video
play-sharp-fill

Wednesday, May 21, 2025
Homeflashകാർ ലീസിങ് കേരളത്തിൽ ചുവടുറപ്പിക്കുന്നു ; ഉടമയാകാതെതന്നെ സ്വന്തം പോലെ ഉപയോഗിക്കാം

കാർ ലീസിങ് കേരളത്തിൽ ചുവടുറപ്പിക്കുന്നു ; ഉടമയാകാതെതന്നെ സ്വന്തം പോലെ ഉപയോഗിക്കാം

Spread the love

സ്വന്തം ലേഖിക

ഉടമയാകാതെ സ്വന്തം പോലെ കാർ ഉപയോഗിക്കാൻ കഴിയുന്ന ‘കാർ ലീസിങ്’ എന്ന ആശയം കേരളത്തിൽ അത്ര പരിചിതമല്ല. എന്നാൽ, ‘ലീസിങ്’ ബിസിനസ് കേരളത്തിൽ മെല്ലെ ചുവടുറപ്പിക്കുകയാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

നിശ്ചിത കാലയളവിലേക്ക് വാഹനം ഉപയോഗിക്കാനുള്ള അനുവാദം ‘ലീസിങ്ങി’ലൂടെ ലഭിക്കും. ഇതിനായി ഉപയോക്താവ് വാഹനം നൽകിയ കമ്പനിക്ക് നിശ്ചിത പണം മാസം അടയ്ക്കുകയാണ് ചെയ്യുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീർഘകാലം ഒരേ വാഹനംതന്നെ ഉപയോഗിക്കാൻ ആളുകൾക്ക് ഇപ്പോൾ താത്പര്യം കുറവാണ്. ഇതാണ് ‘ലീസിങ്ങി’ലേക്ക് ആളുകളെ ആകർഷിക്കുന്നതെന്ന് കൊച്ചിയിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന തോമസ് കടിചീനി പറയുന്നു. ആറുമാസം മുമ്പ് ആരംഭിച്ച ബിസിനസിലൂടെ 30 വാഹനങ്ങൾ മൂന്നു വർഷത്തിനു മുകളിൽ ഉപയോഗിക്കാൻ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, ഇൻഷുറൻസ്, പരിപാലനച്ചെലവ് എന്നിവ കമ്പനിയാണ് വഹിക്കുക. അപകടം ഉണ്ടായാൽ വാഹനം മാറ്റിത്തരികയും ചെയ്യും. സാധ്യത കണ്ടറിഞ്ഞ് ഹ്യുണ്ടായ്, ഹോണ്ട, മഹീന്ദ്ര തുടങ്ങിയ കമ്പനികൾ നേരിട്ടുതന്നെ ഈ രംഗത്തേക്ക് അടുത്തിടെ ഇറങ്ങിയിരുന്നു. എന്നാൽ, ഇവർ കേരളത്തിൽ ലീസിങ് ബിസിനസ് ആരംഭിച്ചിട്ടില്ല.

ബിസിനസ് സംരംഭങ്ങൾ ‘ലീസിങ്’ വ്യാപകമായി ഉപയോഗിക്കുമെന്നും വൈകാതെ കേരളത്തിൽ ലീസിങ് ബിസിനസ് ആരംഭിക്കുമെന്നും മഹീന്ദ്ര റീജണൽ സെയിൽസ് മാനേജർ ഇ.എസ്. സുരേഷ് കുമാർ പറഞ്ഞു. ലീസിങ് വഴി വാഹനം സ്വന്തമാക്കിയാൽ ബിസിനസ് സംരംഭങ്ങളുടെ നികുതിഭാരം കുറയ്ക്കാം. കൂടാതെ, വാഹനം വാങ്ങുന്നതിന്റെ ഭീമമായ ചെലവോ വാഹന വായ്പയുടെ ഡൗൺ പേയ്‌മെന്റോ ഇതിനില്ല.

ലീസിങ് വാഹനങ്ങളിൽ സ്വകാര്യ വാഹനങ്ങളുടെ നമ്പർപ്ലേറ്റ് നൽകുന്നതുകൊണ്ട് ഉപയോക്താവ് വാങ്ങിയതാണെന്ന് ആളുകൾ കരുതുന്നതും ഇതിന്റെ ആകർഷണീയത വർധിപ്പിക്കുന്നു. ഒരു വർഷം മുതൽ നാലു വർഷം വരെയാണ് പൊതുവേ വാഹനങ്ങൾ ഇതുവഴി ലഭിക്കുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments