കോട്ടയം വില്ലൂന്നിയിൽ നെല്ല് കയറ്റി വന്ന ലോറി മറിഞ്ഞു: വീഡിയോ കാണാം

കോട്ടയം : വില്ലൂന്നിയിൽ നെല്ല് കയറ്റി വന്ന ലോറി നിയന്ത്രണം നഷ്ടമായതിനേ തുടർന്ന് മറിഞ്ഞു. നെല്ല് ലോഡുമായെത്തിയ ലോറിയാണ് നിയന്ത്രണം നഷ്ടമായി റോഡിലേക്ക് തന്നെ മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല.

തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം; കോട്ടയം കൂരോപ്പട സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം

കൂരോപ്പട: കാർ അപകടത്തിൽ കൂരോപ്പട സ്വദേശികളായ ദമ്പതികൾ മരിച്ചു. ചെന്നൈയ്ക്ക് പോകുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തിരുച്ചിറപ്പള്ളിക്ക് സമീപം നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞാണ് അപകടം. തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. കൂരോപ്പട മൂങ്ങാക്കുഴിയിൽ സന്തോഷ് ഭവനിൽ ആരതി. എസ് (25), ഭർത്താവ് ഇടുക്കി കരുണാപുരം മാവറയിൽ ശ്രീനാഥ് (36) എന്നിവരാണ് മരിച്ചത്. ചെന്നൈയിൽ ജോലി ചെയ്യുന്ന ശ്രീനാഥ് ഇന്നലെയാണ് ആരതിയുമായി കൂരോപ്പടയിലെ വീട്ടിൽ നിന്ന് പുറപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ 18 ന് മാതൃമല ക്ഷേത്രത്തിൽ ആയിരുന്നു ഇവരുടെ വിവാഹം. […]

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു. ഇടുക്കി വെൺമണി സ്വദേശി ഇടക്കുന്നം മുക്കാലി ചക്കാലപറമ്പിൽ നിജോ തോമസ് (33), ഇരുപത്തിയാറാം മൈൽ, പുൽപ്പാറ ബിനു പി പി ( 44) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.15 ഓടെ പേട്ട സ്കൂളിന് സമീപമായിരുന്നു അപകം. കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

കോട്ടയം കോരുത്തോട് പള്ളിപ്പടിയില്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാര്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചു തകര്‍ത്തു; രണ്ട് തീര്‍ഥാടകർക്ക് പരിക്ക്

കോരുത്തോട്: കോരുത്തോട് പള്ളിപ്പടിയില്‍ റോഡിന്‍റെ വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച്‌ തകര്‍ത്തു. പള്ളിപ്പടി സെന്‍റ്ജോര്‍ജ് സ്കൂളിന് മുൻപിലായിരുന്നു അപകടം. ആന്ധ്ര സ്വദേശികളായ തീര്‍ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ രണ്ട് തീര്‍ഥാടകരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുണ്ടക്കയം – കണമല ശബരിമല തീര്‍ഥാടന പാതയില്‍ കോരുത്തോട് പള്ളിപ്പടി ഭാഗത്ത് നടപ്പാത ഇല്ലാത്തത് അപകടസാധ്യത വര്‍ധിക്കാൻ ഇടയാക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. നടപ്പാതയുടെ അഭാവം മൂലം സ്കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ടാറിംഗ് റോഡിലൂടെ ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്. തീര്‍ഥാടന […]

വൈക്കത്തഷ്ടമി ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയില്‍ സ്കൂട്ടറില്‍ പിക്കപ്പ് വാൻ ഇടിച്ച് അപകടം; റിട്ട. ഹെല്‍ത്ത് ഇൻസ്പെക്ടര്‍ മരിച്ചു; മരിച്ചത് വെള്ളൂര്‍ സ്വദേശി

വൈക്കം: സ്കൂട്ടറില്‍ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന റിട്ട. ഹെല്‍ത്ത് ഇൻസ്പെക്ടര്‍ മരിച്ചു. വൈക്കം വെള്ളൂര്‍ കരിപ്പാടം പാറയ്ക്കല്‍ ഹരിലാലാ(58)ണ് മരിച്ചത്. വൈക്കത്തഷ്ടമി ഉത്സവത്തില്‍ പങ്കെടുത്തശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടയില്‍ ചാലപ്പറമ്പിലെ പെട്രോള്‍ പമ്പിലേക്ക് സ്കൂട്ടര്‍ തിരിക്കുന്നതിനിടയില്‍ പിന്നാലെ വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരിലാലിനെ നാട്ടുകാര്‍ ഉടൻ ചെമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ജീന (റിട്ട. അധ്യാപിക). മക്കള്‍: അനഘ (എംബിബിഎസ് വിദ്യാര്‍ഥിനി), നയന. പരേതൻ കരിപ്പാടംപാറയ്ക്കല്‍ എസ്‌എൻഡി […]

പൊൻകുന്നം – പുനലൂര്‍ ഹൈവേയില്‍ ചെറുവള്ളി കാവുംഭാഗത്തിന് സമീപം ശബരിമല തീര്‍ഥാടകരുടെ കാര്‍ മറിഞ്ഞ് അപകടം; പരിക്കേറ്റ അഞ്ച് പേരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

പൊൻകുന്നം: ചെറുവള്ളി കാവുംഭാഗത്തിനു സമീപം കര്‍ണാടക സ്വദേശികളായ ശബരിമല തീര്‍ഥാടകരുടെ കാര്‍ മറിഞ്ഞ് അഞ്ചുപേര്‍ക്കു പരിക്കേറ്റു. സാരമായി പരിക്കേറ്റ കര്‍ണാടക ബെല്ലാരി ഹര്‍പ്പന തോടൂര്‍ കെഞ്ചപ്പ (23), ഉജ്ജൈൻ ആലപ്പ പരശുരാമൻ (37), ദാവൻഗരെ ഹര്‍പ്പനഹള്ളി ഉച്ചങ്കിദുര്‍ഗ സ്വദേശി ബി. നവീൻ(25), ഉജ്ജൈൻ സ്വദേശികളായ കിരണ്‍(28), രോഹിത്(24) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഇവരെ ആദ്യം പൊൻകുന്നം അരവിന്ദ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകുന്നേരം […]

കോട്ടയം പാമ്പാടി കോത്തല പന്ത്രണ്ടാം മൈൽ മണ്ണാത്തിപ്പാറ ഇറക്കത്തിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; നിയന്ത്രണം വിട്ട ലോറി ഓടയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു

പാമ്പാടി: പാമ്പാടി കോത്തല പന്ത്രണ്ടാം മൈൽ മണ്ണാത്തിപ്പാറ ഇറക്കത്തിൽ നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിയന്ത്രണം വിട്ട ലോറി റേഡിന് സമീപം ഉള്ള ഓടയിലേക്ക് മറിഞ്ഞു ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി കാർത്തികേയന് നിസ്സാര പരിക്കേറ്റു. രാത്രി 9: 45 ഓട് കൂടിയായിരുന്നു അപകടം. കോട്ടയം വടവാതൂർ എം ആർഎഫിൽ നിന്നും റബ്ബർ കയറ്റി കുമളി ഭാഗത്തേയ്ക്ക് പോയ നാഷണൽ പെർമിറ്റ് ലോറിയും കോട്ടയം ഭാഗത്തേയ്ക്ക് സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. ലോറി ഡ്രൈവറെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക […]

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ തടിലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം; ഒരു മണിക്കൂറിലധികം നടത്തിയ പരിശ്രമത്തിനൊടുവില്‍ കാര്‍യാത്രികനെ അത്ഭുതകരമായി രക്ഷപെടുത്തി

കോട്ടയം: ഒരു മണിക്കൂറിലധികം തടി ലോറിക്കടിയില്‍ കുടുങ്ങിയ കാര്‍യാത്രികന് അത്ഭുത രക്ഷപെടല്‍. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ കോവില്‍ക്കടവില്‍ തടിലോറിയ്ക്കടിയില്‍ അകപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തില്‍ നജീബാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് തടി ലോറി ചരിഞ്ഞതോടെ കാര്‍ മുഴുവനായി ലോറിയുടെ അടിയിലാവുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി ക്രെയിനിന്റെ സഹായത്തോടെ ലോറി ഉയര്‍ത്താൻ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. തുടര്‍ന്ന് കയര്‍പൊട്ടിച്ച്‌ തടികള്‍ എടുത്ത് മാറ്റി ലോറി ഉയര്‍ത്തുകയും കാറിന് മുകളില്‍ ഉണ്ടായിരുന്ന തടികള്‍ എടുത്ത് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് കാറിന്റെ തകിട് മുറിച്ചാണ് […]

ഇടുക്കി നെടുങ്കണ്ടത്ത് അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്ത് കാറില്‍ ഇടിച്ച്‌ അപകടമുണ്ടാക്കി കെഎസ്‌ആര്‍ടിസി ബസ്; പിന്നാലെ കാറുടമയെ ഭീഷണിപ്പെടുത്തി ബസ് ജീവനക്കാര്‍; ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്

ഇടുക്കി: അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്ത് കാറില്‍ ഇടിച്ച്‌ അപകടമുണ്ടാക്കി കെഎസ്‌ആര്‍ടിസി ബസ്. ഇതിന് പിന്നാലെ ബസ് ജീവനക്കാര്‍ കാറുടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി നെടുങ്കണ്ടം കോപ്പറേറ്റീവ് ബാങ്ക് ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്ത് വന്ന ഇടുക്കി കുമിളി റൂട്ടില്‍ ഓടുന്ന ബസ് എതിര്‍ദിശയില്‍ വരികയായിരുന്ന കാറിന്റെ പിന്‍വാതിലിന് സമീപം ഇടിക്കുകയായിരുന്നു. മുനിയറ സ്വദേശി അരുണും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. കൈക്കുഞ്ഞുമായി അരുണിന്റെ ഭാര്യ ആതിര ഇരുന്ന വശത്താണ് ബസ് ഇടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടമുണ്ടാക്കിയിട്ടും […]

പാമ്പാടിയിൽ കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് കോത്തല സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് പരുക്ക്

പാമ്പാടി: ദേശീയ പാത 183 ൽ കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു. ഓട്ടോ ഡ്രൈവർക്ക് പരുക്ക് . ഇന്ന് ഉച്ച കഴിഞ്ഞ് 3.30 ന് ആലാംപള്ളിക്കു സമീപം പെൻഷൻ ഭവനു മുമ്പിലായിരുന്നു അപകടം. കങ്ങഴ സ്വദേശി ഓടിച്ചിരുന്ന കാറാണ് ഓട്ടോ റിക്ഷയിൽ ഇടിച്ചത്. അപകടത്തിൽ പരുക്കേറ്റ കോത്തല കൂമ്പാടിക്കുന്ന് പന്നപ്പാറയിൽ ജോസ് (46) നെ പാമ്പാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഞ്ഞിക്കുഴിയിൽ ആണ് ജോസ് ഓട്ടോ ഓടിക്കുന്നത് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചാണ് നിന്നത്. പാമ്പാടി പോലീസ് എസ് .ഐ രമേശിൻ്റെ നേതൃത്തത്തിൽ ഉള്ള […]