video
play-sharp-fill

കശുവണ്ടി ഇറക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവാവ് നടത്തിയത് ഇരുപത് കോടിയുടെ തട്ടിപ്പ് ; തട്ടിപ്പുകാരന് എല്ലാ സഹായവും നൽകി ഉന്നത പൊലീസുദ്യോഗസ്ഥനും

കശുവണ്ടി ഇറക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവാവ് നടത്തിയത് ഇരുപത് കോടിയുടെ തട്ടിപ്പ് ; തട്ടിപ്പുകാരന് എല്ലാ സഹായവും നൽകി ഉന്നത പൊലീസുദ്യോഗസ്ഥനും

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കശുവണ്ടി ഇറക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവാവ് നടത്തിയത് ഇരുപത് കോടിയുടെ തട്ടിപ്പ്. തട്ടിപ്പുകാരന് ഒത്താശ നൽകിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥനും.എല്ലാ സഹായത്തിനും പൊലീസിലെ ഉന്നതനുമുണ്ട്.

ആഫ്രിക്കയിൽ നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് ഇരുപത് കാടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അറസ്റ്റിലായ അനീഷ് ബാബുവിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. തിരുവനന്തപുരത്ത് സർക്കിൾ ഇൻസ്‌പെക്ടറായി ജോലി നോക്കുന്ന ആളാണ് ഇയാൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തിരുന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. അനീഷ് ബാബു തട്ടിയെടുത്ത കോടികൾ ഉപയോഗിച്ച് ചില സീരിയൽ നടിമാരുമായി അവിഹിത ബന്ധം നടത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഇടയ്ക്ക് വിദേശ യാത്രകൾക്ക് പോകാറുള്ള അനീഷ് ബാബു കൂട്ടിന് അടുത്ത സുഹൃത്തായ സർക്കിൾ ഇൻസ്പക്ടറെയും കൂട്ടും. കൊട്ടാരക്കരയിൽ സി ഐയായി ജോലി ചെയ്യുമ്പോഴാണ് അനീഷ് ബാബുവുമായി ചങ്ങാത്തം തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് കേസുകൾ ഉണ്ടാകുമ്പോൾ ഈ സുഹൃത്ത് ബന്ധം പലപ്പോഴും രക്ഷയ്‌ക്കെത്തിയിരുന്നു. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയ നിലയ്ക്ക് സി ഐയുടെ പങ്കും അന്വേഷിക്കുമെന്നാണ് വിവരം. കൊല്ലത്തെ വ്യവസായിയിൽ നിന്ന് മുൻപ് അഞ്ചര കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അനീഷ് ബാബു എയർപോർട്ടിൽ നിന്ന് പിടിയിലാകുമ്പോൾ സി ഐയും ഒപ്പമുണ്ടായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസാണ് അന്ന് കേസ് അന്വേഷിച്ചത്. സി ഐ മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് അറസ്റ്റ് ചെയ്തത്. സുനിലിനൊപ്പം ഉല്ലാസ സവാരിക്ക് പോയപ്പോഴായിരുന്നു അറസ്റ്റ്.

കൊട്ടാരക്കര അമ്പലക്കര വാഴവിള കാഷ്യൂസ് ഉടമയായ അമ്പലക്കര വാഴവിള വീട്ടിൽ അനീഷ് ബാബുവിനെതിരെ (29) ഇപ്പോൾ കൂടുതൽ പരാതിക്കാർ രംഗത്ത് വന്നിട്ടുണ്ട്.അൻപത് കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടാകുമെന്നാണ് പ്രാഥമിക വിവരം. ഈ തുകയൊക്കെ ആഡംബര ജീവിതത്തിനും അനാശാസ്യ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതിന്റെ വിവരങ്ങൾ തേടുകയാണ് ക്രൈം ബ്രാഞ്ച് സംഘം.

അഞ്ചൽ റോയൽ കാഷ്യൂ ഉടമ കുഞ്ഞുമോന്റെ പരാതിയിലായിരുന്നു കഴിഞ്ഞദിവസം അനീഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്. 14.37 കോടി രൂപയാണ് കുഞ്ഞുമോന്റെ പക്കൽ നിന്ന് ഇയാൾ വാങ്ങിയിരുന്നത്. ആദിച്ച നല്ലൂർ സ്വദേശി ഫെർണാണ്ടസിന്റെ പക്കൽ നിന്ന് 4.48 കോടി രൂപയും ആഫ്രിക്കൻ സ്വദേശി മൈക്കിളിൽ നിന്ന് 76 ലക്ഷം രൂപയും തട്ടിയെടുത്തെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. കൊട്ടാരക്കര സ്വദേശിയായ മറ്റൊരു വ്യവസായിയിൽ നിന്ന് 15 കോടി രൂപ തട്ടിച്ചതിന്റെ പരാതി അന്വേഷണ സംഘത്തിന് കൈമാറും.

നേരത്തെ കൊല്ലത്തെ പ്രമുഖ വ്യവസായിയിൽ നിന്ന് അഞ്ചര കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് 40 ദിവസം ജയിലിൽ കിടന്നിട്ടുള്ള അനീഷ് ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ വീണ്ടും തട്ടിപ്പിലേക്ക് തന്നെ തിരിച്ചുപോയി. ടാൻസാനിയയിലെ ഐ ആൻഡ് എം ബാങ്കിൽ 40.22 ലക്ഷം ഡോളർ അനീഷിന്റെ പേരിലുണ്ടെന്ന സിഫ്ട് രേഖ കാട്ടിയായിരുന്നു തട്ടിപ്പ്.

എസ് ബി ഐ ലൈഫ് ഇൻഷുറൻസിന്റെ 1.60 കോടി രൂപയുടെ ചെക്ക്, ഇൻഡ്‌സ് ഇൻഡ് ബാങ്കിന്റെ രേഖകൾ, കോടികളുടെ ബാങ്ക് ഇടപാടുകൾ സൂചിപ്പിക്കുന്ന സന്ദേശങ്ങൾ, കപ്പൽ ഏജൻസിയുടെ കത്ത് എന്നിവയെല്ലാം വ്യാജമായി തയ്യാറാക്കി ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.