
മലപ്പുറത്തെ സ്ഥാനാർഥിക്ക് നേരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയതില്‍ മലപ്പുറം കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. മലപ്പുറം ജില്ലാ പഞ്ചായത്ത് അരീക്കോട് ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി പിഎ ജബ്ബാർ ഹാജിയാണ് പരാതി നല്‍കിയത്. പരാതിക്ക് പിന്നാലെ വ്യാജ പ്രചരണം നടത്തിയ ഫേസ്ബുക്ക് പേജ് പ്രവർത്തനരഹിതമായി.
നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സ്ഥാനാർഥി പറഞ്ഞു. ‘മലപ്പുറം പച്ചപ്പട’ എന്ന പേരിലുള്ള ഫേസ്ബുക് പേജ് വഴിയാണ് വ്യാജ പ്രചാരണം നടത്തിയത്.സ്ഥാനാർഥി പറയാത്ത കാര്യങ്ങൾ പറഞ്ഞ രീതിയിലാണ് പ്രാചാരണം നടത്തിയത്. ലീഗ് – സമസ്ത തർക്കം മുതലെടുത്താണ് പ്രചാരണം നടത്തിയത്.


