മനിതി പ്രവർത്തകർക്കെതിരെ കേസ്

മനിതി പ്രവർത്തകർക്കെതിരെ കേസ്


സ്വന്തം ലേഖകൻ

പമ്പ: ശബരിമല ദർശനത്തിന് തമിഴ്‌നാട്ടിൽ നിന്നെത്തിയ മനിതി പ്രവർത്തകർക്കെതിരെ കേസ്. ആചാരങ്ങൾ പാലിക്കാതെയാണ് ഇവർ പമ്പയിലെത്തിയെന്നതിനാണ് പത്തനംതിട്ട പോലീസ് സ്‌റ്റേഷനിൽ കേസെടുത്തിരിക്കുന്നത്. ദേവസ്വം പാരികർമ്മിയിൽ നിന്നും ദൈവീകമായ സാധനങ്ങൾ തട്ടിപ്പറിച്ചു സ്വയം ഇവർ കെട്ട് നിറക്കുകയായിരുന്നുവെന്നും ഭക്തരാണെന്ന കാര്യം തട്ടിപ്പാണെന്നും പരാതിയിൽ പറയുന്നുണ്ട്.

എന്നാൽ യുവതികളെ അനുനയിപ്പിച്ച് തിരിച്ചയക്കാനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടു. അയ്യപ്പ ദർശനം നടത്തിയേ തിരിച്ചു പോകുകയുള്ളൂ എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് തമിഴ്‌നാട്ടിൽ നിന്നെത്തിയ ഈ മനിതി പ്രവർത്തകർ. എങ്ങനെയും സന്നിധാനത്ത് എത്തിക്കണമെന്ന് ഇവർ പോലീസിനോട് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group