video
play-sharp-fill
നിര്‍ത്തിയിട്ട കാര്‍ മറിഞ്ഞത് മുപ്പത് അടി താഴ്ചയിലേക്ക്; അത്ഭുതകരമായി രക്ഷപ്പെട്ട് അമ്മയും കുഞ്ഞും;സംഭവം ഇന്‍ഫോപാര്‍ക്ക് വളപ്പില്‍

നിര്‍ത്തിയിട്ട കാര്‍ മറിഞ്ഞത് മുപ്പത് അടി താഴ്ചയിലേക്ക്; അത്ഭുതകരമായി രക്ഷപ്പെട്ട് അമ്മയും കുഞ്ഞും;സംഭവം ഇന്‍ഫോപാര്‍ക്ക് വളപ്പില്‍

സ്വന്തം ലേഖകൻ

കൊച്ചി:കൊച്ചി ഇന്‍ഫോ പാര്‍ക്ക് വളപ്പിലേക്ക് കാര്‍ തെന്നി മറിഞ്ഞു.30 അടിയോളം മുകളില്‍ നിന്നാണ് കാർ വീണത്.കാറിലെ നാല് യാത്രക്കാരില്‍ ഒരാളൊഴികെ ബാക്കിയുളളവര്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കുത്തനെയുള്ള ഇറക്കത്തിലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് ഇന്‍ഫോ പാര്‍ക്ക് വളപ്പിലേയ്ക്ക് മറിയുകയായിരുന്നു. സംരക്ഷണ കമ്പികൾ തകര്‍ത്താണ് കാര്‍ വീണത്.
കാര്‍ണിവല്‍ ഇന്‍ഫോ പാര്‍ക്ക് വളപ്പില്‍ തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിനു നിമിഷങ്ങള്‍ക്ക് മുന്‍പ് അതുവഴി കുഞ്ഞിനെയും കൊണ്ട് നടന്നുപോയ ശുചീകരണവിഭാഗം ജീവനക്കാരിയുടെ തൊട്ടുപിന്നിലാണ് കാര്‍ വന്നു വീണത്.

കുട്ടിയുമായി താഴേക്കൂടി നടന്നു പോകുകയായിരുന്ന
യുവതി മുകളില്‍ നിന്ന് കാര്‍ കുത്തനെ പറന്നുവന്ന് വീഴുന്ന ശബ്ദം കേട്ട് ഓടിരക്ഷപ്പെടുകയായിരുന്നു.

30 സെക്കന്‍ഡ് വ്യത്യാസത്തിലാണ് അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപെട്ടത്.
പരിക്കേറ്റ കാർ യാത്രക്കാരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags :