Tuesday, November 19, 2019

സ്കൂൾ വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച സംഭവം ; പ്രതി അറസ്റ്റിൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച സംഭവത്തിൽ പ്രതി പൊലീസ് അറസ്റ്റില്‍. തിരുവനന്തപുരം തിരുവല്ലത്ത് നത്തുറ സ്വദേശി ഹരിയാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കഞ്ചാവിന് അടിമയായ ഹരി വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തിയും വരഞ്ഞും പരിക്കേല്‍പ്പിക്കുകയായിരുന്നു. അപകടത്തിൽ ഹരിയുടെ കൈയില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥി ഇപ്പോയും ആശുപത്രിയില്‍ ചികിത്സയിലാണ്. കോവളത്ത് വിദേശ വനിതയെ കൊന്ന...

സർക്കാർ ഉദ്യോഗസ്ഥരിൽ  47% പേരും ജോലിസമയത്ത് മദ്യപിക്കുന്നവർ  ;  ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് എക്‌സൈസ്

സ്വന്തം ലേഖകൻ കൊല്ലം:  സർക്കാർ ജീവനക്കാരിൽ 47%  പേരും ജോലി സമയത്ത് മദ്യപിക്കുന്നവർ. മദ്യപിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ഞെട്ടിക്കുന്ന കണക്ക് പുറത്തു വിട്ട് എക്സൈസ്. ജോലിക്കു കയറുന്നതിനു മുന്‍പുള്ള സമയത്തോ  ജോലി സമയത്തോ ആണ് ഇവര്‍ മദ്യപിക്കുന്നതെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്. അതേസമയം  മദ്യപിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധിയില്‍ 21ല്‍ നിന്നു 23 വയസ് ആയി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ 14 വയസ് മുതലുള്ളവര്‍ മദ്യം...

വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ വധു കാമുകനൊപ്പം കടന്നു, മുങ്ങിയത് അമ്മായി അമ്മയുടെ ആഭരണങ്ങളടക്കം അടിച്ചുമാറ്റി

  സ്വന്തം ലേഖകൻ മാള: വിവാഹം കഴിഞ്ഞ് നാല് ദിവസം വരന്റെ വീട്ടിൽ താമസിച്ചതിന് ശേഷം അഞ്ചാം നാള്‍ വധു മുങ്ങിയത്‌ കാമുകനൊപ്പം. താലിമാലയടക്കമുള്ള ആഭരങ്ങളുമായിട്ടാണ് വധു കാമുകനൊപ്പം പോയത്.താലി അടക്കം നാല് പവന്റെ മാലയ്ക്കൊപ്പം വരന്റെ അമ്മയുടെ ഒരു പവന്റെ കമ്മലും സഹോദരന്റെ ഭാര്യ നല്‍കിയ ഒരു പവന്റെ വളയുമായാണ് വധു മുങ്ങിയത്. കോതമംഗലം തൃക്കാരിയൂര്‍ സ്വദേശിനിയാണ് യുവതി. മാള സ്വദേശിയാണ് യുവാവ്. നവംബര്‍...

കൊലപാതക കേസിൽ ശിക്ഷ കിട്ടുമെന്ന് ഭയന്ന് വിധി പ്രഖ്യാപന ദിവസം പ്രതി ജീവനൊടുക്കി

സ്വന്തം ലേഖകൻ ഓയൂര്‍: കൊലപാതകകേസിൽ കടുത്ത ശിക്ഷ കിട്ടുമെന്ന് ഭയന്ന്  ഒന്നാം പ്രതി വിധി പ്രഖ്യാപിക്കാനിരുന്ന ദിവസം വീടിനുള്ളിൽ തൂങ്ങി മരിച്ചു. മീയണ്ണൂര്‍ ചെപ്രമുക്കില്‍ വാടകയ്ക്ക് താമസിക്കുന്ന അമ്പലംകുന്ന് നെജീം മന്‍സിലില്‍ നെജീം (37) ആണ് ഇന്നലെ പുലര്‍ച്ചെ വാടകവീട്ടില്‍ ജീവനൊ‌ടുക്കിയത്. ഇന്നലെയാണ് നെജീമിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പലംകുന്ന് കൈതയില്‍ രേഖാലയത്തില്‍ ര‌ഞ്ജിത്തിനെ 2004 ഡിസംബറില്‍ അമ്പലംകുന്ന് ജംഗ്ഷനില്‍ വച്ച്‌ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍...

ബസ് യാത്രക്കിടെ വിദ്യാർത്ഥിനിയെ ശല്യം ചെയ്ത യുവാവിനെ പെൺകുട്ടി തന്ത്രപരമായി കുടുക്കി

സ്വന്തം ലേഖകൻ കൊല്ലം: ബസ് യാത്രയ്ക്കിെട  വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ ആളെ പെൺകുട്ടി  വീട്ടുകാരെ വിളിച്ചു വരുത്തി പിടികൂടിയത് നാടകീയമായി. കൊല്ലം അഞ്ചലിലായിരുന്നു  സംഭവം അരങ്ങേറിയത്. പെൺകുട്ടിയെ ശല്യപ്പെടുത്തി  വയലാ സ്വദേശിയായ ഉണ്ണികൃഷ്ണനെ കോടതി റിമാന്‍ഡ് ചെയ്തു. കൊല്ലം അഞ്ചല്‍- കുളത്തുപ്പുഴ റൂട്ടിൽ ഓടുന്ന ഒരു സ്വകാര്യ ബസില്‍വെച്ചാണ് ഉണ്ണികൃഷ്ണന്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയത്. വിക്രിയകള്‍ അതിരുകടന്നതോടെ പെണ്‍കുട്ടി വിവരം മൊബൈല്‍ ഫോണില്‍ ബന്ധുക്കളെ അറിയിച്ചു....

വിവരാവകാശ അപേക്ഷയ്ക്കു മറുപടി നൽകാനും കൈക്കൂലി: വില്ലേജ് ഓഫിസർ പണം ഒളിപ്പിച്ചത് ഡിസ്‌പോസിബിൾ ഗ്ലാസിന് ഇടയിൽ; കാറിനുളളിൽ ഇടിക്കട്ടയും വാക്കത്തിയും നെഞ്ചക്കും മാരകായുധങ്ങളും

സ്വന്തം ലേഖകൻ തൃശൂർ: വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ വില്ലേജ് ഓഫിസറുടെ കാർ പരിശോധിച്ച വിജിലൻസ് സംഘം ഞെട്ടി. കത്തിയും, വടിവാളും, വെട്ടുകത്തിയും നെഞ്ചക്കും ഇടിക്കട്ടയും കാറിനുള്ളില്. ഇതെല്ലാം എന്തിനാണെന്ന ചോദ്യത്തിന് വീട്ടിലയ്ക്കു വാങ്ങിയതാണെന്ന മറുപടിയും..! കൈക്കൂലിക്കാരൻ മാത്രമല്ല അപകടകാരിയുമാണെന്ന് കണ്ടതോടെ വില്ലേജ് ഓഫിസറെ അറസ്റ്റ് ചെയതു വിജിലൻസ്. തിരുവനന്തപുരം കുടപ്പനക്കുന്ന് ജയപ്രകാശ് ലൈനിൽ തിരുവാതിരയിൽ എസ്.കെ വിപിൻകുമാറിനെയാണ്...

വടികൊണ്ടടിച്ചും ഭക്ഷണം നൽകാതെയും മന്ത്രവാദ ചികിത്സ : വ്യാജ സിദ്ധൻ അറസ്റ്റിൽ

  സ്വന്തം ലേഖിക മലപ്പുറം: മന്ത്രവാദത്തിലൂടെ രോഗശാന്തി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് വളരെ ക്രൂരമായി മന്ത്രവാദ ചികിത്സനടത്തിയ വ്യാജസിദ്ധൻ പെരിന്തൽമണ്ണയിൽ പിടിയിൽ. പൊന്നാനി വട്ടംകുളം കാലടിത്തറ മുല്ലൂസൻ വീട്ടിൽ അബ്ദുൾകരീമിനെയാണ് പെരിന്തൽമണ്ണയിൽ അറസ്റ്റുചെയ്തത്. തുവ്വൂർ സ്വദേശിയുടെ ഭാര്യയെ അവരുടെ വീട്ടിലെ മുറിയിൽ അടച്ചിട്ട് ചികിത്സ നടത്തുകയും അവശയായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. വടികൊണ്ടടിച്ചും ഭക്ഷണം നൽകാതെയുമായിരുന്നു ഇയാളുടെ ചികിത്സ. ബാധ ഒഴിപ്പിക്കുന്ന സമയത്ത് അടുത്തുള്ളയാളിലേക്ക് കയറുമെന്നും അതിനാൽ സിദ്ധനല്ലാതെ മറ്റാരും...

അഞ്ചു വർഷത്തെ ചികിത്സയ്ക്ക് ശേഷം കിട്ടിയ മകനെ കടബാദ്ധ്യതയെ തുടർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം ; അച്ഛന് ജീവപര്യന്തം തടവും 10000 രൂപ പിഴയും

  സ്വന്തം ലേഖകൻ കൊച്ചി : അഞ്ചു വർഷത്തെ കാത്തിരിപ്പിനും ചികിത്സയ്ക്കും ശേഷം കിട്ടിയ മകനെ ചികിത്സയെ തുടർന്നുള്ള കടബാദ്ധ്യതയിൽ മനംനൊന്ത് കൊലപ്പെടുത്തിയ കേസിൽ അച്ഛനെ കോടതി ജീവപര്യന്തം തടവും 10000 രൂപ പിഴയും. പെരുമ്പാവൂർ ചൂരമുടി വെള്ളപ്ലാവിൽ വീട്ടിൽ ബാബുവിനെയാണ് (38) മകൻ വാസുദേവിനെ (6) കൊലപ്പെടുത്തിയ കേസിൽ എറണാകുളം ജില്ലാ അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി...

ആഡംബര ബൈക്കിലെത്തി പമ്പിൽ നിന്ന് ഫുൾ ടാങ്ക് പെട്രോൾ അടിച്ചു: പണം നൽകാതെ ഒറ്റ മുങ്ങൽ: പാലായിൽ ഡ്യൂക്കിലെത്തി ഫുൾ ടാങ്ക് പെട്രോൾ അടിച്ച ശേഷം മുങ്ങിയ യുവാക്കളെ തേടി പൊലീസ്

സ്വന്തം ലേഖകൻ പാലാ: ആഡംബര ബൈക്കായ ഡ്യൂക്കിലെത്തി ഫുൾ ടാങ്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ പമ്പ് ജീവനക്കാരെ പറ്റിച്ച് യുവാക്കൾ മുങ്ങി. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കിടങ്ങൂർ ബിപിസിഎൽ പെട്രോൾ പമ്പിൽ നിന്നും രണ്ട് യുവാക്കൾ ഡ്യുക്കിൽ എത്തി ഫുൾ ടാങ്ക് പെട്രോൾ അടിച്ച് കടന്നു കളഞ്ഞത്. ജീവനക്കാരൻ നോസിൽ തിരിച്ചു വെയ്ക്കുന്ന സമയം കൊണ്ട് യുവാക്കൾ ബൈക്കുമായി കടന്നു. ഇരുവരും ജാക്കറ്റും...

റോഡിന് നടുവിൽ ബസിട്ട് , ഗതാഗതം തടസപ്പെടുത്തി ഡ്രൈവറുടെ ഷോ: ഇനി ഷോ വേണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് : ആവേ മരിയ ബസിന്റെ ഡ്രൈവറുടെ ലൈസൻസ് തെറിക്കും

സ്വന്തം ലേഖകൻ കോട്ടയം: തൊട്ടാൽ പൊട്ടുന്ന വേഗത്തിൽ എറണാകുളം റൂട്ടിൽ പായുന്ന സ്വകാര്യ ബസുകളുടെ മിന്നൽ വേഗത്തിനും ഗുണ്ടായിസത്തിനും മോട്ടോർ വാഹന വകുപ്പിന്റെ കൂച്ചു വിലങ്ങ്. നടുറോഡിൽ ഷോ കാട്ടി ഗതാഗതം തടസ്സപ്പെടുത്തിയ ആവേ മരിയ ബസിന്റെ ഡ്രൈവർ വൈക്കം ഇലക് ക്കാട് ഇണ്ടംതുരുത്തിയിൽ അജീഷ് ബാബുവിന്റെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് സസ്പെന്റ് ചെയ്യാൻ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ഡ്രൈവർക്ക്...