video
play-sharp-fill
കൂലിപ്പണിക്കാരന്‍ 2000 രൂപ കുടിശ്ശിക വരുത്തിയാല്‍ കുത്തിന്പിടിച്ച് വാങ്ങും; കോടികള്‍ തട്ടിക്കുന്നവരെ എസി മുറിയില്‍ ഇരുത്തി സല്‍ക്കരിക്കും; പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തട്ടിപ്പ് പുറത്ത് വരുന്നത് വരെ ന്യൂജെന്‍ ബങ്കുകളെ കണ്ണടച്ച് വിശ്വസിച്ച ജനങ്ങള്‍; സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെ വനിതാ ബാങ്ക് മാനേജര്‍ ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ചത് ഏതാനും ദിവസം മുന്‍പ്; എന്നാല്‍ മേലാളരുടെ അഴിമതി കണ്ടുപിടിച്ചതിന് പണി പോയ കാനറാ ബാങ്ക് മുന്‍ ലോ ഓഫീസര്‍ എം സി പ്രിയംവദ ജീവന്‍ കളഞ്ഞില്ല, അവരുടെ പോരാട്ടം ഇന്നും തുടരുകയാണ്

കൂലിപ്പണിക്കാരന്‍ 2000 രൂപ കുടിശ്ശിക വരുത്തിയാല്‍ കുത്തിന്പിടിച്ച് വാങ്ങും; കോടികള്‍ തട്ടിക്കുന്നവരെ എസി മുറിയില്‍ ഇരുത്തി സല്‍ക്കരിക്കും; പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തട്ടിപ്പ് പുറത്ത് വരുന്നത് വരെ ന്യൂജെന്‍ ബങ്കുകളെ കണ്ണടച്ച് വിശ്വസിച്ച ജനങ്ങള്‍; സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെ വനിതാ ബാങ്ക് മാനേജര്‍ ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ചത് ഏതാനും ദിവസം മുന്‍പ്; എന്നാല്‍ മേലാളരുടെ അഴിമതി കണ്ടുപിടിച്ചതിന് പണി പോയ കാനറാ ബാങ്ക് മുന്‍ ലോ ഓഫീസര്‍ എം സി പ്രിയംവദ ജീവന്‍ കളഞ്ഞില്ല, അവരുടെ പോരാട്ടം ഇന്നും തുടരുകയാണ്

സ്വന്തം ലേഖകന്‍

കണ്ണൂര്‍: കണ്ണൂര്‍ തൊക്കിലങ്ങാടി കനറാ ബാങ്ക് ശാഖയിലെ വനിതാ മാനേജര്‍ കെ എസ് സ്വപ്ന ബാങ്കിനുള്ളില്‍ ആത്മഹത്യ ചെയ്ത സംഭവത്തോടെ ന്യൂജെന്‍ ബാങ്കുകളുടെ സുന്ദരമല്ലാത്ത മുഖം വീണ്ടും മറനീക്കി പുറത്ത് വരികയാണ്. സ്വപ്നയുടെ ദുരന്തം ഓര്‍മ്മിപ്പിക്കുന്നത് തൊഴില്‍ പീഡനത്തിന്റെ ഇരയായി ജീവിതം നയിക്കുന്ന എം. സി പ്രയംവദയെയാണ്.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തട്ടിപ്പുകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന സമയം. എന്നാല്‍ കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശിയായ പ്രിയംവദ പറയുന്നത് പഞ്ചാബ് നാഷണല്‍ ബാങ്കിനേക്കാളും തട്ടിപ്പുകള്‍ അറങ്ങേറിയത് കാനറാ ബാങ്കിലാണെന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

9 വര്‍ഷം മുന്‍പ് കാനറ ബാങ്കിലെ മുന്‍ ലീഗല്‍ ഓഫീസറായിരുന്നു എം.സി. പ്രിയംവദ. ഗോവയിലും കര്‍ണ്ണാടകത്തിലും ഉള്‍പ്പെടെ കരിമ്പട്ടികയിലുള്ളവര്‍ക്ക് കോടിക്കണക്കിന് രൂപ യഥേഷ്ടം വായ്പ നല്‍കുകയും പിന്നീട് എഴുതി തള്ളുകയും ചെയ്യുന്ന ബാങ്കിന്റെ സ്ഥിരം പരിപാടി പ്രിയംവദ കണ്ടുപിടിച്ചു.

വായ്പാ തട്ടിപ്പിന് പുറംസ്ഥാപനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന വിരുത് കണ്ടുപിടിച്ചതോടെ പ്രിയംവദ മേലുദ്യോഗസ്ഥരുടെ കണ്ണിലെ കരടായി. പിന്നെ സസ്പെന്‍ഷനും പിന്നാലെ ഡിസ്മിസലും വന്നു. എന്നാല്‍, മറ്റൊരിടത്തും പണിയെടുക്കാന്‍ കൊള്ളാത്തവള്‍ എന്ന് പിരിച്ചുവിടല്‍ ഉത്തരവില്‍ എഴുതിയതോടെ ബാങ്ക് തന്നെ പിന്തുടര്‍ന്ന് ആക്രമിക്കുമെന്ന് പ്രിയയ്ക്ക് ഉറപ്പായി.

റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരം ഒരു ക്രമക്കേട് നടന്നാല്‍ 24 മണിക്കൂറിനകം മേലധികാരികളെ അറിയിച്ചിരിക്കണമെന്നാണ് നിയമം. അത്തരമൊരു സംഭവം റിസര്‍വ്വ് ബാങ്കിനെ അറിയച്ചതിന്റെ പേരിലാണ് പ്രിയംവദ ഇന്ന് വീട്ടിലിരിക്കുന്നത്. അല്‍ഫാ ഇംപെക്സ് എന്ന ഗോവന്‍ കമ്ബനിക്ക് 7 കോടി രൂപയുടെ വായ്പ അനുവദിച്ചതാണ് പ്രശ്നമായത്.

ഈ കമ്പനി പാട്ടത്തിനെടുത്ത സ്ഥലം അവരുടെ സ്വന്തം സ്വത്തായി രേഖപ്പെടുത്തുകയായിരുന്നു. 2002ല്‍ കരിമ്പട്ടികയില്‍ പെടുത്തിയ കമ്ബനിയുടെ ഡയറക്ടര്‍മാര്‍ യഥാര്‍ത്ഥ പേരിലെ ഇനീഷ്യലും ജാതി പേരുമൊക്കെ മാറ്റി കാനറാ ബാങ്കിന്റെ ഉന്നതരുടെ ഒത്താശയോടെ വായ്പ തട്ടിയടുക്കുകയായിരുന്നു.

ലീഗല്‍ ഓഫീസറായ പ്രിയംവദയുടെ അന്വേഷണത്തില്‍ രണ്ടുമാസം പോലും പ്രവര്‍ത്തിക്കാത്ത കമ്ബനിയാണിതെന്ന് മനസ്സിലായി. മാത്രമല്ല ഈ കമ്പനിയുടെ വായ്പ എഴുതി തള്ളാനും ബാങ്കിന്റെ ഉന്നതര്‍ ശ്രമിച്ചതായും കണ്ടു. പലിശയടക്കം 15 കോടി രൂപയാണ് ഒരു സ്ഥാപനത്തിന് മാത്രം എഴുതി തള്ളാന്‍ ശ്രമിച്ചത്.

ഈ സംഭവം ബാങ്കിന്റെ ഹെഡ് ഓഫീസ്, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍, റിസര്‍വ്വ് ബാങ്ക്, സിബിഐ, എന്നിവയുടെ അധികാരികളെ പ്രിയംവദ അറിയിക്കുകയും ചെയ്തു. അതോടെ കനറാ ബാങ്കിന്റെ കോഴിക്കോട് മേഖലയിലേക്ക് സ്ഥലം മാറ്റപ്പെട്ടു. കണ്ണൂര്‍ മുതല്‍ പാലക്കാട് വരെയുള്ള അഞ്ചു ജില്ലകളിലായിരുന്നു ചുമതല.

അവിടുത്തെയും തട്ടിപ്പുകള്‍ കണ്ടെത്തിയതോടെ കാര്യങ്ങള്‍ക്ക് ഗൗരവമേറി. ബാങ്ക് ജീവനക്കാരിയെ വഴക്കു പറഞ്ഞുവെന്നും മറ്റൊരു സഹ പ്രവര്‍ത്തകനെ തോട്ടിയെന്നു വിളിച്ചുവെന്നും ഇല്ലാത്ത ആരോപണങ്ങള്‍ ഉണ്ടാക്കി. അതോടെ സസ്പെന്‍ഷനായി. 2011 ല്‍ സസ്പെന്റ് ചെയ്യപ്പെട്ട പ്രിയംവദയെ 2013 ല്‍ ഡിസ്മിസ് ചെയ്തു.

പ്രിയംവദ ബാങ്കിനെതിരെ മൂന്ന് കേസുകളാണ് നല്‍കിയിട്ടുള്ളത്. ഒരു ക്രിമിനല്‍ കേസും രണ്ട് സിവില്‍ കേസുകളും. തെളിവെടുപ്പിന്റെ പേരില്‍ ഓഫീസിലെ അലമാര തകര്‍ത്ത് രേഖകള്‍ നശിപ്പിച്ചതിനും, മറ്റൊന്ന് സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നതിനു വേണ്ടിയുമാണ്.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തട്ടിപ്പ് പുറത്ത് വരുന്നതു വരെ പൊതു മേഖലാ ബാങ്കുകളില്‍ അഴിമതികളൊന്നും നടക്കില്ലെന്നായിരുന്നു ഭൂരിഭാഗം ജനങ്ങളുടേയും വിശ്വാസം. 2011 ജനുവരി 31-നു ദേശീയ മനുഷ്യാവകാശ കമ്മിഷന് പ്രിയംവദ പരാതി നല്‍കിയിരുന്നു. അപ്പോള്‍ മലബാര്‍ സിമന്റ്സിലെ ശശീന്ദ്രന്റേയും മക്കളുടേയും അനുഭവം ഉണ്ടാകും എന്നായിരുന്നു ഭീഷണി.

റിസര്‍വ്വ് ബാങ്കിന് റിപ്പോര്‍ട്ട് ചെയ്യേണ്ട ഒരുതട്ടിപ്പാണന്ന് തുറന്നടിച്ചപ്പോള്‍ എജിഎമ്മിന് ഉണ്ടായ ഇഷ്ടക്കേടാണ് പിന്നീട് കടുത്ത തൊഴില്‍ പീഡനത്തിലേക്ക് നയിച്ചത്. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡില്‍ തിരിമറി നടത്തി ഒരു ശാഖയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ വായ്പയെടുത്തത് പിടികൂടിയതോടെ എജിഎമ്മുമായി തെറ്റി. ഹൈക്കോടതിയിലെ നിയമപോരാട്ടം ഇന്നും തുടരുകയാണ്. വൈകിയാലും സത്യം പുറത്ത് വരുമെന്ന് പ്രിയംവദ ഇന്നും വിശ്വസിക്കുന്നു.