
സ്വന്തംലേഖകൻ
കോട്ടയം : കെയര്‍ഹോം പദ്ധതിയില്‍ ബാബുവിനും
കുടുംബത്തിനും വീടൊരുങ്ങി
പ്രളയബാധിതര്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കുന്ന സഹകരണവകുപ്പിന്‍റെ കെയര്‍ഹോം പദ്ധതിയില്‍ അയ്മനം സ്വദേശി ബാബുവിനും കുടുംബത്തിനും വീടൊരുങ്ങി. അയ്മനം വില്ലേജ് സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ മേല്‍നോട്ടത്തിലാണ് 500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരു ഹാളും രണ്ട് കിടപ്പുമുറികളും അടുക്കളയുമുള്ള വീടൊരുക്കിയത്. അയ്മനം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ചെങ്ങളം പറമ്പില്‍ നിര്‍മിച്ച വീടിന് 6,33,968 രൂപ ചെലവായി.
പലക കൊണ്ട് നിര്‍മ്മിച്ച ബാബുവിന്‍റെ വീട് കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. കിടപ്പാടം സ്വപ്നം മാത്രമായ ഘട്ടത്തിലാണ് കെയര്‍ ഹോം പദ്ധതി ഈ മത്സ്യത്തൊഴിലാളിക്ക് സഹായഹസ്തവുമായെത്തിയത്. ഭാര്യയും മകനും ബുദ്ധിമാന്ദ്യമുള്ള മകളുമടങ്ങുന്നതാണ് ബാബുവിന്‍റെ കുടുംബം.
കെയര്‍ ഹോം പദ്ധതിയിലൂടെ 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള രണ്ടു വീടുകളാണ് അയ്മനം വില്ലേജ് സര്‍വ്വീസ് സഹകരണ ബാങ്ക് നിര്‍മ്മിച്ചു നല്‍കിയത്.