
35 വയസ്സിന് ശേഷം ഗർഭം ധരിക്കാമോ? ഗർഭം ധരിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ എന്തൊക്കെ… അപകടസാധ്യതകൾ എങ്ങനെ കുറയ്ക്കാം?
ഗർഭം ധരിക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷം നൽകുന്ന ഒന്നാണ്. എന്നാൽ ഏത് പ്രായത്തിലും ഗർഭധാരണം എന്നത് വെല്ലുവിളികളും ഉത്കണ്ഠകളും നിറഞ്ഞ കാലഘട്ടമാണ്. പ്രത്യുൽപാദനത്തിനുള്ള ഏറ്റവും സുരക്ഷിതമായ പ്രായം 25 മുതൽ 35 വരെയാണ്. അമ്മയുടെയും കുഞ്ഞിൻറെയും ആരോഗ്യം മികച്ചതാക്കാൻ മാനസികവും ശാരീരികവുമായ മുന്നൊരുക്കം ഏറെ പ്രധാനമാണ്. അതിനാൽ ഗർഭധാരണത്തിന് മുമ്പുതന്നെ സ്ത്രീ ശരീരത്തിൻറെ ആരോഗ്യനില ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്. അതുപോലെ 35 വയസ്സിന് ശേഷം ഗർഭം ധരിക്കുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാകാം.
35 വയസ്സിന് ശേഷം ഗർഭം ധരിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ നോക്കാം
സ്ത്രീകൾ 35 വയസ്സിന് ശേഷം ജനിക്കുന്ന കുട്ടികളിൽ ജനന വൈകല്യങ്ങൾ, ഡൗൺ സിൻഡ്രോം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ, ഭാരക്കുറവ് എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് കുഞ്ഞിന്റെ പിന്നീടുള്ള ഓരോ വളർച്ചാഘട്ടത്തെയും കാര്യമായി തന്നെ സ്വാധീനിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗർഭം ധരിക്കാനുള്ള ബുദ്ധിമുട്ടാണ് 35 വയസ്സിന് ശേഷം ഉണ്ടാകാവുന്ന ഒരു പ്രശ്നം.
35 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലോ പ്രസവസമയത്ത് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാലോ സിസേറിയൻ ആവശ്യമായി വരാനുള്ള സാധ്യത കൂടുതലാണ്.
20 ആഴ്ചയ്ക്കുള്ളിൽ ഭ്രൂണം നശിച്ചുപോകുന്നതിനെയാണ് ഗർഭം അലസൽ എന്ന് കണക്കാക്കുന്നത്. പല കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാം. ഇതിൽ പ്രായം ഒരു പ്രധാന ഘടകമാണ്. പ്രായം കൂടുന്നതനുസരിച്ച് ഗർഭം അലസാനുള്ള സാധ്യതയും കൂടുന്നതായി വിദഗ്ധർ പറയുന്നു. 2019 ലെ ഒരു പഠനം അനുസരിച്ചു 25 -29 വയസ്സുവരെയുള്ളവരേക്കാൾ കൂടുതൽ ഗർഭം അലസിയിരിക്കുന്നത് 30 -45 വയസ്സുള്ളവരിലാണെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയുട്ടുണ്ട്.
ഹോർമോൺ മാറ്റങ്ങൾ അല്ലെങ്കിൽ ഐവിഎഫ് പോലുള്ള പ്രത്യുൽപ്പാദന ചികിത്സകൾ ഒന്നിലധികം ഗർഭധാരണങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കാം.
അപകടസാധ്യതകൾ എങ്ങനെ കുറയ്ക്കാം?
സമ്മർദ്ദം കുറയ്ക്കുന്നതിന് യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കുക.
കുഞ്ഞിൻ്റെ വളർച്ചയെ സഹായിക്കുന്നതിനും ജനന വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും ഫോളിക് ആസിഡ് ഉൾപ്പെടുന്ന പ്രിനാറ്റൽ വിറ്റാമിനുകൾ കഴിക്കാൻ തുടങ്ങുക.
ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ പതിവ് വ്യായാമം ചെയ്യുക. മദ്യവും പുകവലിയും ഒഴിവാക്കുക. കാരണം അവ പ്രത്യുൽപാദന ശേഷിയെയും ഗർഭപിണ്ഡത്തിൻ്റെ വളർച്ചയെയും ബാധിക്കും.
ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം നിലനിർത്തുക.