വലവൂരിൽ കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു ; നാലംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി 

Spread the love

സ്വന്തം ലേഖകൻ

പാലാ: ഉഴവൂർ റൂട്ടിൽ വലവൂർ പള്ളിക്കു സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് വെളുപ്പിനാണ് നിലമ്പൂരിൽ നിന്നും വന്ന കാർ നിയന്ത്രണം വിട്ട് അടുത്തുള്ള പാടത്തേക്കു തലകീഴായി മറിയുകയായിരുന്നു..

 

കാറിലുണ്ടായിരുന്ന നാലംഗ കുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ആർക്കും പരിക്കില്ല. കാഞ്ഞിരപ്പള്ളിയിലേക്കുള്ള യാത്രക്കിടയിലാണ് ഇവരുടെ കാർ നിയന്ത്രണം വിട്ടു പാടത്തേക്ക് മറിഞ്ഞത്. നിലവിൽ കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ സുരക്ഷിതരാണ് കുടുംബം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group