video
play-sharp-fill

സിഗ്നൽ കാത്തുകിടന്നിരുന്ന കാറിൽ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ചു: രണ്ട് യുവാക്കൾക്ക് പരിക്ക്; എം.സി റോഡിൽ ഗതാഗത കുരുക്ക്

സിഗ്നൽ കാത്തുകിടന്നിരുന്ന കാറിൽ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ചു: രണ്ട് യുവാക്കൾക്ക് പരിക്ക്; എം.സി റോഡിൽ ഗതാഗത കുരുക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: എം.സി റോഡിൽ മണിപ്പുഴ ജംഗ്ഷൻ സിഗ്‌നൽ കാത്തുകിടന്നിരുന്ന കാറിൽ അമിതവേഗത്തിലെത്തിയ ആഡംബര ബൈക്കുകൾ ഇടിച്ചു. രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് 3.30 യോടെ മണിപ്പുഴയിലെ സിഗനൽ ജംഗ്ഷനിലായിരുന്നു സംഭവം. കോട്ടയം ഭാഗത്തുനിന്നും എത്തിയ കാർ ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുന്നതിനായി സിഗ്‌നൽ ലൈറ്റിൽ കാത്തുനിൽക്കുകയായിരുന്നു.

ഈ സമയം എതിർദിശയിൽ നിന്നും അമിതവേഗത്തിൽ ആഡംബര ബൈക്കിലെത്തിയ യുവാക്കളിലൊരാൾ ഈ കാറിന്റെ മുൻവശത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് പിന്നാലെയെത്തിയ മറ്റൊരു ബൈക്കിൽ ഇടിച്ചു. ഈ രണ്ട് ബൈക്കുകളും ബൈക്കുകളിൽ വന്നവരും റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ഇരു ബൈക്കുകളും മത്സര ഓട്ടമായിരുന്നുവെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടി കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ജനറൽ ആശുപത്രിയിലെത്തിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുന്നിലെ ടയർ പഞ്ചറായതിനാൽ റോഡിന്റെ നടുവിൽനിന്നും നീക്കാനായില്ല. ഇതോടെ എം.സി റോഡിൽ അതിരൂക്ഷമായ ഗതാഗതകുരുക്കായി.കോടിമത നാലുവരിപാതയിൽ സുമംഗലി ആഡിറ്റോറിയത്തിന്റെ സമീപം വരെ വാഹനങ്ങളുടെ നീണ്ട നിരയുണ്ട്. പോലീസെത്തി റിക്കവറി വാനുപയോഗിച്ച് കാറ് മാറ്റാനുള്ള ശ്രമം നടക്കുകയാണ്.

പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ഇരുവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരുവർക്കും സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. ഏറ്റുമാനൂർ സ്വദേശിയും ഏറ്റുമാനൂരപ്പൻ കോളേജ് വിദ്യാർത്ഥിയുമായ ആനന്ദ് (20), മുണ്ടക്കയം സ്വദേശി അർജുൻ (21) എന്നിവർക്കാണ് പരിക്കേറ്റത്.