മുസ്ലീം രാജ്യങ്ങളിലെ ആരാധനാ സ്വാതന്ത്ര്യം; താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: ഒരു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖവുമായി’ ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നതില്‍ ദുഖമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

താന്‍ പറഞ്ഞ ചില കാര്യങ്ങള്‍ മാത്രമാണ് പ്രാധാന്യത്തോടെ വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുസ്ലീം രാജ്യങ്ങളിലെ ആരാധനാ സ്വാതന്ത്ര്യത്തെപ്പറ്റി താന്‍ പറഞ്ഞത് തെറ്റിയാണ് പ്രചരിപ്പിക്കപ്പെട്ടത്. ഗള്‍ഫ് രാജ്യങ്ങളില്‍ ക്രിസ്തീയ സഭയ്ക്ക് ലഭിക്കുന്ന സംരക്ഷണവും പിന്തുണയും തനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്.

സൗദി അടക്കമുള്ള രാജ്യങ്ങളിലെ മാറ്റം പ്രകടമാണ്. ഭരണാധികാരികളോട് സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്ന രീതിയാണ് പൊതുവില്‍ ക്രൈസ്തവസഭകള്‍ക്കുള്ളത്. അത് ഇനിയും തുടരുമെന്നും കര്‍ദിനാള്‍ പറഞ്ഞു.