി പാലത്തിനു സമീപം ഓട്ടോ ഓടിക്കുന്ന കുറുവാമൂഴി തോന്നിക്കൽ വീട്ടിൽ മജീഷ്(43) ആണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയതിടെ വാഹനം ഇടിക്കുകയായിരുന്നു. ശബരിമല ദർശനം കഴിഞ്ഞെത്തിയ അയ്യപ്പ ഭക്തർ സഞ്ചരിച്ച തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനാണ് ഇടിച്ചത്. വാഹനമിടിച്ചിട്ട് നിർത്താതെ പോവുകയായിരുന്നു. മജീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദ്ദേഹം കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥനായ ജ്യോതിഷിൻ്റെ സഹോദരനാണ് മരിച്ച മജീഷ്. ഇടിച്ച വാഹനം കണ്ടെത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.

താമരശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം: ഒരു മരണം; കുട്ടികൾ ഉൾപ്പെടെ എട്ട് പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍

താമരശേരി: താമരശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. മാവൂര്‍ സ്വദേശി റഷീദയാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ എട്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 9.30യോടെ ചുരം രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. കാറിന് മുകളില്‍ പന മറിഞ്ഞു വീണതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായത്. കാറിന്റെ ഡോറുകള്‍ തുറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മുക്കത്ത് നിന്നും കല്‍പ്പറ്റയില്‍ നിന്നും അഗ്‌നിശമന സേനയുടെ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊലീസും ചുരം സംരക്ഷണ സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയവരുടെ വാഹനമാണ് […]

പത്തനംതിട്ട ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; ഒരു കുട്ടിയടക്കം ഏഴ് പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. അപകടത്തില്‍ ഒരു കുട്ടിയടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളായ തീര്‍ഥാടകരുടെ മിനി ബസാണ് റോഡില്‍ മറിഞ്ഞത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങുന്ന സമയത്ത് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയിലാണ് അപകടം. ആരുടേയും പരിക്ക് ഗുരുതരമല്ല. റോഡരികിലെ ഡിവൈഡറിലിടിച്ച വാഹനം റോഡില്‍ തന്നെ മറിയുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടാളുകളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും മറ്റുള്ളവരെ പെരിനാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കട്ടപ്പനയിൽ ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ പൊലീസ്; ഓട്ടോറിക്ഷയില്‍ കൊണ്ടുപോകാൻ പറഞ്ഞ് മടങ്ങി

ഇടുക്കി: പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരപരിക്കേറ്റ് റോഡില്‍ വീണ ബൈക്ക് യാത്രക്കാരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ പൊലീസ് സംഘം. കട്ടപ്പന പള്ളിക്കവലയിലാണ് സംഭവം. നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കാഞ്ചിയാര്‍ ചൂരക്കാട്ട് ജിബിൻ ബിജു (21), ഇരട്ടയാര്‍ എരുമച്ചാടത്ത് അഖില്‍ ആന്റണി (23) എന്നിവര്‍ക്കാണ് അപകടത്തില്‍ ഗുരുതര പരിക്കേറ്റത്. പള്ളിക്കവലയ്ക്ക് സമീപത്തെ കടയില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ബൈക്കില്‍ മടങ്ങുകയായിരുന്ന യുവാക്കളെ പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി യുവാക്കളെ താങ്ങിയെടുക്കുന്നതിനിടെ പൊലീസ് ജീപ്പ് […]

ശബരിമല സന്നിധാനത്തേക്ക് ശര്‍ക്കരയുമായി വന്ന ട്രാക്ടര്‍ വനപാതയില്‍ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല സന്നിധാനത്തിലേക്കുള്ള പാതയില്‍ ട്രാക്ടര്‍ മറിഞ്ഞു. ശബരിമല സന്നിധാനത്തേക്ക് ശര്‍ക്കര കയറ്റി വന്ന ട്രാക്ടര്‍ ആണ് റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. കുഴിയിലേക്ക് ട്രാക്ടര്‍ മറിഞ്ഞെങ്കിലും ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവര്‍ക്ക് നിസാര പരിക്ക് മാത്രമാണെന്ന് അധികൃതര്‍ അറിയിച്ചു. പമ്പയില്‍ നിന്നും സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് വന്ന ട്രാക്ടര്‍ ആണ് ചരല്‍മേടിന് സമീപം മറിഞ്ഞത്. അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ ട്രാക്ടര്‍ പുറത്തെടുത്തു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് അയ്യപ്പന്‍ റോഡിലേക്ക് മാറ്റിയശേഷം ട്രാക്ടര്‍ ഉയര്‍ത്തിയത്. ഏറെ അപകടകരമായ പാതയിലൂടെ […]

വൈക്കം ചെമ്പിൽ സ്വകാര്യ ബസും കാറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്കേറ്റു; കാർ യാത്രക്കാരനെ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

വൈക്കം: സ്വകാര്യ ബസും കാറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്കു പരിക്കേറ്റു. കാറിലുണ്ടായിരുന്ന വൈക്കം ആശ്രമം ഹയര്‍ സെക്കൻഡറി സ്കൂള്‍ ലാബ് അസിസ്റ്റന്‍റ് കുലശേഖരമംഗലം പുത്തൻതറയില്‍ സജി (44), സജിയുടെ ഭാര്യ അഞ്ജു, ബുള്ളറ്റില്‍ സഞ്ചരിച്ചിരുന്ന അക്കരപ്പാടം സ്വദേശി വിഷ്ണു (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തെത്തുടര്‍ന്ന് കാറിനുള്ളില്‍ കുടുങ്ങിയ സജിയെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന സജിയുടെ ഭാര്യ അഞ്ജു നിസാര പരിക്കോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം അഞ്ചോടെ ചെമ്പ് കൊച്ചങ്ങാടി പോസ്റ്റ് ഓഫീസ് ജംഗ്ഷനിലായിരുന്നു അപകടം. പരിക്കേറ്റവരെ […]