Spread the love

തൃപ്പൂണിത്തുറ: കഞ്ചാവുമായി നാല് പേർ പിടിയിൽ. ​ഒന്നരക്കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. നിരവധി കഞ്ചാവു കേസിലെ പ്രതി തൃശൂര്‍ ചേര്‍പ്പ് പത്താഴപ്പറമ്പില്‍ ആകാശ് ഗോപി (21), കോട്ടയം പാമ്പാടി പുളിക്കല്‍ വീട്ടില്‍ ആകാശ് (23) എന്നിവരെയാണ് ഹില്‍പാലസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും പിടികൂടിയത്.

video
play-sharp-fill

തൃപ്പൂണിത്തുറ എരൂര്‍ നെടുങ്ങാപ്പുഴ ഭാഗത്തുവെച്ച് കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്ന പുത്തന്‍കുരിശ് മലയകുരിശു ഭാഗത്ത് ചന്ദ്രത്തില്‍ ഗൗരീശങ്കരം വീട്ടില്‍ ഋഷികേശ് (22), കോട്ടയം പാമ്പാടി ചാക്കാറ വീട്ടില്‍ അഖില്‍ സി. അനില്‍ (26) എന്നിവരെ ഇരുമ്പനം ഭാഗത്തുനിന്നുമാണ് പിടികൂടിയത്.

ബൈക്കില്‍ കഞ്ചാവുമായി വന്ന പ്രതികള്‍ പൊലീസിനെ കണ്ടതോടെ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group