play-sharp-fill

കോടതി പരിസരത്ത് ഉയര്‍ന്നത് വന്‍ പ്രതിഷേധം; ബോട്ടുടമ നാസറിനെ റിമാന്‍ഡ് ചെയ്തു; ചോദ്യം ചെയ്തത് രഹസ്യ കേന്ദ്രത്തില്‍ വെച്ച്

സ്വന്തം ലേഖിക മലപ്പുറം: ഇരുപത്തിരണ്ടു പേരുടെ ജീവനെടുത്ത താനൂരിലെ ബോട്ടപകടത്തില്‍ ബോട്ടുടമ നാസറിനെ റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിപില്‍ ദാസിന് മുന്‍പാകെയാണ് നാസറിനെ ഹാജരാക്കിയത്. റിമാന്‍ഡ് ചെയ്ത പ്രതിയെ തിരൂര്‍ സബ്ബ് ജയിലിലേക്ക് മാറ്റി. പ്രതിയെ കൊണ്ടു പോവുമ്പോള്‍ വലിയ ജനപ്രതിഷേധമാണ് കോടതി പരിസരത്ത് ഉണ്ടായത്. ഇന്നലെ കസ്റ്റഡിയിലെടുത്ത നാസറിന്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. കോഴിക്കോട് നിന്നും പിടിയിലായ നാസറിനെതിരെ ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് താനൂര്‍ സ്റ്റേഷനില്‍ എത്തിച്ചിരുന്നില്ല. നിരവധി ആളുകളാണ് ഇന്നലെ സ്റ്റേഷന് മുന്നില്‍ തടിച്ചു […]

വാളയാര്‍ കേസ്; രാജേഷ് എം മേനോനെ സിബിഐയുടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കും; നിയമനം പെണ്‍കുട്ടികളുടെ അമ്മയുടെ അപേക്ഷ പരിഗണിച്ച്

സ്വന്തം ലേഖിക പാലക്കാട്: വാളയാര്‍ കേസില്‍ അഭിഭാഷകന്‍ രാജേഷ് എം മേനോനെ സിബിഐയുടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി നിയമിക്കും. പെണ്‍കുട്ടികളുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് നിയമനം. അട്ടപ്പാടിയില്‍ മധു കൊല്ലപ്പെട്ട കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു രാജേഷ് എം മേനോന്‍. 2017 ജനുവരി 7 നാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച്‌ 4 ഇതേ വീട്ടില്‍ അനുജത്തി ഒൻപത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വെള്ളനാട് കിണറ്റില്‍ വീണ് കരടി ചത്ത സംഭവം: കരടിയെ മനപൂര്‍വ്വം കൊല്ലാനുള്ള ഉദ്ദേശം ഉണ്ടായിരുന്നോ…? ഉദ്യോഗസ്ഥരെ എങ്ങനെ കുറ്റപ്പെടുത്തുമെന്ന് ഹൈക്കോടതി

സ്വന്തം ലേഖിക തിരുവനന്തപുരം: വെള്ളനാട് കിണറ്റില്‍ വീണ് കരടി ചത്ത സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ മേല്‍ ക്രിമിനല്‍ ബാധ്യത എങ്ങനെ ചുമത്തുമെന്ന് ഹൈകോടതി. കരടിയെ മനപൂര്‍വ്വം കൊല്ലാനുള്ള ഉദ്ദേശം ഇവര്‍ക്കുണ്ടായിരുന്നില്ലല്ലോ എന്നും ഹര്‍ജിക്കാരോട് കോടതി ചോദിച്ചു. ഉദ്യോഗസ്ഥര്‍ നേരായ ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചെങ്കിലും ദൗര്‍ഭാഗ്യവശാല്‍ കരടിക്ക് ജീവന്‍ നഷ്ടപ്പെടുകയായിരുന്നില്ലേ എന്നും കോടതി ചോദിച്ചു. പൊതുതാത്പര്യ ഹര്‍ജിയില്‍ വനം വകുപ്പ് ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള വാക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനയുടെ ഹര്‍ജി […]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിന് 20 വര്‍ഷം തടവും പിഴയും ശിക്ഷ

സ്വന്തം ലേഖിക കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈഗിംകാതിക്രമം നടത്തിയ യുവാവിന് 20 വര്‍ഷം തടവ്. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. ചെന്താപ്പൂര് ചിറയില്‍ വീട്ടില്‍ സജീവിനെയാണ് കൊല്ലം ഫസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജ് രമേശ് കുമാര്‍ ശിക്ഷിച്ചത്. കിളികൊല്ലൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുകേഷാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ഗിരീഷ്, എസ്.ഐ സ്വാതി, സന്തോഷ്, എ.എസ്.ഐ സജീല, സി.പിഒ അനിത, സിന്ധു എന്നിവരാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.സരിത […]

ലൈഫ് മിഷന്‍ കോഴക്കേസ്: ജാമ്യം തേടി ശിവശങ്കര്‍ സുപ്രീം കോടതിയില്‍; പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്ന് വെളിപ്പെടുത്തൽ

സ്വന്തം ലേഖിക ന്യൂഡൽഹി: ലൈഫ് മിഷന്‍ കോഴക്കേസില്‍ ജാമ്യം തേടി എം ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് അദ്ദേഹം ജാമ്യാപേക്ഷയില്‍ പറയുന്നത്. യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും, സരിത്തുമടക്കം യു എ ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരാണ്. യൂണിടാക്കിനെ തെരഞ്ഞെടുത്തത് യു എ ഇ കോണ്‍സുലേറ്റാണ്. തനിക്കോ സംസ്ഥാന സര്‍ക്കാരിനോ ഇതില്‍ പങ്കില്ല. കേസില്‍ കേരളാ ഹൈക്കോടതി ജാമ്യം നിഷേധിച്ചത് തെറ്റായ അനുമാനത്തിലാണ്. സ്വപ്ന സുരേഷിനെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന് പരിചയപ്പെടുത്തിയത് താനാണ്. എന്നാല്‍ ലോക്കറുമായി […]

തൊണ്ടിമുതലായ ജട്ടി അടിച്ചുമാറ്റിയ സംഭവം; പ്രതിയായ ഗതാഗത മന്ത്രി ആൻ്റണി രാജുവിനെതിരായ കോടതി നടപടികൾ തുടങ്ങി

സ്വന്തം ലേഖിക തിരുവനന്തപുരം: മയക്കുമരുന്നു കേസിന്‍റെ തൊണ്ടി മുതല്‍ മാറ്റിയ കേസില്‍ മന്ത്രി ആന്‍റണി രാജുവിനെതിരെ കോടതി നടപടി തുടങ്ങി. ആന്‍റണി രാജുവിനെതിരായ കുറ്റപത്രം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസെടുത്തതിലെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് കേസ് റദ്ദാക്കിയതെങ്കിലും കോടതിക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി രജിസ്ട്രാറ‌ര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ നടപടികള്‍. തിരുവനന്തപുരം ജെഎഫ്‌എംസി -രണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആന്‍റണി രാജുവും, തൊണ്ടി ക്ലര്‍ക്കായ ജോസും ചേര്‍ന്ന് രൂപം മാറ്റം വരുത്തിയെന്നായിരുന്നു കേസ്. തൊണ്ടിമുതല്‍ […]

എസ്‌എന്‍‌സി ലാവ്‌ലിന്‍ കേസ്; തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും

സ്വന്തം ലേഖിക ന്യൂഡൽഹി: എസ് എന്‍ സി ലാവ്ലിന്‍ കേസ് സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. ജസ്റ്റിസ് എം ആര്‍ ഷാ ,സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി പരിഗണിക്കും. കഴിഞ്ഞ നവംബറിലാണ് കേസ് കോടതി അവസാനമായി ലിസ്റ്റ് ചെയ്തത്. എന്നാല്‍ അന്ന് സുപ്രീം കോടതി കേസ് പരിഗണിച്ചിരുന്നില്ല. തിങ്കളാഴ്ച നാലാം നമ്പര്‍ കോടതിയില്‍ 21 -മത്തെ കേസായിട്ടാണ് ലാവലിന്‍ കേസ് പരിഗണിക്കുന്നത്. അവസാനമായി മുന്‍ ചീഫ് ജസ്റ്റിസ് യുയു ലളിതിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒക്ടോബര്‍ 20 ന് കേസ് […]

രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് 30 ദിവസം മുൻപ് നോട്ടീസ്; വ്യവസ്ഥ റദ്ദാക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീം കോടതി

സ്വന്തം ലേഖിക ന്യൂഡൽഹി: രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് മുപ്പത് ദിവസം മുൻപ് നോട്ടീസ് പതിച്ച്‌ കാത്തിരിക്കണം എന്ന വ്യവസ്ഥ റദ്ദാക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി. പരസ്യ നോട്ടീസ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി തേടിയുള്ള വാദത്തിനിടെ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പങ്കാളികള്‍ക്കെതിരെ അക്രമത്തിന് ഇടയാക്കാവുന്ന പുരുഷാധിപത്യ വ്യവസ്ഥയാണിതെന്ന് സുപ്രീം കോടതി വാക്കാല്‍ പരാമര്‍ശിച്ചു. പ്രത്യേക വിവാഹ നിയമപ്രകാരം സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുക നല്കുന്നതിനുള്ള വാദത്തിനിടെയാണ് മുന്‍കൂര്‍ നോട്ടീസ് പതിക്കുന്ന വിഷയം ഉയര്‍ന്നു വന്നത്. രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് നിലവില്‍ 30 ദിവസം മുൻപ് പരസ്യ നോട്ടീസ് പതിച്ച്‌ പങ്കാളികള്‍ […]

ശബരിമല തിരുവാഭരണത്തിന്റെ ഉടമസ്ഥത: കേസ് സുപ്രീം കോടതി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും; മറുപടി രേഖാമൂലം സമര്‍പ്പിക്കാന്‍ സമയം നല്‍കി

സ്വന്തം ലേഖിക ന്യൂഡൽഹി: ശബരിമല തിരുവാഭരണ കേസ് മൂന്നാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. അന്തരിച്ച രേവതി തിരുനാള്‍ പി രാമവര്‍മ്മ രാജയ്ക്ക് പകരം പുതിയ നോമിനിയെ കക്ഷിയാക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് മറുപടി സമര്‍പ്പിക്കാനുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണിത്. മറുപടി രേഖാമൂലം സമര്‍പ്പിക്കാന്‍ സമയം നല്‍കിയാണ് കോടതി കേസ് മാറ്റിയത്. ശബരിമല തിരുവാഭരണത്തിന്റെ ഉടമസ്ഥത സംബന്ധിച്ച കേസാണിത്. പ്രധാന ഹര്‍ജിക്കാരനായിരുന്ന രേവതിനാള്‍ പി രാമ വര്‍മ രാജ അന്തരിച്ച സാഹചര്യത്തില്‍ പന്തളം കൊട്ടാരത്തിലെ മുതിര്‍ന്ന അംഗമെന്ന നിലയില്‍ തന്നെ പകരം ഹര്‍ജിക്കാരനാക്കണമെന്ന് മകയിരം നാള്‍ […]

വിവാഹത്തിന് പിതാവിന്‍റെ ധനസഹായം വേണം; ഹൈക്കോടതയില്‍ മകളുടെ ഹര്‍ജി; കോടതി ഉത്തരവ് ഇങ്ങനെ…!

സ്വന്തം ലേഖിക കൊച്ചി: ഏത് മതത്തില്‍പ്പെട്ട പെണ്‍മക്കള്‍ക്കും പിതാവിൽ നിന്നും വിവാഹ ധനസഹായത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി. ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. വിവാവ മോചിതരായ മാതാപിതാക്കളുടെ മക്കളാണ് വിവാഹ ധനസഹായത്തിന് പിതാവില്‍ നിന്നും പണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അമ്മയോടൊപ്പം താമസിക്കുന്ന മക്കള്‍ സാമ്പത്തിക ശേഷിയുള്ള പിതാവില്‍ നിന്നും വിവാഹചെലവിനായി 45 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ധനസഹായത്തിനായി മകള്‍ നേരത്തെ പാലക്കാട് കുടുംബ കോടതിയില്‍ കേസും നല്‍കിയിരുന്നു. എന്നാല്‍ വിവാഹ ആവശ്യത്തിനായി ഏഴര ലക്ഷം രൂപ അനുവദിക്കാനായിരുന്നു […]