video
play-sharp-fill

80 ലക്ഷം രൂപ വിലയുള്ള വീട് 50 ലക്ഷം രൂപയുടെ ചെക്ക് നൽകി കരാർ ചെയ്​തു; ഇതേ വീട് മറച്ചുവിൽക്കാൻ ശ്രമിക്കുന്നതിനിടെ വ്യാജ കരാറുണ്ടാക്കി 30 ലക്ഷം തട്ടിയെടുത്തു; കേസിൽ വൈദികൻ ഉൾപ്പെടെ നാലുപേർ പിടിയിൽ

കൊച്ചി: വ്യാജ കരാർ ഉണ്ടാക്കി കാസർകോട്​ മൂളിയാർ സ്വദേശിയിൽനിന്ന് 30 ലക്ഷം രൂപ തട്ടിയ കേസിൽ വൈദികൻ അടക്കം നാലുപേർ പിടിയിൽ. മൂവാറ്റുപുഴ മേക്കടമ്പ് മൂലങ്കുഴി വീട്ടിൽ ഫാ. ജേക്കബ് മൂലങ്കുഴി (66), കൊച്ചി പോണേക്കര ചങ്ങാടംപൊക്ക് നികർത്തിൽ വീട്ടിൽ പൊന്നപ്പൻ (58), പോണേക്കര സൗപർണിക വീട്ടിൽ ഷൈജു പി.എസ് (45), തൃക്കാക്കര മരോട്ടിച്ചുവട് മുക്കുങ്ങൽ വീട്ടിൽ എം.ടി. ഷാജു (54) എന്നിവരാണ് പിടിയിലായത്. ജില്ല സെൻട്രൽ എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്​കരിച്ച്​ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഇടപ്പള്ളി പോണേക്കര ഭാഗത്ത് […]

വീട്ടുജോലിക്കാരിയായ 13 വയസ്സുകാരിയെ ചോക്ലേറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് മർദ്ദിച്ച് കൊലപ്പെടുത്തി; പെൺകുട്ടി അതിക്രൂര പീഡനത്തിനിരയായതായി റിപ്പോർട്ട്; സംഭവത്തെ തുടർന്ന് 3 പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്

റാവല്‍പിണ്ടി: ചോക്ലേറ്റ് മോഷ്ട്ടിച്ചെന്നാരോപിച്ച് 13 കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലാണ് സംഭവം. വീട്ടുജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ  ചോക്ലേറ്റ് മോഷ്ട്ടിച്ചെന്നാരോപിച്ച് വീട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു എന്നാണ് പൊലീസ് പറയുന്നത്. അവശനിലയിലായ കുട്ടിയെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. റാഷിദ് ഷഫീഖും ഭര്യ സനയും അവരുടെ എട്ടുമക്കളും അടങ്ങുന്ന കുടുംബത്തിലാണ് ഇഖ്റ എന്ന 13 കാരി വീട്ടുജോലി ചെയ്തിരുന്നത്. ഇവരുടെ വീട്ടിലെ ഖുറാന്‍ അധ്യാപകനാണ് അവശനിലയില്‍  ഇഖ്റയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ പിതാവ് മരണപ്പെട്ടെന്നും അമ്മ സ്ഥലത്തില്ലെന്നുമാണ് ഇയാള്‍ ആശുപത്രി അധികൃതരെ […]

ഓഹരി വിപണിയിൽ അമിതലാഭം വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; ഡോക്ടർ ദമ്പതികളിൽനിന്ന് ഓൺലൈനിലൂടെ ഏഴരക്കോടി തട്ടിയെടുത്ത കേസിൽ

ചേർത്തല: ഡോക്ടർ ദമ്പതികളിൽനിന്ന് ഓൺലൈനിലൂടെ ഏഴരക്കോടി തട്ടിയെടുത്ത കേസിൽ രണ്ട് ചൈനീസ് പൗരന്മാർ അറസ്റ്റിൽ. തായ്‌വാനില്‍ താമസിക്കുന്ന വെയ് ചുങ് വാൻ, ഷെൻ ഹോ എന്നിവരാണ് അറസ്റ്റിലായത്. ഗുജറാത്ത് പോലീസ് പിടികൂടിയ പ്രതികളെ കേരളാ പോലീസ് കസ്റ്റഡിയിൽ വാങ്ങി. കഴി‍ഞ്ഞ ജൂണിലാണ് തട്ടിപ്പ് നടന്നത്. ഓഹരി വിപണിയിൽ അമിതലാഭം വാ​ഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 20 തവണയായാണ് പ്രതികൾ ഡോക്ടർ ദമ്പതികളിൽനിന്ന് പണം തട്ടിയെടുത്തത്. തങ്ങൾ തട്ടിപ്പിനിരയായെന്ന് മനസിലായതിനുപിന്നാലെ ദമ്പതികൾ ചേർത്തല പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ചേർത്തല പോലീസ് കേസ് രജിസ്റ്റർ ചെയ്തു. […]

മോഷ്ടിച്ച സ്കൂട്ടർ 2 മാസത്തിനുശേഷം അതേ സ്ഥലത്ത് കൊണ്ടു വച്ചു; നഷ്ടപരിഹാരമായി ഫുൾ ടാങ്ക് പെട്രോളും; ഇത്രയും മാന്യനായ കള്ളനോ? സംഭവം മലപ്പുറത്ത്

മലപ്പുറം: പല തരം കള്ളമ്മാരെ കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരു കള്ളനെ കാണുന്നത് ആദ്യമായാണ്. മോഷ്ടിച്ച സ്‌കൂട്ടർ രണ്ട് മാസത്തിന് ശേഷം അതേ സ്ഥലത്ത് കൊണ്ടുവെക്കുകയും ‘നഷ്ടപരിഹാരമായി’ ഫുൾ ടാങ്ക് പെട്രോളും അടിച്ചൊരു കള്ളൻ. മലപ്പുറം വടക്കേമണ്ണയിലാണ് സംഭവം. വടക്കേമണ്ണ എച്ച്എംസി ഡെക്കറേഷനിലെ ജീവനക്കാരനായ കെ.പി.ഷാഫിയുടെ സ്‌കൂട്ടറാണ് കഴിഞ്ഞ ഡിസംബർ ആദ്യ വാരത്തിൽ മോഷണം പോയത്. മോഷണം പോകുന്ന സമയത്ത് കുറച്ച് പെട്രോൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. തിരിച്ചുകിട്ടിയപ്പോൾ ഫുൾ ടാങ്ക് പെട്രോൾ അടിച്ചത് കണ്ട് ഞെട്ടിയിരിക്കുകയാണ് ഷാഫിയും സുഹൃത്തുക്കളും. ഡിസംബർ അവസാന ആഴ്ചയിൽ ജോലിക്കു വന്ന […]

പാതിവില തട്ടിപ്പ് കേസ്; കോട്ടയം ജില്ലയിൽ ഇന്നലെ രജിസ്റ്റർ ചെയ്തത് 13 കേസുകൾ; ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 221 ആയി

കോട്ടയം: പകുതിവിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് കോട്ടയം ജില്ലയിൽ ഇതുവരെ മൊത്തം 221 കേസുകൾ രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച 13 കേസുകളാണ് പുതിയതായി രജിസ്റ്റർ ചെയ്തത്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നീ സ്റ്റേഷനുകളിൽ നാലു കേസുകൾ വീതവും, ഈരാറ്റുപേട്ട 3എരുമേലി സ്റ്റേഷനിൽ 2 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

കാര്യവട്ടം ഗവ. കോളേജിലെ കൊടുംക്രൂരത; എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കാര്യവട്ടം ഗവണ്‍മെന്റ്‌ കോളേജില്‍ ഒന്നാം വർഷ ബിരുദ വിദ്യാർഥിയെ ക്രൂരമായി റാഗിങ്ങിന് വിധേയരാക്കിയ എസ്.എഫ്.ഐ പ്രവർത്തകർക്ക് സസ്പെൻഷൻ. മൂന്നാം വർഷ ബിരുദധാരികളായ ഏഴുപേരെയാണ് സസ്പെൻഡ് ചെയ്തത്. വിവസ്ത്രനാക്കിയും മുളവടികൊണ്ട് തലയ്ക്കടിച്ചും തുപ്പിയ വെള്ളം കുടിപ്പിച്ചുമായിരുന്നു ക്രൂരത. കോളേജിലെ റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. എസ്.എഫ്.ഐ. യൂണിറ്റ് റൂമിലെത്തിച്ചായിരുന്നു തന്നെ അതിക്രൂരമായി എസ്.എഫ്.ഐ പ്രവർത്തകർ ഉപദ്രവിച്ചതെന്ന് റാഗിങ്ങിനിരയായ വിദ്യാർഥി പറഞ്ഞു. ഒരു മണിക്കൂറോളം മുറിയില്‍ തടഞ്ഞുവെച്ച്‌ വിചാരണ ചെയ്തു. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴിയും […]

സിദ്ധാര്‍ത്ഥന്റെ മരണം; ഇഴഞ്ഞുനീങ്ങി സിബിഐ നടപടികള്‍; പ്രാഥമിക കുറ്റപത്രം സമർപ്പിച്ച്‌ 10 മാസം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല; നീതി കിട്ടുംവരെ പോരാടുമെന്ന് സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍

തിരുവനന്തപുരം: സിദ്ധാർത്ഥന്റെ മരണത്തില്‍ ഇഴഞ്ഞുനീങ്ങുകയാണ് സിബിഐ നടപടികള്‍. പ്രാഥമിക കുറ്റപത്രം സമർപ്പിച്ച്‌ 10 മാസം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല. കൊലപാതക സാധ്യതയെകുറിച്ചടക്കം അന്വേഷണം തുടരുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും ഉണ്ടായില്ല. ഹോസ്റ്റല്‍ മുറിയില്‍ സിദ്ധാർത്ഥന് നേരിടേണ്ടി വന്ന അതിക്രൂരമായ ആക്രമണം അക്കമിട്ട് നിരത്തിയാണ് സിബിഐ ഡൽഹി സ്പെഷ്യല്‍ യൂണിറ്റ് എറണാകുളം സിബിഐ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. കേരള പൊലീസ് കുറ്റക്കാരെന്ന് കണ്ടെത്തിയ 19 വിദ്യാർഥികള്‍ തന്നെയാണ് സിബിഐ കുറ്റപത്രത്തിലെയും പ്രതികള്‍. ക്രൂരമായ മർദ്ദനവും അപമാനവും നേരിട്ടതിലുള്ള മാനസിക സമ്മർദ്ദം ആണ് സിദ്ധാർഥനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് […]

സ്വർണ്ണം ഇരട്ടിപ്പിക്കൽ മന്ത്രവാദ തട്ടിപ്പിന് ഇരയായത് നിരവധിപേർ; ഇരയായതിൽ അധികവും സ്ത്രീകൾ; കൂടുതൽ ഇരകളെ കണ്ടെത്താൻ അക്യുപങ്ചർ കോസ്മെറ്റോളജി സ്ഥാപനം തുടങ്ങാനും പദ്ധതി; അബ്ദുൽ ഗഫൂർ ഹാജി വധക്കേസിലെ പ്രതി ജിന്നുമ്മയും സംഘവും കൂടുതൽ പേരെ തട്ടിപ്പിനിരയാക്കിയതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ

കാസര്‍കോട്: പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ ഹാജി വധക്കേസിലെ പ്രതി ജിന്നുമ്മയും സംഘവും, കൂടുതൽ പേരെ തട്ടിപ്പിന് ഇരയാക്കിയതായി അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. അക്യുപങ്ചര്‍ – കോസ്മറ്റോളജി സ്ഥാപനം കണ്ണൂരില്‍ തുടങ്ങി അതിന്‍റെ മറവില്‍ കൂടുതല്‍ ഇരകളെ കണ്ടെത്താനുള്ള ശ്രമമായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‍പി കെ.ജെ ജോണ്‍സണ്‍  പറഞ്ഞു.   പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തി 596 പവന്‍ സ്വര്‍ണ്ണമാണ് ജിന്നുമ്മ എന്ന ഷമീനയും സംഘവും തട്ടിയെടുത്തത്. മന്ത്രവാദത്തിന്‍റെ മറവില്‍ ജിന്നുമ്മ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയതായാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. മന്ത്രവാദം നടത്തിയവരിൽ ചിലർ […]

തൃശ്ശൂർ കുന്നംകുളത്ത് യുവാവിനെ ആക്രമിച്ച് തലയോട്ടി അടിച്ച് തകർത്ത സംഭവം; പ്രതികളായ 3 പേർ അറസ്റ്റിൽ; പരിക്കേറ്റ യുവാവ് ചികിത്സയിൽ

തൃശൂർ: തൃശൂർ കുന്നംകുളത്ത് യുവാവിനെ ആക്രമിച്ച് തലയോട്ടി അടിച്ചു തകർത്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ. പാലക്കാട് ചേരമംഗലം സ്വദേശി ജയൻ (43), തിരുവനന്തപുരം പരപ്പംകുന്ന് സ്വദേശി സുജിത്ത് (34), പാലക്കാട് സ്വദേശി ഷിജു കുമാർ (31) എന്നിവരെ കുന്നംകുളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം പെരുമ്പിലാവിൽ കഴിഞ്ഞ കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പെരുമ്പിലാവ് ചോല സ്വദേശി ഷെക്കീറിനാണ് മർദ്ദനമേറ്റത്. ഹോക്കി സ്റ്റിക്ക് പോലുള്ള വടി കൊണ്ടാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തത്. […]

ആശുപത്രിയിലെ സിസിടിവി സെർവർ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അധികൃതർ; ഗൈനക്കോളജി ഡിപ്പാർട്ട്മെൻ്റിൽ സ്ത്രീകളെ പരിശോധിക്കുന്നതിന്റെ നിരവധി വീഡിയോകൾ പുറത്ത്; ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

രാജ്കോട്ട്: ഗുജറാത്തിലെ ഒരു ആശുപത്രിയിൽ ഗൈനക്കോളജി ഡിപ്പാർട്ട്മെന്‍റിൽ സ്ത്രീകളെ പരിശോധിക്കുന്നതിന്‍റെ നിരവധി വീഡിയോകൾ പുറത്ത്. സ്ത്രീ സുരക്ഷയും സ്വകാര്യതയും അപകടത്തിലാക്കുന്ന വിധത്തിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി. മുൻപ് ഹോട്ടലുകളിൽ നിന്നും മാളുകളിൽ നിന്നും ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ രാജ്‌കോട്ടിലെ പായൽ മെറ്റേണിറ്റി ഹോമിൽ സ്ത്രീകളെ പരിശോധിക്കുന്നതിന്‍റെയും കുത്തിവയ്പ്പ് നൽകുന്നതിന്‍റെയും മറ്റും സിസിടിവി ദൃശ്യങ്ങളാണ് ഓൺലൈനിൽ എത്തിയത്. ഇക്കാര്യം അഹമ്മദാബാദ് സൈബർ ക്രൈം പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടു. ആശുപത്രി ഡയറക്ടറെ ചോദ്യംചെയ്തപ്പോൾ സിസിടിവി സെർവർ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് പറഞ്ഞത്. […]