നാടകത്തിലൂടെ സിനിമാ പ്രവേശനം, 55 വർഷംകൊണ്ട് വിവിധ ഭാഷകളിലായി നാലായിരത്തിലേറെ സിനിമകൾ ; മലയാളികൾക്ക് പ്രിയങ്കരനായി മാറിയത് ‘റാവുത്തർ’ എന്ന കഥാപാത്രത്തിലൂടെ ; നെഞ്ചില്‍ തേളിന്റെ രൂപം പച്ചകുത്തി…. കഴുത്തില്‍ ചരടുമിട്ട ആറരയടി പൊക്കക്കാരനെ മലയാളി സിനിമാ പ്രേമികൾ ഇന്നും ഓർക്കുന്നു ; വിടവാങ്ങിയ നടൻ വിജയ രംഗരാജു മലയാളികൾക്ക് പ്രിയപ്പെട്ട റാവുത്തറായി മാറിയത് ഇങ്ങനെ
തിരുവനന്തപുരം : നെഞ്ചില്‍ തേളിന്റെ രൂപം പച്ചകുത്തി..കഴുത്തില്‍ ചരടുമിട്ട ആറരയടി പൊക്കക്കാരൻ റാവുത്തര്‍ നടന്നു കയറിയത് മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കാണ്, വിയറ്റ്‌നാം കോളനി എന്ന സിനിമയിൽ റാവുത്തർ എന്ന കഥാപാത്രത്തിന്റെ എൻട്രി ഇന്നോളം മലയാളികളാരും മറന്നു കാണില്ല അത്രയും ഗംഭീരമായിരുന്നു. ജോലി കിട്ടി വിയറ്റ്നാം കോളനിയില്‍ വന്നിറങ്ങുന്ന സ്വമിയോട് കാശിനു വേണ്ടി വഴക്കിടുന്ന ഓട്ടോക്കാരന്‍..ഓട്ടോക്കാരനോട് കയര്‍ക്കുന്ന സ്വാമിയുടെ പിന്നില്‍ ആരെയോ കണ്ട് ഭയന്ന് ഓട്ടോയുമായി സ്ഥലം വിടുന്ന ഡ്രൈവര്‍..തിരിഞ്ഞുനോക്കുന്ന ലാലേട്ടന്റെ മുഖത്ത് മിന്നി മറഞ്ഞ ഭയത്തോടൊപ്പം നിര്‍ത്താതെ മിടിച്ചത് നമ്മുടെ ഓരോരുത്തരുടെയും നെഞ്ചിടിപ്പ് കൂടെയായിരുന്നു. […]