വിമാനത്താവളത്തിലേക്ക് പോയ കാർ നിയന്ത്രണം വിട്ട് ഒട്ടോ റിക്ഷയിലും കാറിലും ഇടിച്ച് അപകടം, ഒരാൾ മരണപ്പെട്ടു

Spread the love

 

കൊച്ചി: മൂവാറ്റുപുഴയില്‍ നിന്ന് നെടുമ്ബാശേരി വിമാനത്താവളത്തിലേക്ക് പോയ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന ഓട്ടോറിക്ഷയിലും കാറിലും  ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ   ഒരാള്‍ മരിച്ചു.

മലയാറ്റൂർ സ്വദേശി സദൻ (54) ആണ് മരിച്ചത്.  അഞ്ചുപേർക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പെരുമ്ബാവൂർ പുല്ലുവഴിയില്‍ മൂന്ന് വാഹനങ്ങളാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

രാവിലെ ആറോടെയാണ് സംഭവം.മൂവാറ്റുപുഴ ഭാഗത്തുനിന്ന് നെടുമ്ബാശേരി വിമാനത്താവളത്തിലേക്ക് പോയ ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിർദിശയില്‍ വന്ന ഓട്ടോറിക്ഷയിലും കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങളും തകർന്നു. അങ്കമാലി ഭാഗത്ത് നിന്ന് രോഗികളുമായി കോട്ടയത്തേക്ക് പോയതാണ് എതിർദിശയില്‍ നിന്ന് വന്ന കാർ. ഇതിലായിരുന്നു സദൻ ഉണ്ടായിരുന്നത്. നാട്ടുകാർ ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്ത് എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ  അഞ്ചു പേരെയും അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂർ സ്വദേശികളായ രാജീവ്, മിനി ഷിബു എന്നിവരെ പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രിയിലും ഓട്ടോറിക്ഷാ ഡ്രൈവറെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും  പ്രവേശിപ്പിച്ചു.