ചെലവ് 35 രൂപ മാത്രം ; പുതിയ ക്ഷയ രോഗ നിര്‍ണയ സാങ്കേതികവിദ്യയുമായി ഐസിഎംആര്‍

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: കേവലം 35 രൂപയ്ക്ക് രോഗിയുടെ കഫം ഉപയോഗിച്ച് ക്ഷയ രോഗം നിര്‍ണയിക്കാന്‍ കഴിയുന്ന പരിശോധനാ സാങ്കേതികവിദ്യ വികസിപ്പിച്ചു. മെഡിക്കല്‍ ഗവേഷണ രംഗത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ ഐസിഎംആര്‍ ആണ് പുതിയ സാങ്കേതികവിദ്യയ്ക്ക് പിന്നില്‍. അസം ദിബ്രുഗഡിലെ പ്രാദേശിക കേന്ദ്രം വികസിപ്പിച്ച ഭാരം കുറഞ്ഞതും പോര്‍ട്ടബിള്‍ ആയിട്ടുള്ളതുമായ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനയില്‍ മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. രണ്ടര മണിക്കൂറിനുള്ളില്‍ ഒറ്റയടിക്ക് 1500 ലധികം സാമ്പിളുകള്‍ പരിശോധിക്കാനാകുമെന്ന് ഐസിഎംആര്‍ വൃത്തങ്ങള്‍ അറിയിച്ചു. പരമ്പരാഗത രോഗ നിര്‍ണയ സാങ്കേതികവിദ്യയില്‍ ക്ഷയം സ്ഥിരീകരിക്കാന്‍ 42 ദിവസം […]

ടെഫ്‌ലോണ്‍ പനി: പോറലുകളോ പഴകിയതോ ആയ പാത്രങ്ങള്‍ ഉപയോഗിക്കരുത് ; നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

സ്വന്തം ലേഖകൻ അമിതമായി ചൂടായ ‘നോണ്‍-സ്റ്റിക്ക്’ ടെഫ്‌ലോണ്‍ പൂശിയ പാത്രങ്ങളില്‍ നിന്നുള്ള വിഷ പുക ‘ടെഫ്‌ലോണ്‍ ഫ്‌ലു’ എന്ന രോഗത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധര്‍. ഇന്ത്യയില്‍ നോണ്‍-സ്റ്റിക്ക് പാത്രങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്നും ഈ രോഗം കൃത്യമായി നിര്‍ണയിക്കപ്പെടുന്നില്ലെന്നും വിദഗ്ധര്‍. രോഗത്തെ കുറിച്ച് കൃത്യമായ അവബോധം ഉണ്ടാകുന്നില്ലെന്നും അതിനാല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും വിദഗ്ധര്‍ പറയുന്നു. ഇത്തരം പാത്രങ്ങളില്‍ നിന്നു വരുന്ന വിഷ പുകയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ‘സ്റ്റെയിന്‍ലെസ് സ്റ്റീല്‍’ അല്ലെങ്കില്‍ ‘കാസ്റ്റ് അയേണ്‍’ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച പാത്രങ്ങള്‍ ഉപയോഗിക്കാനുമാണ് വിദഗ്ധരുടെ […]

14 വലിയ റെസ്റ്റോറന്റുകളുടെ പേരില്‍ പിസ്സ വിൽക്കുന്നത് ചെറിയ ഒരു കടയിൽ ; ചതിക്ക് കൂട്ട് സ്വിഗ്ഗിയും; പരാതിയുമായി യുവാവ്

സ്വിഗ്ഗിക്കെതിരെ ഒരു യുവാവ് നല്‍കിയ പരാതിയാണ്. പിസ്സ കഴിയ്ക്കാന്‍ ആഗ്രഹം തോന്നിയതിനാല്‍ യുവാവും ഭാര്യയും സ്വിഗ്ഗി വഴി ഒലിയോ റസ്‌റ്റോറന്റില്‍ നിന്നും പിസ്സ ഓര്‍ഡര്‍ ചെയ്തു. പിന്നീട് സ്വിഗ്ഗിയില്‍ നോക്കിയപ്പോള്‍ പിസ്സ ഓര്‍ഡര്‍ കൊടുത്ത റെസ്‌റ്റോറന്റ് തന്റെ വീടിന് ഒരുകിലോമീറ്റര്‍ മാത്രം ദൂരെയുള്ളതാണെന്ന് മനസിലായി. എന്നാല്‍ തന്റെ അറിവില്‍ ഒലിയോ റെസ്‌റ്റോറന്റിന്റെ ഒരു ബ്രാഞ്ച് പോലും വീടിന് അടുത്തായി തുറന്നതായും അറിയില്ല. അതില്‍ സംശയം തോന്നിയ യുവാവ് ആ കടയില്‍ നേരിട്ട് പോകാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. അവിടെയെത്തിയപ്പോഴാണ് യുവാവ് ആ ഞെട്ടിക്കുന്ന സംഭവം അറിയുന്നത്. […]

സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് കൂടുതല്‍ സൗകര്യങ്ങള്‍; കേന്ദ്ര അംഗീകാരം ലഭിച്ചത് 69.35 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക്; അംഗീകാരം നല്‍കിയിരിക്കുന്നത് 29 ആരോഗ്യ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്; കോട്ടയം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ 50 കിടക്കകളുള്ള മാതൃ ശിശു മന്ദിരം പണിയുന്നതിന് 6.16 കോടിയുടെ അം​ഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ആരോഗ്യ ദൗത്യം മുഖേന കേരളം നടപ്പാക്കുന്ന 2024-25ലെ വാര്‍ഷിക പദ്ധതികള്‍ക്കാണ് അനുമതി ലഭ്യമായത്. 69.35 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കാണ് കേന്ദ്ര അംഗീകാരം ലഭിച്ചത്. 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് ദേശീയ ആരോഗ്യ ദൗത്യം പദ്ധതികള്‍ നടപ്പിലാക്കുന്നത്. ആശുപത്രികളില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയാണ് ഈ പദ്ധതികള്‍ അനുദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. […]

ആധുനിക രീതിയിലുള്ള ഡബിള്‍ ഫ്ളഷ് ടോയ്‌ലറ്റിൽ രണ്ട് വ്യത്യസ്ത ബട്ടണുകൾ ; എന്തിനാ രണ്ട് ബട്ടണ്‍? സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും ; ഗുരുതരരോഗങ്ങൾ മറഞ്ഞിരിക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ

സ്വന്തം ലേഖകൻ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ടോയ്‌ലറ്റ്. ഇന്ന് ഇന്ത്യൻ ടോയ്‌ലറ്റുകളേക്കാള്‍ ആളുകള്‍ക്ക് താത്പര്യം പാശ്ചാത്യ ശൈലിയിലുള്ള ടോയ്‌ലറ്റുകളാണ്. പുതിയ രീതിയിലുള്ള ടോയ്‌ലറ്റുകളില്‍ ലിവർ സ്റ്റൈല്‍ ഫ്ളഷ് സംവിധാനം ഇപ്പോള്‍ രണ്ടു ബട്ടണുകളോട് കൂടിയാണ് വരുന്നത്.അതില്‍ ഒന്ന് വലുതും ഒന്ന് ചെറുതമാണ്. രണ്ട് ബട്ടണുകളും ഒരേ കാര്യമാണ് ചെയ്യുന്നതെങ്കിലും ഒരു വ്യത്യാസമുണ്ട്. ആധുനിക രീതിയിലുള്ള ഡബിള്‍ ഫ്ളഷ് ടോയ്ലറ്റുകള്‍ക്ക് രണ്ട് വ്യത്യസ്ത ലിവറുകളോ ബട്ടണുകളോ ഉണ്ട്. അതില്‍ ഒന്ന് വലുതും രണ്ടാമത്തേത് ചെറുതുമായിരിക്കും. ഓരോ ബട്ടണുകളും പുറത്തേക്കുള്ള വാല്‍വുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കും. രണ്ടു ബട്ടണുകളിലെയും വ്യത്യാസം […]

സംസ്ഥാനത്ത് സൈലന്‍റ് കില്ലറായി എലിപ്പനി: ഈ വർഷം ഇതുവരെ സ്ഥിരീകരിച്ചത് 121 മരണം, റിപ്പോർട്ട് ചെയ്തത് സമീപകാലത്തെ ഏറ്റവും ഉയർന്ന എലിപ്പനി മരണ കണക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സൈലന്‍റ് കില്ലറായി മാറി എലിപ്പനി. സമീപകാലത്തെ ഏറ്റവും ഉയർന്ന എലിപ്പനി മരണകണക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 121 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്. ഇതിനുപുറമേ 102 പേരുടെ മരണം എലിപ്പനി മൂലമെന്നാണ് സംശയിക്കുന്നത്. ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്ത പകർച്ച വ്യാധിയും എലിപ്പനിയാണ്. പ്രതിരോധപ്രവർത്തനങ്ങളും നിരീക്ഷണവും താഴെത്തട്ടിൽ പാളിയെന്നതിന്‍റെ തെളിവായി മാറുകയാണ് കണക്കുകൾ.

എംപോക്‌സ് വ്യാപനം അതിതീവ്രം: സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്; രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടൻ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി

തിരുവനന്തപുരം: ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമിനെ സജ്ജീകരിച്ചിട്ടുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി അറിയിച്ചു. 2022ല്‍ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷന്‍, സാമ്പിള്‍ കളക്ഷന്‍, ചികിത്സ എന്നിവയെല്ലാം ഉറപ്പ് […]

അടിവയർ വീർത്തതുപോലെ അനുഭവപ്പെടുക, മൂത്രമൊഴിക്കണമെന്ന തോന്നല്‍, പുറംവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടോ…; ഒവേറിയൻ കാൻസർ ആകാം ; എന്താണ് ഒവേറിയൻ കാൻസർ ; ലക്ഷണങ്ങൾ എന്തൊക്കെ അറിഞ്ഞിരിക്കാം

സ്വന്തം ലേഖകൻ സ്ത്രീകളില്‍ സ്ഥിരീകരണം മിക്കപ്പോഴും വൈകുന്ന രോഗങ്ങളിലൊന്നാണ് ഒവേറിയൻ കാൻസർ. പലപ്പോഴും രോഗത്തിന്റെ വൈകിയ ഘട്ടങ്ങളിലായിരിക്കും സ്ഥിരീകരണം നടക്കുക. ഇത് ചികിത്സാസാധ്യതകള്‍ പരിമിതപ്പെടുത്തുകയും അതുവഴി രോഗി മരണപ്പെടുകയും ചെയ്യാം. ഒവേറിയൻ കാൻസർ സാധ്യത നേരത്തേ തിരിച്ചറിയാൻ സഹായകമാകുന്ന ലക്ഷണങ്ങളേക്കുറിച്ച്‌ പഠനം നടത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് കാൻസർ സ്ഥിരീകരണം നേരത്തേ നടത്താമെന്നും അതുവഴി ചികിത്സാസാധ്യതകള്‍ മെച്ചപ്പെടുത്താമെന്നുമാണ് ഗവേഷകർ പറയുന്നത്. ഇന്റർനാഷണല്‍ ജേർണല്‍ ഓഫ് ഗൈനക്കോളജിക്കല്‍ കാൻസറിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു.കെ.യി.ലെ ബിർമിങാം സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനുപിന്നില്‍. നാല് പ്രധാന ലക്ഷണങ്ങള്‍ […]

ശരീരത്തിൽ കൊളസ്ട്രോൾ കൂടുതലാണോ? എങ്കിൽ ഭക്ഷണത്തിൽ കുടംപുളി ഉൾപ്പെടുത്തൂ…

ആരോഗ്യ ഗുണങ്ങള്‍ നിരവധി ഉള്ള ഒന്നാണ് കുടംപുളി, ഇതിൻ്റെ വിത്ത് ഇല, തൊലി എന്നിവ എല്ലാം ഔഷധ യോഗ്യമാണ്. കുടംപുളിയില്‍ അടങ്ങിയ ഹൈഡ്രോക്‌സിസിട്രിക് ആസിഡ് അല്ലെങ്കില്‍ എച്ച്‌.സി.എ എന്ന ഫൈറ്റോകെമിക്കലിന്റെ സാന്നിധ്യമാണ് ശരീരവണ്ണം കുറയ്ക്കാൻ സഹായകമായി കണക്കാക്കപ്പെടുന്നത്. കൊഴുപ്പ് കത്തിക്കാനും വിശപ്പ് അടിച്ചമർത്താനും ഫൈറ്റോകെമിക്കലിന് കഴിവുണ്ടെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൊഴുപ്പ് ഉണ്ടാക്കാൻ ശരീരത്തില്‍ ഉപയോഗിക്കുന്ന സിട്രേറ്റ് ലൈസേസ് എന്ന എൻസൈമിനെ തടയാനായി എച്ച്‌.സി.എ പ്രവർത്തിക്കുന്നു. മാത്രമല്ല, തലച്ചോറിലെ സെറോടോണിൻ എന്ന ഹോർമോണിന്റെ ഉത്തേജനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു, ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. […]

ദിവസവും മുരിങ്ങക്കായ ആഹാരത്തിൽ ഉൾപ്പെടുത്തൂ, ഗുണങ്ങൾ ഇവയെല്ലാം

  കൊച്ചി: ആരോഗ്യ ഗുണങ്ങളുള്ള പച്ചക്കറികളിൽ  ഒന്നാണ് മുരിങ്ങക്കായ. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്‌ധർ നിർദ്ദേശിക്കുന്ന പച്ചക്കറികളിൽ ഒന്ന്.   മുരിങ്ങ ഇന്ത്യയിലെ തദ്ദേശീയമായ പോഷക സമ്ബുഷ്‌ടമായ ഔഷധ സസ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതും ആർത്തവവിരാമത്തിൻ്റെ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതും ഉൾപ്പെടെ നിരവധി ഗുണങ്ങൾ മുരിങ്ങയ്ക്കുണ്ട്. മുരിങ്ങക്കായ കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ, നോക്കാം….   രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മുരിങ്ങ സഹായിക്കുന്നു. മറ്റ് ആരോഗ്യ ഗുണങ്ങൾക്കൊപ്പം രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും മുറിവ് ഉണക്കുന്നതിനും മുരിങ്ങ ഒരു പരിഹാരമാണ്. ഉയർന്ന രക്തസമ്മർദ്ദം […]