പെരുമ്പാവൂർ മണ്ണൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു, കുട്ടി ഉൾപ്പെടെ നാല് പേർക്ക് പരിക്ക് ; ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന് സംശയം
മലപ്പുറം : പെരുമ്പാവൂർ മണ്ണൂരിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാറിടിച്ച് കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുട്ടിയുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. പെരുമ്പാവൂർ രജിസ്ട്രേഷനിലുള്ള വണ്ടിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറം സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ലോറിയുടെ മുൻഭാഗത്താണ് കാർ ഇടിച്ചുകയറിയത്. കാറിൻറെ മുൻ വശത്തിരുന്ന യാത്രക്കാരനാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Third Eye News Live
0
Tags :