
ക്രൈം ഡെസ്ക്
കോട്ടയം: കഞ്ഞിക്കുഴി പ്രിൻസ് ഹോട്ടലിന് പിന്നാലെ നഗരമധ്യത്തിൽ ചന്തക്കടവിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും വൻ ചീട്ടുകളി സംഘം പൊലീസ് പിടിയിൽ. ആറു പേരിൽ സ്റ്റായി 22000 രൂപയും പിടികൂടി. ചന്തക്കടവിൽ കല്യാൺ സിൽക്ക്സിന് പിന്നിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നുമാണ് ചീട്ടുകളി പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ചന്ത ക്കടവ് പള്ളം സ്വദേശി സലിം (57) , നാട്ടകം സ്വദേശി കൊച്ചുമോൻ (44) , വിജയൻ (48) , ചാന്നാനിക്കാട് സി.ബിജു (45) , നാട്ടകം സ്വദേശി ബിനു (44) , കാരാപ്പുഴ സ്വദേശി മനോജ് കുമാർ (48) എന്നിവരെ വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജാമ്യത്തിൽ വിട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ വൻതോതിൽ പണം വച്ച് നിയമവിരുദ്ധമായി ചീട്ടുകളി നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ദിവസങ്ങളായി ഈ പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെ തിങ്കളാഴ്ച ഉച്ചയോടെ കല്യാൺ സിൽക്സിന് പിന്നിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് ആഡംബര കാറുകൾ അടക്കം എത്തുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചീട്ടുകളി സംഘം പിടായിലായത്.