play-sharp-fill
ജീവിതം കൈപ്പിടിയിലാക്കാൻ പോത്തിനെ വളർത്തുന്ന അഞ്ജനയോട് സുരേഷ് ഗോപി ചെയ്തത്; ഫോൺ വിളിച്ച കുട്ടിയോട് മുകേഷ് ചെയ്തതും; താരങ്ങളുടെ രണ്ടു മുഖങ്ങൾ മലയാളി കണ്ടപ്പോൾ

ജീവിതം കൈപ്പിടിയിലാക്കാൻ പോത്തിനെ വളർത്തുന്ന അഞ്ജനയോട് സുരേഷ് ഗോപി ചെയ്തത്; ഫോൺ വിളിച്ച കുട്ടിയോട് മുകേഷ് ചെയ്തതും; താരങ്ങളുടെ രണ്ടു മുഖങ്ങൾ മലയാളി കണ്ടപ്പോൾ

തേർഡ് ഐ ബ്യൂറോ

കൊല്ലം: മലയാളത്തിലെ രണ്ടു പ്രിയപ്പെട്ട താരങ്ങളാണ് സുരേഷ് ഗോപിയും മുകേഷും. രണ്ടു പേരും തങ്ങളുടെ മേഖലയിൽ നിന്നും രാഷ്ട്രീയത്തിൽ എത്തിയവരുമാണ്.


തന്റെ വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ചപ്പാട് കൊണ്ടാകാം സുരേഷ് ഗോപിയ്ക്ക് ഇതുവരെ വിജയിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ, ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ വിജയിച്ച് താരമായ ആളാണ് മുകേഷ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു പേരുടെയും വ്യത്യസ്തമായ മുഖമാണ് കഴിഞ്ഞ ദിവസം കണ്ടത്.
പോത്തുവളർത്തിയും മീൻ വിറ്റും ജീവിതം പുലർത്തുന്ന ചേർത്തലക്കാരി അഞ്ജനയെ കാണാനും ആശ്വസിപ്പിക്കാനും നടനും എം.പിയുമായ സുരേഷ് ഗോപി എത്തിയപ്പോൾ സഹായഭ്യർത്ഥന തേടി ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് തട്ടിക്കയറിയ നടനും എംഎൽഎയുമായ മുകേഷും രണ്ട് മൂല്യബോധങ്ങളുടെ പ്രതിനിധികളായി മാറുകയായിരുന്നു.

പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിദ്യാർഥി എന്തോ സഹായം തേടിയാണ് നടൻ മുകേഷിനെ വിളിച്ചത്. സ്വന്തം നിയോജകമണ്ഡലത്തിലെ എംഎൽഎയെ വിളിക്കാതെ കൊല്ലം എംഎൽഎയായ തന്നെ വിളിച്ചതാണ് മുകേഷിനെ പ്രകോപിപ്പിച്ചത്.

ഒരു കൂട്ടുകാരനാണ് മുകേഷിൻറെ നമ്ബർ നൽകിയതെന്ന് പറയുന്ന വിദ്യാർത്ഥിയോട് നമ്ബർ തന്ന കൂട്ടുകാരൻ ആരാണെന്ന് നോക്കി അവൻറെ ചെവികുറ്റി നോക്കി അടിക്കണമെന്ന് മുകേഷ് വിദ്യാർഥിക്ക് നൽകുന്ന മറുപടി ശബ്ദരേഖയിൽ വ്യക്തമാണ്.

അതേ സമയം, സ്‌നേഹവും കരുതലും നൽകുന്ന സുരേഷ് ഗോപിയുടെ ചിത്രമാണ് ചേർത്തലയിൽ കണ്ടത്. അഞ്ജനയുടെ കഥ വായിച്ചറിഞ്ഞ സുരേഷ് ഗോപി ചേർത്തലയിലെ വീട്ടിലെത്തി അഞ്ജനയെ അഭിനന്ദിക്കുകയും 5 കിലോ ചെമ്മീനും വാങ്ങി നൽകി.

കൂടാതെ അഞ്ജന വളർത്തുന്ന അപ്പു എന്ന പോത്തിന് ഒരു ചാക്ക് കാലിത്തീറ്റ വാങ്ങി നൽകാനുള്ള പണവും നൽകിയാണ് മടങ്ങിയത്.

തൻറെ സങ്കടം പറയാൻ വിളിച്ച പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ ചെവികല്ല് അടിച്ചു തിരിക്കണം എന്നു പറയുന്ന എം. എൽ. എ യുള്ള ഈ നാട്ടിലാണ് സുരേഷ് ഗോപി വ്യത്യസ്തനാകുന്നത്.