
സ്വന്തം ലേഖകൻ
കോട്ടയം : കാരിത്താസ് ആശുപത്രിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാരിത്താസ് ആശുപത്രി ബ്ലഡ് ഡോണേഴ്സ് മൊബൈൽ ആപ്പ് പുറത്തിറക്കുന്നു .
ബ്ലഡ് ഡോണേഴ്സ് മൊബൈൽ ആപ്പിൻറെ ഔപചാരിക ഉദ്‌ഘാടനം ഇന്ന് [9 -11 -2021 ,ചൊവ്വ]വൈകുന്നേരം 4 .30 മണിക്ക് നടക്കും .ചടങ്ങ് പ്രശസ്ത ചലച്ചിത്ര-ടെലിവിഷൻ താരം രമേശ് പിഷാരടി ഉദ്‌ഘാടനം ചെയ്യും .

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഭിവന്ദ്യ പിതാവ് മാർ .ജോസഫ് പണ്ടാരശേരിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും .
കേരളത്തിലെ മുഴുവൻ ജനങ്ങൾക്കായി നിർമ്മിച്ചെടുത്തതാണ് ഈ ബ്ലഡ് ഡോണേഴ്സ് മൊബൈൽ ആപ്പ്.ഈ മൊബൈൽ ആപ്പു കൊണ്ട് കോട്ടയത്തിന് മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും പെട്ടെന്ന് ഉണ്ടാകുന്ന രക്തവും , അനുബന്ധ വസ്തുക്കളും കൊണ്ടുള്ള ആവശ്യം നിവർത്തിക്കുവാൻ സാധിക്കുമെന്ന് കാരിത്താസ് ആശുപത്രി ഡയറക്ടർ റവ .ഡോ ബിനു കുന്നത്ത് അറിയിച്ചു .
ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടാണ് കാരിത്താസ് ആശുപത്രി ബ്ലഡ് ഡോണേഴ്സ് മൊബൈൽ ആപ്പ് നിർമ്മിച്ചിരിക്കുന്നത് .രക്തം ദാനം ചെയ്യാൻ സന്നദ്ധത ഉള്ളവരേയും രക്തം ആവശ്യമായിട്ടുള്ളവരേയും ഒരേ കുടകീഴിൽ എത്തിക്കുന്നു ഈ മൊബൈൽ ആപ്പ് . ഈ അപ്ലിക്കേഷൻ നിങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്‌തു കഴിഞ്ഞാൽ ദാനം ചെയ്യാൻ താല്പര്യം ഉള്ളവർക്ക് അതിൻ്റെ
കാര്യങ്ങൾ രേഖപെടുത്താം , ആവശ്യക്കാർക്ക് അതിൻ്റെയും . നിങ്ങൾ നിൽക്കുന്നതിൻ്റെ ചുറ്റളവിൽ രക്തം ദാനം ചെയ്യാൻ താല്പര്യം ഉള്ളവരെ ആപ്പ് നിങ്ങൾക്ക് കാട്ടിത്തരും .ഒരിക്കൽ രക്തം നൽകിയ ആളിനെ പിന്നെ 3 മാസം കഴിഞ്ഞെ ആപ്പിൽ ആ ദാതാവിൻ്റെ പേര് തെളിയുകയുള്ളൂ .ഇത്തരത്തിൽ നിര വധി പ്രതേകതകൾ ഉള്ളതാണ് ഈ മൊബൈൽ ആപ്പ് .-കാരിത്താസ് ആശുപത്രി ഡയറക്ടർ റവ .ഡോ ബിനു കുന്നത്ത് അറിയിച്ചു
കാരിത്താസ് ഹോസ്പിറ്റൽ അവതരിപ്പിച്ച ബ്ലഡ് ആപ് – രക്തം ദാനം ചെയ്യലും സ്വീകരിക്കലും ഏറെ എളുപ്പമാക്കുന്നുഎന്ന് മാത്രമല്ല പ്ലെ സ്റ്റോറിൽ നിന്ന് ഈ ആപ് ഡൗൺലോഡ് ചെയ്ത് ലളിതമായ 3 സ്റ്റെപ്പിലൂടെ വളരെ ഈസിയായി രക്തം ദാനം ചെയ്യാവുന്നതാണ് .
മഹാദാനങ്ങളിൽ എന്നും മനുഷ്യൻ വിലമതിക്കുന്നത് രക്തദാനം തന്നെയാണ് .എന്നാൽ ഈ രക്തദാനം ഒരു ആരോഗ്യ ആശുപത്രി പ്രശ്‌നമായിട്ടാണ് നാം എപ്പോഴും കാണുന്നത് , എന്നാൽ അത് ഒരു സാമൂഹിക പ്രശ്‌നവും മനുഷ്യന് അത്യന്താപേക്ഷിതാവുമാണെന്ന് നാം തിരിച്ചറിയണം .
കോവിഡ് നമ്മെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു ,ഒരുപാട് കാര്യങ്ങളിൽ പ്രതിസന്ധി സൃഷ്ട്ടിക്കുകയും ചെയ്തു .ഈ കാലത്തു അത്തരത്തിൽ പ്രതിസന്ധിയിൽ ആയി പോയ ഒരു കാര്യമാണ് രക്തദാനം .
ആശുപത്രിയിലേക്ക് വരുന്നത് മുതൽ രോഗികൾക്ക് വേണ്ടി രക്തദാതാക്കളെ കണ്ടെത്തുന്നതുവരെ ബുദ്ധിമുട്ടേറിയ പ്രശ്നമായി ഈ കാലയളവിൽ മാറി . കേരളം നേരിട്ട ഈ ഒരു പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയാണ് കാരിത്താസ് ആശുപത്രി ഒരു ബ്ലഡ് ഡോണേഴ്സ് മൊബൈൽ ആപ്പ് പുറത്തിറക്കാൻ തീരുമാനിച്ചതെന്നും കാരിത്താസ് ആശുപത്രി ഡയറക്ടർ റവ .ഡോ ബിനു കുന്നത്ത് അറിയിച്ചു
ഒറ്റക്കാട്ടിൽ ചാരിറ്റബിൾ ട്രസ്റ്റാണ് കാരിത്താസ് ആശുപത്രിക്ക് വേണ്ടി ഇത്തരമൊരു മൊബൈൽ ആപ്പ് നിർമ്മിച്ച് നൽകിയത് .
ചടങ്ങിൽ കാരിത്താസ് ആശുപത്രി ഡയറക്ടർ റവ .ഡോ ബിനു കുന്നത്ത് ,ഹൈഫെനാക് ഐ ടി ആൻഡ് മീഡിയ സർവീസസ് സിഇ ഒ മോഹൻ തോമസ് , കാരിത്താസ് ആശുപത്രി അസി :ഡയറക്ടർ ഫാ ജിനു കാവിൽ ,കാരിത്താസ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ ബോബി എൻ എബ്രഹാം ,ഡോ ബോബൻ തോമാസ് എന്നിവർ പങ്കെടുക്കും .