ദുരിതാശ്വാസ ക്യാമ്പ് റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ സംഘത്തിന്റെ വള്ളം മുങ്ങി; രണ്ടു പേരെ കാണാതായി
സ്വന്തം ലേഖകൻ
വൈക്കം: വൈക്കം കല്ലറ മുണ്ടാറിൽ ദുരിതാശ്വാസ ക്യാമ്പിലെ വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ സംഘം സഞ്ചരിച്ച വള്ളം മുങ്ങി.പരിക്കേറ്റ ശ്രീധരനെയും അഭിലാഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്തുരുത്തിയിലെ മാതൃഭൂമിയുടെ കരാർ ജീവനക്കാരൻ സ്ട്രിംഗർ സജി, ഡ്രൈവർ ബിബിൻ എന്നിവരെയാണ് കാണാതായത്. രക്ഷപെട്ട അഭിലാഷിനെയും ശ്രീധരനെയും മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വെക്കം കല്ലറ മുണ്ടാറിലായിരുന്നു സംഭവം. പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിലെ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനായി പോയതായിരുന്നു മാതൃഭൂമി ന്യൂസ് സംഘം. തിരുവല്ലയിൽ നിന്നുള്ള യൂണിറ്റും, കോട്ടയത്തെ റിപ്പോർട്ടറും അടങ്ങുന്ന സംഘമാണ് വള്ളത്തിൽ യാത്ര തിരിച്ചത്. ഇവിടെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷം തിരികെ എത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ച വള്ളം കാറ്റിൽപ്പെട്ട് മുങ്ങുകയായിരുന്നു. ഇന്നലെ രാവിലെയാണ് മാതൃഭൂമി ന്യൂസ് സംഘം ഇവിടെ എത്തിയത്. അപകടം കണ്ടു നിന്ന നാട്ടുകാരും പിന്നാലെ എത്തിയ വള്ളത്തിലുണ്ടായിരുന്നവരും ആറ്റിലേയ്ക്ക് എടുത്ത് ചാടിയാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത്. റിപ്പോർട്ടറും ക്യാമറാമാനും അടക്കം അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. കനത്തകാറ്റിൽ ആടിയുലഞ്ഞ വള്ളം മുങ്ങുകയായിരുന്നു.
സംഭവ സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാ സേനാ അധികൃതർ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group