ഇന്ത്യയ്ക്ക് അഭിമാനിക്കാം ; കാർട്ടോസാറ്റ്-3 വിജയകരമായി വിക്ഷേപിച്ചു
സ്വന്തം ലേഖിക
ബംഗളൂരു: ഐ.എസ്.ആർ.ഒ.യുടെ ഭൂനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ എട്ടാമത്തെ ഉപഗ്രഹം കാർട്ടോസാറ്റ് 3ന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയായ്. 17മിനിട്ട് നാല് സെക്കന്റിൽ ഭ്രമണപഥത്തിലെത്തി. ഇന്ന് രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് പി.എസ്.എൽ.വി.സി-47 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.
ഇതോടൊപ്പം അമേരിക്കൻ സ്വകാര്യ ബഹിരാകാശ സ്ഥാപനമായ പ്‌ളാനറ്റിന്റെ 13 നാനോ ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. ജൂലായ് 22ന് ചന്ദ്രയാൻ 2 വിക്ഷേപണത്തിന് ശേഷം ഇതാദ്യമായാണ് ഐ. എസ്. ആർ.ഒ. വീണ്ടും ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. ഈ വർഷത്തെ ഐ.എസ്.ആർ.ഒയുടെ അഞ്ചാമത്തെ വിക്ഷേപണമാണിത്. ജനുവരിയിൽ കലാംസാറ്റ്, ഏപ്രിലിൽ എമിസാറ്റ്, മെയ് മാസത്തിൽ ആർഐ.സാറ്റ്2ബി, എന്നിവയാണ് ചന്ദ്രയാൻ 2ന് പുറമെ ഈ വർഷം നടത്തിയ മറ്റ് വിക്ഷേപണങ്ങൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
https://www.facebook.com/ISRO/videos/504590720142488/
1625കിലോഗ്രാം ഭാരമുള്ള കാർട്ടോസാറ്റ് 3 അത്യാധുനിക ക്യാമറ സംവിധാനത്തോടെയുള്ള ഉപഗ്രഹമാണ്. രാജ്യത്തെ ദുരന്തനിവാരണം, നഗരാസൂത്രണം തുടങ്ങിയ മേഖലയിലെ സേവനങ്ങളാണ് കാർട്ടോസാറ്റിന്റെ ദൗത്യം. ഭൂമിയിൽ നിന്ന് 509 കിലോമീറ്റർ മേലെയുള്ള ഭ്രമണപഥത്തിലാണിത് ഭൂമിയെ ചുറ്റുന്നത്.