play-sharp-fill

കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കാർ പൂർണമായും കത്തി നശിച്ചു; വാഹനത്തിലുണ്ടായിരുന്നവരെ നാട്ടുകാര്‍ ചേർന്ന് രക്ഷപ്പെടുത്തി ; ഒരാൾക്ക് പരുക്ക്

സ്വന്തം ലേഖകൻ കോഴിക്കോട് : കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു. രാത്രിയാണ് അപകടമുണ്ടായത്. കാറുകളിലൊന്ന് പൂർണമായും കത്തി നശിച്ചു. വാഹനത്തിലുണ്ടായിരുന്നവരെ നാട്ടുകാര്‍ ചേർന്ന് രക്ഷപ്പെടുത്തി. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ മുന്‍ ഭാഗത്താണ് തീപടർന്നത്. ഫയര്‍ ഫോഴ്സ് എത്തിയ ശേഷമാണ് തീയണച്ചത്.

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് തലക്ക് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു

സ്വന്തം ലേഖകൻ ഉഴവൂർ: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. താഴത്തുകണ്ടത്തിൽ തോമസ് അലക്സ്‌ (43) ആണ് മരിച്ചത്. ഞായർ രാത്രി 9 മണിയോട് കൂടി യഹോവ സാക്ഷികളുടെ രാജ്യഹാളിന് സമീപത്തായിരുന്നു അപകടം. അരീക്കര പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് മെഗാ ഷോ കാണാൻ പോയതായിരുന്നു. ഉടൻ തന്നെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. ചൊവ്വ രാവിലെയാണ് മരണം സംഭവിച്ചത്. സംസ്കാരം പിന്നീട്.

റോഡിലേയ്ക്ക് ഉരുണ്ടെത്തിയ ഫുട്ബോളിൽ കയറി സ്കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞു ; രണ്ടുപേർക്ക് പരിക്ക് ; അപകടം കോട്ടയം തലപ്പലത്ത്

സ്വന്തം ലേഖകൻ കോട്ടയം: തലപ്പലത്ത് റോഡിലേയ്ക്ക് ഉരുണ്ടെത്തിയ ഫുട്ബോളിൽ കയറി സ്കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞു. രണ്ട് പേർക്ക് പരിക്ക്. തലപ്പലം സ്വദേശി വണ്ടാനത്ത് വീട്ടിൽ നിത്യ, മാതൃസഹോദരിയുടെ മകൻ ഉള്ളനാട് സ്വദേശി ആദർശ് എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച തലപ്പലം പ്ലാശനാലിലാണ് അപകടം നടന്നത്. സമീപത്തെ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ പന്താണ് ഉയർന്നുപൊങ്ങി റോഡിലേക്കെത്തിയത്. റോഡിന് മറുവശം കെട്ടിടത്തിലെ ഭിത്തിയിലിടിച്ച പന്ത് തിരികെ റോഡിലേയ്ക്ക് ഉരുണ്ടെത്തി. വളവ് തിരിഞ്ഞെത്തിയ സ്കൂട്ടർ പന്തിൽ കയറി നിയന്ത്രണംവിട്ട മറിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവരും യാത്രക്കാരും ചേർന്നാണ് കൈകൾക്ക് സാരമായി പരിക്കേറ്റ ഇരുവരെയും […]

എം സി റോഡിൽ വാഹനാപകടം; കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിട്ടിച്ച് യുവാവ് മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്; അപകടത്തിൽപ്പെട്ടത് പാലായിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: എം .സി റോഡിൽ കിളിമാനൂർ ജംഗ്ഷനിൽ വാഹനാപകടം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിട്ടിച്ച് യുവാവ് മരിച്ചു. കാർ ഓടിച്ചിരുന്ന കഴക്കൂട്ടം സ്വദേശി അനൂപ്.എം. നായർ ( 32 ) ആണ് മരിച്ചത്. ഡ്രൈവറെ കൂടാതെ കാറിലുണ്ടായിരുന്നവരിൽ അമ്മയ്ക്കും മകൾക്കും ഗുരുതര പരുക്കേറ്റു. തിരുവനന്തപുരം പരുത്തിപ്പാറ സ്വദേശികളായ അനു (41), സാമന്ത (15) എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവർ പാലായിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം പരുത്തിപ്പാറയിലെ വീട്ടിലേയ്ക്ക് മടങ്ങിവരുകയായിരുന്നു. ഇന്ന് പുലർച്ചെ […]

സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച്‌ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം ; അപകടം കോഴിക്കോട് ദേശിയ പാതയിൽ ; ബസ് ദിശമാറിയെത്തിയതാണ് അപകട കാരണം

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് ദേശിയ പാതയിൽ മോഡേണ്‍ ബസാറില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനി മരിച്ചു. മോഡേണ്‍ ബസാര്‍ പാറപ്പുറം റോഡില്‍ അല്‍ ഖൈറില്‍ റഷീദിന്റെ മകള്‍ റഫ റഷീദ് (21) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. മെഡിക്കൽ കോളജിൽ നിന്നു മണ്ണൂർ വടക്കുമ്പാടേക്ക് പോകുകയായിരുന്ന ദേവി കൃഷ്ണ ബസാണ് ഇടിച്ചത്. ബസ് ദിശമാറി എത്തിയതാണ് അപകട കാരണം. മുക്കം കെഎംസിടി കോളേജിലെ ബിടെക് വിദ്യാര്‍ഥിയാണ് റഫ.

കെഎസ്‌ആര്‍ടിസി ബസിന് അടിയിൽ കുടുങ്ങിയ യുവതിയെ മുടി മുറിച്ച്‌ രക്ഷപ്പെടുത്തി; മുടി ടയറിന് അടിയില്‍ കുടുങ്ങിയതോടെയാണ് മുടിമുറിച്ചത്

സ്വന്തം ലേഖകൻ ചിങ്ങവനം:കോട്ടയം ചിങ്ങവനത്ത് ബസിനടിയിലേക്ക് വീണ യുവതിയെ മുടി മുറിച്ച്‌ രക്ഷപ്പെടുത്തി.അപകടത്തിൽ യുവതിയുടെ മുടി ടയറിന് അടിയില്‍ കുടുങ്ങുകയായിരുന്നു.സ്കൂള്‍ ബസ് ജീവനക്കാരിയായ കുറിച്ചി സ്വദേശിനി അമ്പിളിയെയാണ് രക്ഷിച്ചത്. ഇന്നലെ വൈകുന്നേരമാണ് നാട്ടുകാരെ ഞെട്ടിച്ച അപകടമുണ്ടാവുന്നത്.എംസി റോഡില്‍ ചിങ്ങവനം പുത്തന്‍ പാലത്തിന് സമീപത്ത് വച്ചായിരുന്നു അപകടമുണ്ടായത്. ഇത്തിത്താനത്തെ സ്വകാര്യ സ്കൂള്‍ ജീവനക്കാരിയായ അമ്പിളി കുട്ടികളെ റോഡ് മുറിച്ച്‌ കടക്കാന്‍ സഹായിച്ച ശേഷം സ്കൂള്‍ ബസിന് അടുത്തേക്ക് തിരികെ വരുന്നതിന് ഇടയില്‍ കെഎസ്‌ആര്‍ടിസി ബസ് കണ്ട് വേഗത്തില്‍ നടക്കുന്നതിനിടയില്‍ ബസിന് അടിയിലേക്ക് വീഴുകയായിരുന്നു.അമ്പിളിയെ കണ്ട് ബസ് […]

എറണാകുളത്ത് ബസ് കയറിയിറങ്ങി സ്ത്രീക്ക് ദാരുണാന്ത്യം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ; ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളത്ത് ബസ് കയറിയിറങ്ങി സ്ത്രീക്ക് ദാരുണാന്ത്യം. കളമശേരി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. ലിസി ജംഗ്ഷന് സമീപം ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ടെടുക്കുകയും ലക്ഷ്മി ബസിനടിയിൽപെടുകയും ചെയ്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ബസിൽ തട്ടി താഴേക്ക് വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് ഇവർ മരിച്ചെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

മിൽമ കണ്ടയ്നർ ലോറിയും നാനോ കാറും കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു ;ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു

സ്വന്തം ലേഖകൻ കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മലപ്പുറം ചേലമ്പ്ര കുറ്റിപ്പാല സ്വദേശിയും സുൽത്താൻ ബത്തേരി കോടതിപ്പടി പുത്തൻകുന്ന് വെങ്കരിങ്കടക്കാട്ടിൽ താമസക്കാരനുമായ ഷഫീഖ് (46) ആണ് മരിച്ചത്. പുതുപ്പാടി എലോക്കരക്ക് സമീപമാണ് അപകടം.വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിർ ദിശയിൽ വരികയായിരുന്ന മിൽമ കണ്ടയ്നർ ലോറിയും തമ്മിലാണ് ഇടിച്ചത്. അപകടത്തിൽ സാരമായി പരുക്കേറ്റ കാർ യാത്രക്കാരനായ ഷഫീഖിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സമയം കാറിൽ […]

കല്ലായിയിൽ റെയിൽവേ ട്രാക്കിൽ ഇരുന്ന രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ കോഴിക്കോട്: കല്ലായിയിൽ റെയിൽവേ ട്രാക്കിൽ ഇരുന്ന രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.കല്ലായി റെയിൽവേ സ്റ്റേഷനു സമീപം രാവിലെ എട്ടരയോടെയാണ് സംഭവം. കല്ലായ് റെയില്‍വേ സ്റ്റേഷന് സമീപം രാവിലെ എട്ടരയോടെയാണ് സംഭവം. കണ്ണൂര്‍-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കടന്ന് പോകുമ്പോള്‍ പാളത്തിന് സമീപം നിന്നവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍ കോട്ടയം സ്വദേശി സുബൈര്‍ എന്ന സുധീര്‍ ആണ്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിക്കാണ് പരിക്കേറ്റത്ത്. പരിക്ക് ഗുരുതരമാണ്. കല്ലായ് റെയില്‍വേ സ്റ്റേഷനും പാലത്തിനും ഇടയിലായിരുന്നു അപകടം. അപകടത്തില്‍ […]

സ്കൂട്ടർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി അപകടം ; രണ്ടുപേർക്ക് പരിക്ക് ; യാത്രക്കാർ റോഡിലേക്കു തെറിച്ചു വീണതിനാൽ വലിയ അപകടം ഒഴിവായി

സ്വന്തം ലേഖകൻ കായംകുളം: സ്കൂട്ടർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി അപകടം. കായംകുളത്താണ് സംഭവം. അപകടത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ കാപ്പിൽമേക്ക് കാർത്തികയിൽ അരുൺ (27), കാപ്പിൽമേക്ക് സ്വദേശി അഖിൽ (22) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 11-ന് കാപ്പിൽ സഹകരണ ബാങ്കിനു സമീപത്താണ് അപകടം. സ്കൂട്ടർ ട്രാൻസ്ഫോർമറിന്റെ സുരക്ഷാവേലി തകർത്ത് അകത്തുകയറി. സ്കൂട്ടറിൽ യാത്രചെയ്തവർ റോഡിലേക്കു തെറിച്ചു വീണതിനാൽ വലിയ അപകടം ഒഴിവായി. അഖിലിനെ ആലപ്പുഴ മെഡിക്കൽ കോളേജിലും അരുണിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.