play-sharp-fill
കെയർ ഹോം  പദ്ധതി  താക്കോൽദാനം 26 ന്

കെയർ ഹോം പദ്ധതി താക്കോൽദാനം 26 ന്

സ്വന്തംലേഖകൻ

കോട്ടയം : സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ കോട്ടയം ജില്ലയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാന ചടങ്ങ് 26 ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്‌ഘാടനം ചെയ്യും . ഉച്ചകഴിഞ്ഞ് 2.30ന് നാഗമ്പടം മുനിസിപ്പല്‍ മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ എം.എല്‍.എ മാരായ സി.എഫ് തോമസ്, അഡ്വ. കെ സുരേഷ് കുറുപ്പ്, സി. കെ ആശ എന്നിവര്‍ താക്കോല്‍ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, എഡിഎം    സി. അജിത്കുമാര്‍, ജോയിന്റ് ഡയറക്ടര്‍ ആര്‍ ഷീല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ഇന്‍ ചാര്‍ജ്ജ് ബിനു ജോണ്‍, പാമ്പാടി ആര്‍ഐറ്റി സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് എ. പ്രവീണ്‍, കുമാരനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. വി സുകുമാരന്‍ നായര്‍,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, പ്രമുഖ സഹകാരികള്‍ തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാ കളക്ടര്‍  പി. കെ സുധീര്‍ ബാബു സ്വാഗതവും കെയര്‍ഹോം പദ്ധതി നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഭരണം)        വി. പ്രസന്നകുമാര്‍ നന്ദിയും പറയും.