
തിരുവനന്തപുരം: വോൾവോ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ പക്കൽ നിന്ന് കഞ്ചാവ് പിടികൂടി.പുനലൂർ സ്വദേശി ഷഹീറാണ് പിടിയിലായത്. അമരവിള ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കയ്യിൽ നിന്നും നാല് കിലോ കഞ്ചാവ് പിടികൂടിയത് . തമിഴ്നാട്ടിൽ നിന്നാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നത്. ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയ്ക്കിടെ എക്സൈസാണ് കഞ്ചാവ് കണ്ടെത്തിയത്.