കാറിടിച്ചു നായ ചത്തു: ഡ്രൈവർക്കെതിരേ  പോലീസ് കേസെടുത്തു :കാറിൽ കൂടെയുണ്ടായിരുന്നയാൾക്കെതിരെയും കേസ്

കാറിടിച്ചു നായ ചത്തു: ഡ്രൈവർക്കെതിരേ  പോലീസ് കേസെടുത്തു :കാറിൽ കൂടെയുണ്ടായിരുന്നയാൾക്കെതിരെയും കേസ്

 

മുംബൈ: നായയെ കാറിടിച്ചിട്ടും നിർത്താതെ പോകുകയും പിന്നീട് നായ ചാകുകയും ചെയ്ത സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു.

മുംബൈ കാന്തിവ്ലി ഈസ്റ്റിലുണ്ടായ സംഭവത്തിൽ നിധി ഹെഗ്ഡെ എന്ന അഭിഭാഷകയാണ് പരാതി നൽകിയത്. കറുത്ത പെൺ നായക്ക് ഗുരുതര പരിക്കേറ്റിരുന്നു.

നിധി ഹെഗ്ഡെ ഡോക്ടറുമായി എത്തിയെങ്കിലും നായ ചത്തു. ഇതോടെ സംത നഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ 12ന് രാത്രിയാണ് സംഭവം. രാത്രി 10.45ഓടെ കാന്തിവ്ലി ഈസ്റ്റിലെ ലോഖണ്ഡ്വാല ഗോപിനാഥ് മുണ്ടെ ഗാർഡന് സമീപം ഒരു നായക്ക് വണ്ടിയിടിച്ച് ഗുരുതര പരിക്കേറ്റതായി സുഹൃത്ത് വിളിച്ചറിയിച്ചതിനെ തുടർന്നാണ് നിധി ഹെഗ്ഡെ സ്ഥലത്തെത്തിയത്.

നായയെ ഇടിച്ചിട്ട ഡ്രൈവറെ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. കാറിനെ പിന്തുടർന്ന പ്രാദേശിക റിക്ഷാ ഡ്രൈവർമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന രജിസ് ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിനയ് പാൽ എന്നയാളാണ് കാറോടിച്ചതെന്ന് കണ്ടെത്തി. കൂടെയുണ്ടായിരുന്ന ഗൗരവ് ഗാർഗ് എന്നയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.