
ഉള്‍പ്പോര് വീണ്ടും; പോലീസ് ഉദ്യോഗസ്ഥരെ പോലീസ് തന്നെ കെണിയില്‍പ്പെടുത്തുന്നുവെന്ന് ആരോപണം; പ്രതികളുടെ മൊഴിയില്‍ പോലീസുകാര്‍ക്കെതിരെ കേസും നടപടിയും; സേനയില്‍ മുറുമുറുപ്പ് ശക്തം
സ്വന്തം ലേഖിക
തൃശ്ശൂര്‍: പോലീസ് ഉദ്യോഗസ്ഥരെ പോലീസ്തന്നെ കെണിയില്‍പ്പെടുത്തുന്ന ഉള്‍പ്പോര് വീണ്ടും.
ഏറ്റവും ഒടുവില്‍ കഞ്ചാവുകേസുമായി ബന്ധപ്പെട്ട് എസ്.ഐ.യ്ക്കും സി.പി.ഒ.യ്ക്കുമെതിരേ അച്ചടക്കനടപടിക്ക് നീക്കം തുടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം സംഭവങ്ങള്‍ വ്യാപകമാകുന്നതോടെ സേന നിഷ്ക്രിയത്വത്തിലേക്ക് നീങ്ങുന്നുവെന്നാണ് പോലീസുകാര്‍ത്തന്നെ പറയുന്നത്. പോലീസ് സംഘടനയിലും മുറുമുറുപ്പുയരുന്നുണ്ട്.
കഞ്ചാവ് കൈവശംവച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിന്റെ തുടക്കം. പോലീസ് പോക്കറ്റില്‍ കഞ്ചാവിടുകയായിരുന്നുവെന്ന് ഇയാള്‍ പിന്നീട് പരാതിപ്പെട്ടു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് എസ്.ഐ.യ്ക്കും സി.പി.ഒ.യ്ക്കുമെതിരേ നടപടി ശുപാര്‍ശ വന്നത്.
പ്രതിക്കെതിരേ ഈസ്റ്റ് സ്റ്റേഷനില്‍മാത്രം പത്തോളം കേസുകളുണ്ട്.
സാക്ഷിമൊഴികളും മറ്റും പരിഗണിക്കാതെയാണ് പ്രതിയുടെ മൊഴിമാത്രം അടിസ്ഥാനമാക്കി പോലീസുകാര്‍ക്കെതിരേ നടപടിയുണ്ടായത്.
പ്രതിയെക്കൊണ്ട് ചില പോലീസുകാര്‍ത്തന്നെ എസ്.ഐ.യ്ക്കെതിരേ പരാതി കൊടുപ്പിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.