video
play-sharp-fill

കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞുകയറി നാല് മരണം ; കാറിലുണ്ടായിരുന്ന നാല് പേർ പൊലീസ് കസ്റ്റഡിയിൽ

കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞുകയറി നാല് മരണം ; കാറിലുണ്ടായിരുന്ന നാല് പേർ പൊലീസ് കസ്റ്റഡിയിൽ

Spread the love

 

സ്വന്തം ലേഖകൻ

തൃശ്ശൂർ: കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞുകയറി നാല് പേർ മരിച്ചു. കൊറ്റനെല്ലൂർ സ്വദേശി തേരപ്പിള്ളി വീട്ടിൽ സുബ്രൻ (59), മകൾ പ്രജിത (23), കൊറ്റനെല്ലൂർ കണ്ണന്തറ വീട്ടിൽ ബാബു (54), മകൻ വിപിൻ (29) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

തുമ്പൂർ അയ്യപ്പൻകാവിൽ ഉത്സവം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാല് പേരേയും അമിത വേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിന് കാരണമായ കാറിലുണ്ടായിരുന്ന നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group