
കാസർഗോഡ് : റെയില്‍വെ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. 5.970 കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശിയായ അരുണ്‍ കുമാറിനെ (27) കാസർഗോഡ് റെയില്‍വെ എസ്‌ഐ രജികുമാറും സംഘവും അറസ്റ്റു ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഞായറാഴ്ച വൈകീട്ട് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലെ ഒന്നാം നമ്ബര്‍ പ്ലാറ്റ്‌ഫോമില്‍ ട്രെയിൻ കയറാൻ കാത്തു നില്‍ക്കുകയായിരുന്നു പ്രതി ഇതിനിടെയാണ് അറസ്റ്റിലാകുന്നത്.
ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിലാക്കിയ നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മഹേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ സനന്‍ ഹിദായതുല്ല, വിനോദ്, ശരത്, ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ശ്രീരാജ് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.









