video
play-sharp-fill

നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കേസെടുത്ത് പൊലീസ്; എൻഡിപിഎസ് സെക്ഷൻ 27 പ്രകാരം കേസ് എടുത്തിരിക്കുന്നത് ലഹരിമരുന്ന് ഉപയോഗിച്ചതിന്‍റെ തെളിവ് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ

നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കേസെടുത്ത് പൊലീസ്; എൻഡിപിഎസ് സെക്ഷൻ 27 പ്രകാരം കേസ് എടുത്തിരിക്കുന്നത് ലഹരിമരുന്ന് ഉപയോഗിച്ചതിന്‍റെ തെളിവ് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ

Spread the love

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കേസെടുത്ത് പൊലീസ്. എൻഡിപിഎസ് സെക്ഷൻ 27 പ്രകാരമാണ് കേസ്.

ലഹരിമരുന്ന് ഉപയോഗിച്ചതിന്‍റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഹോട്ടലില്‍ നിന്ന് പേടിച്ചോടിയതാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിനോട് സമ്മതിച്ചു. തന്നെ ആരോ അക്രമിക്കാൻ വന്നതാണെന്ന് ഭയന്നു. പൊലീസാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് ഷൈന്‍ പൊലീസിന് മൊഴി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍ പരിശോധിക്കുയാണ് പൊലീസ്. വാട്സ്ആപ്പ് ചാറ്റുകളും കോളുകളമാണ് പൊലീസ് പരിശോധിക്കുന്നത്.

ഗൂഗിൾ പേ ഇടപാടുകളും നടത്തിയ ഗൂഗിൾ പേ ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷൈൻ സ്ഥിരം ഉപയോഗിച്ചിരുന്ന ഫോൺ ഇത് തന്നെ ആണോ എന്നാ സംശയത്തിലാണ് പൊലീസ്. സ്ഥിരം ഇടപാടുകൾക്ക് മറ്റ് ഫോൺ ഉണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്.