മുറിവുകൾ കാണാൻ അതിജീവിതയോട് കോടതിയിൽ വച്ച് വസ്ത്രം നീക്കാനാവശ്യപ്പെട്ടു ; മജിസ്ട്രേറ്റിനെതിരെ കേസ്

Spread the love

രാജസ്ഥാൻ : പീഡിപ്പിക്കപ്പെട്ട യുവതിയോട് കോടതിയില്‍ വച്ച്‌ മുറിവുകള്‍ കാണിക്കാന്‍ വസ്ത്രം നീക്കാനാവശ്യപ്പെട്ട മജിസ്‌ട്രേറ്റിനെതിരെ കേസ്. രാജസ്ഥാനിലാണ് സംഭവം. യുവതിയുടെ പരാതിയിൽ കരൗലി ജില്ലയിലെ മജിസ്‌ട്രേറ്റിനെതിരെയാണ് കേസെടുത്തത്.

video
play-sharp-fill

കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയ തന്നോട് മുറിവുകള്‍ കാണിക്കുന്നതിനായി വസ്ത്രം മാറ്റാന്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടുവെന്ന് യുവതി പറഞ്ഞിരുന്നു. വസ്ത്രം മാറാൻ വിസമ്മതിച്ച യുവതി മൊഴിനൽകിയ ശേഷം മാര്‍ച്ച് 30ന് മജിസ്ട്രേറ്റിനെതിരെ പരാതി നൽകി. യുവതിയുടെ പരാതിയില്‍ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

മാര്‍ച്ച് 19 നാണ് യുവതി ബലാത്സംഗം ചെയ്യപ്പെട്ടത്. സംഭവത്തില്‍ മാര്‍ച്ച് 27 ന് ഹിന്ദൗണ്‍ സദര്‍ പൊലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group