Spread the love

പാലാ : പാലാ-തൊടുപുഴ റോഡിൽ ഇന്നു പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. താഴത്തുവടകര ചില്ലാക്കുന്ന് സ്വദേശി ഇടമണ്ണിൽ സാബുവിന്റെ മകൻ സജിത്ത് ആണ് മരിച്ചത്.

video
play-sharp-fill

പരുക്കേറ്റ കങ്ങഴ സ്വദേശികളായ ജിതിൻ പി തോമസ് (21 ) അമീൻ (22) മുഹമ്മദ് നൗഫൽ ( 20 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിക്കും മാനത്തൂരിനും ഇടയിലായിരുന്നു അപകടം. കാറിൻറെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന സജിത്താണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എയർബാഗുകൾ പ്രവർത്തിച്ചതിനാൽ മുന്നിലിരുന്നവർ പരിക്കുകളോടെ രക്ഷപ്പെട്ടു.
തൊടുപുഴ ഭാഗത്ത് നിന്നും വന്ന കാർ വലതുവശത്ത് വീടിൻറെ സംരക്ഷണഭിത്തിയിൽ ഇടിച്ചാണ് അപകടം.

നിരപ്പായ റോഡിൽ വാഹനം ഓടിച്ചിരുന്നയാൾ ഉറങ്ങിയതാവാം അപകടകാരണമെന്ന് സംശയിക്കുന്നു. അപകടത്തിൽ കാർപൂർണമായും തകർന്നു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ .