കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ വിവിധ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കോട്ടയം:കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് വിജയകരമായി പൂർത്തിയക്കുന്നവർക്ക് പ്ലേസ്‌മെന്റ് ഉണ്ടാകും. ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് കോഴ്‌സിലേയ്ക്ക് പത്താം ക്ലാസ് വിജയവും രണ്ടുവർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് വിജയമോ ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999688 / 7736925907 വെബ്‌സൈറ്റ്്: www.asapkerala.gov.in