play-sharp-fill

ഈ വർഷം എട്ടാം ക്ലാസിലും അടുത്ത വർഷം ഒമ്പതാം ക്ലാസിലും സബ്ജക്ട് മിനിമം നടപ്പിലാക്കും, കുട്ടികൾക്ക് ഏതെങ്കിലും വിഷയത്തിൽ മാർക്ക് കുറഞ്ഞാൽ രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാമെന്നും മന്ത്രി വി ശിവൻകുട്ടി

കണ്ണൂർ: എട്ടാം ക്ലാസിൽ ഈ വർഷവും അടുത്ത വർഷം ഒമ്പതാം ക്ലാസിലും അതിന്റെ അടുത്ത വർഷം പത്താം ക്ലാസിലും സബ്ജക്ട് മിനിമം നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ ശിക്ഷക് സദന്റെ നവീകരണം പൂർത്തീകരണത്തിന്റെയും പുതിയ ഹാളിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സബ്ജക്ട് മിനിമം നടപ്പിലാക്കുന്നതിന് എല്ലാ അധ്യാപകരുടെയും പിന്തുണയും സഹായവും മന്ത്രി അഭ്യർത്ഥിച്ചു. നമ്മുടെ കുട്ടികൾ ഒരു വിഷയത്തിലും മോശപ്പെടാൻ പാടില്ല. എല്ലാ വിഷയത്തിലും മിനിമം മാർക്ക് വാങ്ങേണ്ടതായിട്ടുണ്ട്. ഏതെങ്കിലും […]

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ക്രിയേറ്റീവ് ആകുന്നു; പഠനം മാത്രമല്ല കുറച്ചു സ്കിൽസും ആവാം..600 ക്ലാസ് മുറികൾ ക്രിയേറ്റീവ് കോർണറായി മാറും; പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 11ന്

തിരുവനന്തപുരം: നൈപുണ്യ വിദ്യാഭ്യാസത്തിന് പ്രധാന്യം നൽകുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിയേറ്റീവ് ക്ലാസ് മുറികൾക്ക് തുടക്കമാകുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 11ന് തിരുവനന്തപുരം കാലടി സർക്കാർ ഹൈസ്‌കൂളിൽ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന അവബോധം സൃഷ്ടിക്കുകയാണ് ക്രിയേറ്റീവ് ക്ലാസ് റൂം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് ആകെ 600 ക്ലാസ് മുറികളാണ് ക്രിയേറ്റീവ് കോർണറായി മാറുന്നത്. വയറിങ്, പ്ലംബിങ്, വുഡ് ഡിസൈനിങ്, കളിനറി സ്‌കിൽസ്, കൃഷി, ഫാഷൻ ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, കോമൺ […]

കാലിക്കറ്റ് സർവകലാശാലയിലും ശനിയാഴ്ച വിവാദം; മൂല്യനിർണയ ക്യാമ്പുമൂലം മുടങ്ങുന്ന ക്ലാസ്സുകൾ ശനിയാഴ്ചകളിൽ നടത്തണമെന്ന സർവകലാശാല സർക്കുലറിൽ പ്രതിഷേധം; സർക്കുലറിനെതിരേ സിപിഎം അനുഭാവസംഘടനയായ എകെപിസിടിഎ രംഗത്ത്; നിർദേശം തിരുത്തണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് കത്ത് നൽകി

തിരുവനന്തപുരം: സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തിദിനമാക്കിയതിലുള്ള പ്രതിഷേധം കെട്ടടങ്ങിയതിനു പിന്നാലെ കാലിക്കറ്റ് സർവകലാശാലയിലും സമാനവിവാദം. അധ്യാപകർ പരീക്ഷാ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കുന്നതുകാരണം മുടങ്ങുന്ന ക്ലാസുകൾ ശനിയാഴ്ചകളിൽ പകരമെടുക്കണമെന്ന സർവകലാശാല സർക്കുലറാണ് പ്രശ്നമായത്. പ്രകൃതിക്ഷോഭത്തെ തുടർന്നും മറ്റുമുണ്ടാകുന്ന അവധിക്കുപകരം ‌ശനിയാഴ്ച ക്ലാസെടുക്കണമെന്ന സർക്കാർ നിർദേശവും ഇതിനൊപ്പമുണ്ട്. സർക്കുലറിനെതിരേ സിപിഎം അനുഭാവസംഘടനയായ എകെപിസിടിഎ രംഗത്തെത്തി. നിർദേശം തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംഘടനാനേതാവും കാലിക്കറ്റ് സിൻഡിക്കേറ്റംഗവുമായ ഡോ. കെ. പ്രദീപ്കുമാർ വൈസ് ചാൻസലർക്ക് കത്ത് നൽകി. കോളേജുകൾ അടച്ചിട്ട് മൂല്യനിർണയക്യാമ്പ് നടത്തരുതെന്നാണ് സർക്കാർ നിർദേശം. മൂല്യനിർണയം അധ്യാപകരുടെ ജോലിയുടെ ഭാഗമായി മാറ്റിയിട്ടുമുണ്ട്. […]

പുത്തൻവേലിക്കര വിസിഎസ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്; എച്ച്എസ്എസ്ടി വിഭാ​ഗത്തിലേക്കാണ് നിയമനം; അഭിമുഖം ഒക്ടോബർ 10ന് 10 മണിക്ക്; കൂടുതൽ വിവരങ്ങൾക്ക് 94950 20158 നമ്പറുമായി ബന്ധപ്പെടുക

എറണാകുളം പുത്തൻവേലിക്കര വിസിഎസ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. എച്ച്എസ്എസ്ടി (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) വിഭാ​ഗത്തിലേക്കാണ് നിയമനം നടത്തുന്നത്. അഭിമുഖം ഒക്ടോബർ 10ന് 10 മണിക്ക്. താൽപ്പര്യമുള്ളവർ യോ​ഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക്:- 94950 20158 .

കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക്സ് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്; യോ​ഗ്യരായവർക്ക് ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കാം; അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ15; കൂടുതൽ വിവരങ്ങൾ അറിയാം…

കോട്ടയം: കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക്സ് കോളേജിൽ ഫിസിക്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. താൽപ്പര്യമുള്ളവർ ഇമെയിൽ ([email protected]) വഴി ഒക്ടോബർ15നകം അപേക്ഷ സമർപ്പിക്കുക. അപേക്ഷകർ കോട്ടയം കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫിസിൽ പേര് റജിസ്റ്റർ ചെയ്തവർ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്കായി 80780 56049 നമ്പറിൽ ബന്ധപ്പെടുക.

പത്താം ക്ലാസ് മാത്രമാണോ നിങ്ങളുടെ യോ​ഗ്യത ? വിഷമിക്കേണ്ട! നിങ്ങളെ നബാർഡ് വിളിക്കുന്നു; ഓഫീസ് അറ്റന്‍ഡര്‍മാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 21; യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നബാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ nabard.org വഴി അപേക്ഷ നൽകാം

നബാര്‍ഡില്‍ ( നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഒഴിവുകള്‍ നികത്തുന്നതിന് വേണ്ട റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിച്ചു. ഓഫീസ് അറ്റന്‍ഡര്‍മാരുടെ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നബാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ nabard.org സന്ദര്‍ശിച്ച്‌ അപേക്ഷിക്കാം. ഒക്ടോബര്‍ രണ്ടിനാണ് അപേക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയത്. ഒക്ടോബര്‍ 21 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. അപേക്ഷ പ്രിന്റ് ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 5 ആണ്. ഉദ്യോഗാര്‍ത്ഥികള്‍ വിജ്ഞാപനം ശ്രദ്ധാപൂര്‍വം വായിച്ച്‌ […]

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും ഒക്ടോബര്‍ 11ന് അവധി; ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 11ന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വൈകിട്ടോടെ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ […]

സര്‍ക്കാർ ഖജനാവ് കാലി…സ്വന്തം റിസ്‌കില്‍ സ്‌കൂള്‍ മേളകള്‍ നടത്താൻ കഷ്ടപ്പെടുന്ന അധ്യാപകർ; ഉച്ചഭക്ഷണം മുടങ്ങാതെ കൊടുക്കാൻ സ്വന്തം കീശ കാലിയാക്കേണ്ടി വരുന്ന പ്രധാനാധ്യാപകര്‍; കടക്കെടണിയിലായി ഉറക്കം പോലും നഷ്ടപ്പെട്ട അധ്യാപകർ നേരിടുന്നത് കടുത്ത മാനസിക സമ്മർദ്ദം; സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ഇല്ല; വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം

കോട്ടയം: സര്‍ക്കാരിന്റെ ഖജനാവില്‍ ഫണ്ടില്ല, സ്‌കൂള്‍ മേളകള്‍ സ്വന്തം റിസ്‌കില്‍ നടത്തേണ്ടി വരുന്ന അധ്യാപകര്‍. ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കാന്‍ സ്വന്തം പണം ചെലവഴിക്കേണ്ടി വരുന്ന പ്രധാനാധ്യാപകര്‍. അധ്യാപകര്‍ക്കുള്ള പണം നല്‍കുന്നതില്‍ പോലും മാസങ്ങളുടെ കാലതാമസവും. ഇന്നു സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ അധ്യാപകര്‍ നേരിടേണ്ടി വരുന്നതു കടുത്ത മാനസിക സമ്മര്‍ദ്ദമാണ്. ഉച്ചഭക്ഷണ നടത്തിപ്പിലൂടെ കടക്കെടണിയിലായ അധ്യാപകരോട് മേള കൂടെ നടത്താന്‍ നിര്‍ബന്ധിക്കുന്നതു കടുത്ത മനുഷ്യാവകാശ ലംഘമാനമായേ കാണാനാകൂ. ഇതിനോടകം പല അധ്യാപകരും ഉറക്കം പോലും നഷ്ടപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദമാണ് നേരിടുന്നത്. […]

‘മഴത്തുള്ളികളിലെ കപ്പല്‍ യാത്ര’…മൗനമായി നിന്ന ആകാശത്തിലേക്ക് മഷി പടര്‍ന്നു.. ആറാംക്ലാസ് വിദ്യാര്‍ത്ഥിയുടെ മഴയോര്‍മകളെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു; ഭാവന ചിറകുവിടര്‍ത്തി പറക്കട്ടെ വാനോളം, ശ്രീഹരി മോന് അഭിനന്ദനങ്ങളും ആശംസകളും; ഫെയ്സ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ച് അഭിന്ദനങ്ങളുമായി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: മഴ ഒരോരുത്തര്‍ക്കും ഒരോ അനുഭവവും ഓര്‍മ്മകളുമാണ്. തങ്ങളുടെ കളിക്കും സ്വൈര്യവിഹാരത്തിനുമൊക്ക ഇത്തിരി പ്രശ്നമാണെങ്കിലും കുട്ടികള്‍ക്കും ഒരു പരിധിവരെ മഴ പ്രിയപ്പെട്ടത് തന്നെ. തന്റെ മഴയോര്‍മകളെക്കുറിച്ച്‌ ഒരു ആറാംക്ലാസ് വിദ്യാര്‍ത്ഥി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. മഴത്തുള്ളികളിലെ കപ്പല്‍ യാത്ര എന്ന പേരിലാണ് കുട്ടി മഴയോര്‍മ്മകള്‍ പങ്കുവെച്ചത്. നോര്‍ത്ത് പറവൂര്‍ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരി എസ് ആണ് ഈ വൈറല്‍ കുറിപ്പിന് പിന്നില്‍. അമ്മൂമ്മയോട് ഞാനൊരു കടലാസ് കപ്പല്‍ ആവശ്യപ്പെട്ടു. പേപ്പര്‍ മടക്കി മടക്കി അതിനെ […]