റോഡിലെ കുഴികളിൽ വീണു മനുഷ്യർ മരിക്കുമ്പോൾ പൊതുമരാമത്ത് മന്ത്രി കവിതകൊണ്ട് നിരത്തിലെ കുഴി നികത്തുന്ന വിദ്യ പരീക്ഷിക്കുന്നു ; ജോയ് മാത്യു
സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തിലെ റോഡുകളിലെ കുഴികളിൽ വീണ് നിരവധി പേരുടെ ജീവനാണ് ദിവസേന നഷ്ടപ്പെടുന്നത്. എന്നാൽ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഒരു സർക്കാർ സംവിധാനങ്ങളും മുന്നോട്ടുവരുന്നില്ല. ഈ വിഷയത്തിൽ സർക്കാരിനെയും പൊതുമരാമത്ത് വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. റോഡിലെ കുഴികൾ കിടങ്ങുകൾ എന്നിവയിൽ വീണു മനുഷ്യരും വാഹനങ്ങളും അപകടത്തിൽ പെട്ടാൽ അധികൃതർ കുറ്റം ഏറ്റെടുക്കുമോയെന്ന് ജോയ് മാത്യു ചോദിക്കുന്നു. സിഗ്‌നൽ സംവിധാനത്തിലെ വീഴ്ചമൂലമോ മറ്റ് സംഭവിക്കുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക? അടിക്കടി ഉയരുന്ന ഇന്ധന വില, […]